കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹു കേതു മാറ്റം സെപ്തംബർ 23 ന്... അത് നിങ്ങളെ എങ്ങനെ ബാധിക്കും? അറിയാം ഓരോ രാശിയും

  • By അനില്‍ പെരുന്ന - 9847531232
Google Oneindia Malayalam News

സെപ്റ്റംബര്‍ 23-ാം തീയതി രാഹുവും കേതുവും നിലവിലുള്ള രാശി മാറുന്നു. രാഹുകേതുക്കള്‍ വാസ്തവത്തില്‍ നിഴല്‍ ഗ്രഹങ്ങളാണ്. ദ്രവ്യരൂപത്തിലുള്ള ഗോളമല്ല. സൂര്യഗ്രഹണത്തിനും ചന്ദ്രഗ്രഹണത്തിനും കാരണമാകുന്ന നിഴലുകളാണ് വാസ്തവത്തില്‍ രാഹുവും കേതുവും. നിഴല്‍ ഗ്രഹങ്ങളെങ്കിലും അതിന്റെ സ്വാധീനശക്തി വളരെ കൂടുതലാണ്.

ഒരു ഗ്രഹനിലയില്‍ രാഹുവും കേതുവും ചെലുത്തുന്ന സ്വാധീനം വളരെ പ്രകടമാണ്. അഷ്ടമംഗലപ്രശ്‌നങ്ങളിലും തല്‍ക്കാല പ്രശ്‌നങ്ങളിലുമെല്ലാം രാഹുകേതുക്കളുടെ സ്വാധീനം വ്യക്തമാകുന്നു. തല്‍ക്കാല ഗോചരസ്ഥിതിയിലെ മാറ്റങ്ങള്‍ രാഹുകേതുക്കളുടെ സ്വാധീന ഫലങ്ങളില്‍ പരിവര്‍ത്തനം സൃഷ്ടിക്കുന്നു. രാഹുവിന്റെയും കേതുവിന്റെയും ചലനം രാശിചക്രത്തില്‍ വിപരീതഗതിയിലാണ് സംഭവിക്കുക. ഇപ്രാവശ്യം രാഹു മിഥുനത്തില്‍ നിന്ന് ഇടവത്തിലേക്കും കേതു ധനുവില്‍ നിന്നും വൃശ്ചികത്തിലേക്കും മാറുകയാണ്. ഈ മാറ്റങ്ങള്‍ ഓരോ രാശിയിലും സൃഷ്ടിയ്ക്കാ വുന്ന ഫലങ്ങള്‍ നോക്കാം.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

പൊതുവെ മാറ്റം ദോഷഫലങ്ങളെ നല്‍കും. രോഗദുരിതങ്ങള്‍ ഉണ്ടാകാം. മാനസിക അസ്വസ്ഥതകള്‍ വര്‍ദ്ധിക്കും. തൊഴില്‍നഷ്ടം വരാം. ബന്ധങ്ങള്‍ തകര്‍ച്ചയിലേക്കു പോകും. പരിഹാരമായി സഞ്ജീവനി പൂജ നടത്തുക.

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ഗുണദോഷസമ്മിശ്ര ഫലം. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ വേണം. ധനപരമായി സൂക്ഷ്മത പാലിക്കണം. യാത്രകള്‍ സൂക്ഷിച്ചു ചെയ്യുക. ഏതു കാര്യവും ശ്രദ്ധയോടെ ചെയ്യണം. പരിഹാരമായി ശനിയാഴ്ച തോറും മൃത്യുഞ്ജയപുഷ്പാഞ്ജലി ചെയ്യുക.

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

ധനനഷ്ടങ്ങള്‍ വരും. രോഗക്ലേശങ്ങള്‍ക്കു സാധ്യത. പുതിയ ജോലിക്കു ശ്രമിച്ചാല്‍ സാധിക്കും. കര്‍മ്മ രംഗത്ത് അനുകൂലമായ ചില മാറ്റങ്ങള്‍ ഉണ്ടായേക്കും. ഏതു കാര്യത്തിലും സൂക്ഷ്മമായി ചിന്തിച്ച് വേണ്ടതു ചെയ്യുക.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)

ഗുണകരമായ ചില മാറ്റങ്ങള്‍ ഉണ്ടാകും. തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ വരും. സാമ്പത്തിക പുരോഗതി കൈവരിക്കും. ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം. പുതിയ ചികിത്സാരീതികള്‍ അവലംബിക്കും. സൗഭാഗ്യങ്ങള്‍ ഉണ്ടാകും.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/3)

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/3)

