Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍ക്കും ലഭിക്കാത്ത സൗഭാഗ്യങ്ങള്‍ നിങ്ങളിലേക്ക്! രാഹുവും കേതുവും ഒന്നിച്ചനുഗ്രഹിക്കും; ഈ രാശിക്കാരാണോ?

എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. കൃത്യമായ ഇടവേളകളില്‍ എല്ലാ ഗ്രഹങ്ങളും രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറാറുണ്ട്. ഇതിനെയാണ് ഗ്രഹ സംക്രമണം എന്ന് പറയുന്നത്. ഇത് എല്ലാ രാശിക്കാരിലും വലിയ രീതിയില്‍ പ്രതിഫലനമുണ്ടാക്കും. ഓരോ ഗ്രഹമാറ്റവും ഓരോ തരത്തിലുള്ള സ്വാധീനമാണ് ചെലുത്തുന്നത്.

ചില വ്യക്തികള്‍ക്ക് ഗ്രഹങ്ങളുടെ സഞ്ചാരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചിലരെ സംബന്ധിച്ചിടത്തോളം ഇത് വിപരീതമായ ഫലങ്ങളായിരിക്കും ജീവിതത്തില്‍ സമ്മാനിക്കുന്നത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍ ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്.

Rahu-Kethu Conjunction

രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍.

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് രാഹുവും കേതുവും. നിഴല്‍ ഗ്രഹങ്ങളായ രാഹുവിനേയും കേതുവിനേയും മായാവി ഗ്രഹങ്ങള്‍ എന്നും വിളിക്കാറുണ്ട്. എപ്പോഴും പുറകോട്ട് സഞ്ചരിക്കുന്ന ഈ രണ്ട് ഗ്രഹങ്ങളേയും ജ്യോതിഷത്തില്‍ പൊതുവേ ദോഷഫലങ്ങള്‍ നല്‍കുന്നവയായിട്ടാണ് കണക്കാക്കിയിരിക്കുന്നത്. എന്നാല്‍ ഇവയുടെ രാശി മാറ്റം ഏറെ ഗുണം ചെയ്യുന്നതാണ്.

വര്‍ഷാവസാനം രാഹു മകരം രാശിയിലേക്കും കേതു കര്‍ക്കിടകം രാശിയിലേക്കും മാറും. ഇത് പ്രപഞ്ചത്തിലാകെ ഗുണദോഷഫലങ്ങള്‍ സമ്മിശ്രമായി നിറയ്ക്കും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും സമ്മാനിക്കുന്നത്. ഏതൊക്കെ രാശിക്കാരാണ് രാഹുവിന്റേയും കേതുവിന്റേയും രാശി മാറ്റം ഗുണകരമാകുക എന്ന് നോക്കാം...

മേടം

രാഹുവിന്റേയും കേതുവിന്റേയും രാശി മാറ്റം മേടം രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങളാണ് സമ്മാനിക്കുന്നത്. ഏറെ നാളായി മുടങ്ങികിടക്കുന്ന പല കാര്യങ്ങളും പൂര്‍ത്തീകരിക്കാന്‍ സാധിക്കും. തര്‍ക്കങ്ങളേതുമില്ലാതെ നിങ്ങളുടെ കൈയിലേക്ക് പൂര്‍വിക സ്വത്ത് വന്നെത്തും. ഇത് നിങ്ങളടെ സാമ്പത്തികമായി ഉയര്‍ത്തും. വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയമാണ് എന്ന് കാണുന്നു.

മിഥുനം

മിഥുനം രാശിക്കാര്‍ക്ക് രാഹുവിന്റേയും കേതുവിന്റേയും രാശി മാറ്റം ഏറെ ഗുണം ചെയ്യും. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവും പ്രതീക്ഷിക്കാം. ആഗ്രഹിച്ച സ്ഥലത്തേക്ക് ഒരു ട്രാന്‍സ്ഫറിനും നേരിയ സാധ്യതയുണ്ട്. കൃഷി, ബിസിനസ് എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. വ്യാപാരികള്‍ക്ക് ഇരട്ടി ലാഭം കൊയ്യാം. കരിയറില്‍ മികച്ച അവസരങ്ങള്‍ നിങ്ങളെ തേടി എത്തും.

വൃശ്ചികം

രാഹുവിന്റേയും കേതുവിന്റേയും രാശി മാറ്റം വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമാണ്. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. കുടുംബത്തില്‍ വിവാഹം പോലെ മംഗളകരമായ ചടങ്ങുകള്‍ നടക്കാനുള്ള സാധ്യത കാണുന്നു. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കു.

മീനം

മീനം രാശിക്കാര്‍ക്ക് രാഹുവിന്റേയും കേതുവിന്റേയും രാശി മാറ്റം ഗുണകരമായിരിക്കും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ഇതുവഴി നിങ്ങള്‍ക്ക് വലിയ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. വിദേശയാത്ര നടത്തുന്നതിനുള്ള യോഗം കാണുന്നു. ഏറെ നാളത്തെ പ്രണയബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+