കളിയാക്കിയവരെല്ലാം ഞെട്ടും..! ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ ജീവിതം

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറ്റത്തിനും നക്ഷത്ര പരിവര്‍ത്തനത്തിനും വിധേയമാകുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഈ പ്രക്രിയയെ പറയുന്ന പേരാണ് സംക്രമണം എന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കുന്നു.

എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം മൂലം അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും ലഭിക്കാന്‍ പോകുന്നത്. അതേസമയം മറ്റ് ചില രാശിക്കാര്‍ക്ക് ഇത് ദോഷകരമായെന്നും വരാം. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു.

Rahu-Ketu Gochar

ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. മലയാള മാസത്തിന് അനുസൃതമാക്കിയാണ് രാശികളെ കണക്കാക്കിയിരിക്കുന്നത്. ഇത് പ്രകാരം ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെ 12 രാശികളെ കുറിച്ചാണ് ജ്യോതിഷത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്.

നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള രണ്ട് ഗ്രഹങ്ങളാണ് രാഹവും കേതുവും.

സൂര്യന്റെയും ചന്ദ്രന്റെയും ഭ്രമണപഥങ്ങള്‍ പരസ്പരം ഖണ്ഡിക്കുന്ന ബിന്ദുക്കളെയാണ് രാഹുവെന്നും കേതുവെന്നും വിളിക്കുന്നത്. ആകാശത്ത് ഇവ എപ്പോഴും പരസ്പരം നേര്‍വിപരീത ദിശകളിലാണ് സ്ഥിതി ചെയ്യുന്നത്. അസുരനായ സ്വര്‍ഭാനുവിന്റെ തലയെ രാഹു എന്നും ഉടലിനെ കേതു എന്നും വിളിക്കുന്നു. അതിനാല്‍ രാഹുവിന്റേയും കേതുവിന്റേയും സഞ്ചാരത്തില്‍ വരുന്ന മാറ്റങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്.

2026 ഡിസംബറില്‍ രാഹു-കേതു സംക്രമണം നടക്കുാന്‍ പോകുകയാണ്. ഇത് ജ്യോതിഷപരമായി വളരെ പ്രത്യേകതകള്‍ നിറഞ്ഞ ഒരു സംഭവമാണ്. രാഹു-കേതു സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും ഇതുവഴി ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ രാശിക്കാര്‍ എന്ന് നോക്കാം..

വൃശ്ചികം

രാഹു-കേതു സംക്രമണം വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. വസ്തു സംബന്ധമായ ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് നല്ല ലാഭം പ്രതീക്ഷിക്കാം. പൂര്‍വിക സ്വത്ത് തടസങ്ങളേതുമില്ലാതെ നിങ്ങളുടെ കൈയിലെത്തും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. മാനസിക സമ്മര്‍ദ്ദം ഒഴിയുകയും ശാന്തവും സമാധാനപൂര്‍ണവുമായ ജീവിതത്തിലേക്ക് മടങ്ങുകയും ചെയ്യും.

മിഥുനം

മിഥുനം രാശിക്കാര്‍ക്ക് രാഹു-കേതു സംക്രമണം ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് പലിശയടക്കം വലിയൊരു തുക നിങ്ങളുടെ ലഭിക്കും. ഇത് നിങ്ങളുടെ സാമ്പത്തിക പരാധീനതകള്‍ ഇല്ലാതാക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിറയും. ബിസിനസില്‍ ലാഭവും കൂടുതല്‍ ഉയര്‍ച്ചയുമുണ്ടാകും. ബിസിനസ് വിപുലീകരിക്കാനുള്ള ശ്രമങ്ങള്‍ക്കും ഗതിവേഗം കൈവരിക്കും.

ചിങ്ങം

രാഹു-കേതു സംക്രമണം ചിങ്ങം രാശിക്കാര്‍ക്ക് ഗുണകരമായിരിക്കും. ഏറെ നാളായി അവിവിഹാതിരായി തുടരുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും. ദീര്‍ഘകാലമായി കുടുങ്ങി കിടന്ന പണം തിരികെ ലഭിക്കും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശയാത്ര നടത്തേണ്ടി വന്നേക്കാം. പങ്കാളിക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാകും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+