ചില പ്രയാസങ്ങള്‍ വര്‍ദ്ധിക്കും. ധനപരമായ നഷ്ടങ്ങള്‍ക്കു സാധ്യത കാണുന്നു. ആരോഗ്യപരമായ വിഷമങ്ങള്‍ ഉണ്ടാകും. യാത്രാക്ലേശം, അലച്ചില്‍ ഇവയ്ക്കു സാധ്യത. ചര്‍മ്മ രോഗങ്ങള്‍ അനുഭവപ്പെടാം. അഷ്ടനാഗബലി എന്ന പൂജ നടത്തുക.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

യാത്രാക്ലേശവും അലച്ചിലും വര്‍ദ്ധിക്കും. ധനനാശസ്ഥിതി കാണുന്നു. വീടിന് കേടുപാടുകള്‍ വരാം. ഭക്ഷ്യ വിഷബാധയേല്‍ക്കാതെ സൂക്ഷിക്കണം. കുടുംബത്തില്‍ കലഹവിഷമങ്ങള്‍ വരാം. അഷ്ടനാഗേശ്വര ബലി നടത്തുക.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)

പലവിധ ക്ലേശങ്ങള്‍ വരാം. ധനനഷ്ടങ്ങള്‍, ഇച്ഛാഭംഗം, മനഃക്ലേശം, അനാരോഗ്യം ഇവയ്ക്കു സാധ്യത. ഏതു കാര്യവും ശ്രദ്ധിച്ചു ചെയ്യണം. നവനാഗ പൂജ ചെയ്യുക.

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, കേട്ട)

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, കേട്ട)

മാറ്റങ്ങള്‍ ദോഷകരം. ഹൃദയ-ഉദര സംബന്ധമായ വിഷമങ്ങള്‍ വരാം. ചര്‍മ്മ രോഗങ്ങള്‍ക്കും സാധ്യത. സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടാകാം. മൃത്യുഞ്ജയ ഹവനം നടത്തണം.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

അനുകൂലമായ കാലമല്ല. ധനനഷ്ടങ്ങള്‍, ഇച്ഛാഭംഗം, മനഃക്ലേശം ഇവ ഉണ്ടാകും. രോഗദുരിതങ്ങള്‍ക്കു സാധ്യത. ഭക്ഷ്യവിഷബാധയേല്‍ക്കാതെ സൂക്ഷിക്കണം. കുടുംബത്തില്‍ അസ്വസ്ഥതകളുണ്ടാകാതെ ശ്രദ്ധിക്കുക. സഞ്ജീവനി പൂജ ചെയ്യുക.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

ഏതു കാര്യത്തിലും തടസ്സങ്ങള്‍ വരാം. ധനനഷ്ടങ്ങള്‍, ആരോഗ്യപ്രശ്‌നങ്ങള്‍ ഇവയ്ക്കു സാധ്യത. പുതിയ ജോലിക്കു ശ്രമിക്കുന്നവര്‍ക്ക് അതു സാധിക്കും. നൂതന സംരംഭങ്ങള്‍ തുടങ്ങും. അഷ്ടനാഗബലി നടത്തിയാല്‍ നന്ന്.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

ഗുണദോഷസമ്മിശ്രം. ധനനഷ്ടങ്ങള്‍ ഉണ്ടാകും. നൂതന സംരംഭങ്ങള്‍ തുടങ്ങരുത്. തൊഴില്‍നഷ്ടപ്പെടാനിടയുണ്ട്. ഉദര രോഗസാധ്യത കാണുന്നു. യാത്രാക്ലേശം, അലച്ചില്‍ ഇവയുണ്ടാകാനിടയുണ്ട്. നവനാഗപൂജ നടത്തുക.

Recommended Video

cmsvideo
ഇടുക്കി ഡാമിലെ ജലനിരപ്പ് 80 ശതമാനത്തിലധികം | Oneindia Malayalam
മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

ഗുണദോഷസമ്മിശ്രം. തൊഴില്‍രംഗത്ത് ചില നേട്ടങ്ങള്‍ ഉണ്ടാകുന്നതിന് സാധ്യത. ആരോഗ്യകാര്യങ്ങള്‍ മെച്ചപ്പെടും. പുതിയ കാര്യങ്ങള്‍ തുടങ്ങുന്നതിനു ശ്രമിക്കും. ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ ഉണ്ടാകും. മൃത്യുഞ്ജയ പുഷ്പാഞ്ജലി നടത്തുക.

English summary
Rahu Ketu Transit 2020 on September 23- your Rasi Predictions in Malayalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X