പുതിയ കാറും ലോട്ടറി ഭാഗ്യവും, ഇന്ന് മുതല്‍ നല്ലകാലം; ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ പ്രഭാവം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം ഏറെ ഗുണകരമായിരിക്കും. എന്നാല്‍ മറ്റ് ചിലര്‍ക്ക് ഇത് വിപരീത ഫലം നല്‍കും.
ഒക്ടോബര്‍ 30 ന് അതായത് ഇന്ന് രാഹു-കേതു സഞ്ചാരം മാറുകയാണ്. ഈ ദിവസം രാഹു മീനം രാശിയിലേക്കും കേതു കന്നി രാശിയിലേക്കും ആണ് പ്രവേശിക്കുക. രാഹു-കേതുവിന്റെ രാശി മാറ്റം എല്ലാ ഗ്രഹങ്ങളേയും സ്വാധീനിക്കും. ഏതൊക്കെ രാശിക്കാര്‍ക്കാണ് രാഹു-കേതു സംക്രമണം ഗുണകരമായ ഫലങ്ങള്‍ സമ്മാനിക്കുക എന്ന് നമുക്ക് നോക്കാം.

മിഥുനം
രാഹു-കേതു സംക്രമണം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഇവരുടെ ആത്മവിശ്വാസം വര്‍ധിക്കും. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. വരുമാനം വര്‍ധിപ്പിക്കാനുള്ള മാര്‍ഗം മുന്നില്‍ തെളിയും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ അഭിമാനാര്‍ഹമായ വിജയം സ്വന്തമാക്കാം. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന സ്വപ്‌നം സഫലമാകും.
ചിങ്ങം
രാഹു-കേതു സംക്രമണം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലഫലങ്ങള്‍ നല്‍കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏത് പുതിയ കാര്യം ചെയ്യുമ്പോഴും കുടുംബത്തിന്റെ പിന്തുണ ലഭിക്കും. കഠിനാധ്വാനത്തിനുള്ള ഫലം നിങ്ങളെ തേടിയെത്തും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ വിജയം കൈവരിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം.
കന്നി
രാഹു-കേതു സംക്രമണം കന്നി രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു. ഏറെ നാളായി പ്രണയിക്കുന്ന കമിതാക്കള്‍ക്ക് കുടുംബത്തിന്റെ അനുഗ്രഹത്തോടെ വിവാഹിതരാകാന്‍ സാധിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. സമൂഹത്തില്‍ ആദരവും പ്രശസ്തിയും ലഭിക്കും.
കുംഭം
രാഹു-കേതു സംക്രമണം കുംഭം രാശിക്കാര്‍ക്ക് അനുകൂലമാണ്. ഏറെ നാളായി വിവാഹം ആലോചിക്കുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ തേടിയെത്തും. പുതിയ വാഹനം വാങ്ങാനുള്ള സാഹചര്യം ഒരുങ്ങും. കുടുംബാംഗങ്ങള്‍ക്കിടയിലെ ഐക്യം ശക്തിപ്പെടും. പുതിയ ബന്ധങ്ങള്‍ രൂപപ്പെടും. ഇത് നിങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യുംയ വ്യാപാരികളെ സംബന്ധിച്ച് അനുകൂല സമയം. കര്‍ഷകര്‍ക്ക് വിളകളില്‍ നിന്ന് ലാഭം ലഭിക്കും.












Click it and Unblock the Notifications