തൊടുന്നതെല്ലാം പൊന്നാകും, പലവഴിക്ക് പണം കൈയില്‍; ഈ രാശിക്കാരാണോ? 2025 ല്‍ സൗഭാഗ്യപ്പെരുമഴ!
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ പ്രാധാന്യം പന്ത്രണ്ട് രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം അനുകൂല ഫലം നല്‍കുമ്പോള്‍ മറ്റ് ചിലര്‍ക്ക് പ്രതികൂല ഫലമായിരിക്കും നല്‍കുക.
പ്രധാനപ്പെട്ട ഗ്രഹങ്ങളുടെ ഒപ്പം പറയാറില്ലെങ്കിലും നിഴല്‍ഗ്രഹങ്ങളായ രാഹുവിനും കേതുവിനും ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമുണ്ട്. 2025 പിറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമെ ഉള്ളൂ. പ്രധാനപ്പെട്ട പല ഗ്രഹങ്ങളും അടുത്ത വര്‍ഷം രാശി മാറുന്നുണ്ട്. വേദ ജ്യോതിഷ പ്രകാരം രാഹുവും കേതുവും 2025 ല്‍ രാശി മാറ്റം നടത്തും. 2025 മെയ് മാസത്തില്‍ ആയിരിക്കും ഇവയുടെ രാശിമാറ്റം.

നിലവില്‍ രാഹു മീനം രാശിയിലും കേതു കന്നി രാശിയിലും ആണ് സഞ്ചരിക്കുന്നത്. അടുത്ത വര്‍ഷം രാഹു കുംഭം രാശിയിലേക്കും കേതു ചിങ്ങത്തിലേക്കും പ്രവേശിക്കും. ഇത് എല്ലാ രാശിക്കാരേയും സ്വാധീനിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക് അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും സമ്മാനിക്കുക. ഏതൊക്കെയാണ് ഈ ഭാഗ്യരാശികള്‍ എന്ന് നോക്കാം.
മേടം
മേടം രാശിക്കാര്‍ക്ക് രാഹുവിന്റേയും കേതുവിന്റേയും രാശി മാറ്റം ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. സാമ്പത്തികമായി വലിയ അഭിവൃദ്ധി പ്രാപിക്കാന്‍ ഇക്കാലയളവില്‍ സാധിക്കും. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കാനുള്ള സാധ്യത കാണുന്നു. കുടുംബത്തില്‍ സന്തോഷവും ഐശ്വര്യവും വന്നെത്തും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം മുന്‍പത്തേതിനേക്കാള്‍ മെച്ചപ്പെടും.
മിഥുനം
രാഹുവിന്റേയും കേതുവിന്റേയും രാശി മാറ്റം മിഥുനം രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. ഏറെ നാളായി മനസില്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ സാധിക്കും. പുതിയ വീട്, വാഹനം എന്നിവ വാങ്ങിക്കാന്‍ സാധിക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നേട്ടം കൊയ്യും. അവിവാഹിതര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും. വിവാഹയോഗം ഉണ്ടാകും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് രാഹുവിന്റേയും കേതുവിന്റേയും രാശി മാറ്റം ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നേട്ടം കൊയ്യാന്‍ സാധിക്കും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശയാത്ര നടത്തേണ്ടി വരും. പൂര്‍വിക സ്വത്ത് തടസങ്ങളേതുമില്ലാതെ കൈയിലെത്തും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും. കര്‍മ്മരംഗത്ത് തടസങ്ങള്‍ മാറി പുരോഗതിയുണ്ടാകും.
മകരം
മകരം രാശിക്കാര്‍ക്ക് രാഹുവിന്റേയും കേതുവിന്റേയും രാശി മാറ്റം ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. ഈ കാലയളവില്‍ അപ്രതീക്ഷിത ധനനേട്ടം പ്രതീക്ഷിക്കാം. പുതിയ വരുമാന സ്രോതസുകള്‍ തുറക്കപ്പെടും. ഇതുവഴി സാമ്പത്തികമായി നേരിട്ടിരുന്ന പരാധീനതകളില്‍ നിന്ന് മോക്ഷം ലഭിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം. ഏത് ജോലിയിലും തിളങ്ങാന്‍ കഴിയും.
മീനം
മീനം രാശിക്കാര്‍ക്ക് രാഹുവിന്റേയും കേതുവിന്റേയും രാശി മാറ്റം ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും. ലോട്ടറിയില്‍ ഭാഗ്യം പരീക്ഷിക്കുന്നവര്‍ക്കും അനുകൂല സമയം. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല കാലമായിരിക്കും.












Click it and Unblock the Notifications