പുതിയ വീടും കാറും.., കൈനിറയെ പൊന്നും പണവും; രാഹുവിന്റെ മാറ്റം രാജയോഗത്തേക്കാള്‍ വലിയ നേട്ടം സമ്മാനിക്കും
ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ സ്ഥാനമാണ് ഉള്ളത്. പ്രാചീനകാലം തൊട്ടെ മനുഷ്യര്‍ ജ്യോതിഷത്തില്‍ വിശ്വസിച്ച് പോരുന്നു. മൂന്ന് സ്‌കന്ദങ്ങളും ആറ് അംഗങ്ങളും കൂടിയതാണ് ജ്യോതിഷം. ഗണിതം, സംഹിത, ഹോര എന്നിവയാണ് സ്‌കന്ദങ്ങള്‍. മൂന്ന് സ്‌കന്ദങ്ങള്‍ക്കും കൂടി ആറ് അംഗങ്ങളുണ്ട്. അവ ജാതകം, ഗോളം, നിമിത്തം, പ്രശ്‌നം, മുഹൂര്‍ത്തം, ഗണിതം എന്നിവയാണ്.
ഗ്രഹങ്ങള്‍, നക്ഷത്രം, രാശികള്‍ എന്നിവയ്ക്ക് വലിയ പ്രാധാന്യമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.

നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ. ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് ഉള്ളത്.
എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും സഞ്ചരിക്കാറുണ്ട്. ഈ പ്രക്രിയയെ ആണ് ഗ്രഹ സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത്. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് രാഹുവും കേതുവും. മുകളില്‍ പറഞ്ഞ പോലെ ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ് ഇവയെങ്കിലും നിഴല്‍ ഗ്രഹങ്ങളായ ഇവയുടെ ചലനത്തിലെ മാറ്റം ജ്യോതിഷത്തില്‍ വളരെ പ്രാധാന്യമുള്ള ഒന്നാണ്.
നിലവില്‍ അവിട്ടം നക്ഷത്രത്തിലാണ് രാഹുവിന്റെ സഞ്ചാരം. എന്നാല്‍ നവംബര്‍ 21 ന് രാഹു ചതയം നക്ഷത്രത്തിലേക്ക് പ്രവേശിക്കും. കേതുവിന്റെ ചലനത്തിലും മാറ്റമുണ്ടാകും. ജ്യോതിഷപരമായി ഇത് വലിയ മാറ്റമാണ്. അതിനാല്‍ തന്നെ രാഹുവിന്റേയും കേതുവിന്റേയും സഞ്ചാരത്തിലുള്ള മാറ്റം മൂന്ന് രാശികള്‍ക്ക് വലിയ നേട്ടങ്ങള്‍ സമ്മാനിക്കും. ആ ഭാഗ്യ രാശിക്കാര്‍ ഏതൊക്കെയാണെന്ന് നോക്കാം.
മകരം
രാഹുവിന്റേയും കേതുവിന്റേയും സഞ്ചാരത്തിലുള്ള മാറ്റം മകരം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന സ്വന്തമായി ഒരു നാല് ചക്ര വാഹനം എന്ന സ്വപ്‌നം പൂവണിയും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. കുടുംബത്തിന്റെയാകെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവുമുണ്ടാകും. പ്രണയബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും.
തുലാം
രാഹുവിന്റേയും കേതുവിന്റേയും സഞ്ചാരത്തിലുള്ള മാറ്റം തുലാം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവും ഉറപ്പായും ഉണ്ടാകും. ബിസിനസില്‍ വലിയ ഉയരങ്ങളിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. പലവഴിക്ക് പണം കൈയിലെത്തും. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാക്കും. കുടുംബ ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ അനുഗ്രഹമുണ്ടാകും.
ധനു
രാഹുവിന്റേയും കേതുവിന്റേയും സഞ്ചാരത്തിലുള്ള മാറ്റം ധനു രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പലവഴിക്ക് പണം കൈയിലെത്തും. പുതിയ വീട്ടിലേക്ക് താമസം മാറും. പുത്തന്‍ വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായിട്ടുള്ള സമയം. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശ യാത്രകള്‍ പോകാന്‍ അവസരമുണ്ടാകും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് ലാഭം നേടാനാകും.












Click it and Unblock the Notifications