ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ ഭാഗ്യം; പുത്തന്‍വീടും കാറും കൈയിലെത്തും, നിങ്ങളുമുണ്ടോ?
ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഒരു വ്യക്തിയുടെ ജനനം മുതലുള്ള കാര്യങ്ങള്‍ ജ്യോതിഷപ്രകാരം ഗണിച്ച് നോക്കി പറയാനാകും എന്നാണ് വിശ്വാസം. ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്.
ഗ്രഹങ്ങളുടെ ഈ മാറ്റത്തെ ആണ് സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത്. ഗ്രഹങ്ങളുടെ സംക്രമണം പന്ത്രണ്ട് രാശിക്കാരിലും വലിയ സ്വാധീനം ചെലുത്തും. ചില രാശിക്കാരെ സംബന്ധിച്ച് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും വാഗ്ദാനം ചെയ്യുക. ജ്യോതിഷത്തില്‍ ഏറെ പ്രാധാന്യമുള്ള ഗ്രഹങ്ങൡലൊന്നാണ് രാഹു.

നിഗൂഢത, ലൗകിക മോഹങ്ങള്‍, ആത്മീയത, അത്യാഗ്രഹം മുതലായവയുടെ കാരകനായിട്ടാണ് രാഹുവിനെ കണക്കാക്കുന്നത്. ഒരു വ്യക്തിയുടെ ജാതകത്തില്‍ രാഹുവിന്റെ സ്ഥാനം ശക്തമാണെങ്കില്‍ ആ വ്യക്തിക്ക് സമൃദ്ധിയും ഐശ്വര്യവും ലഭിക്കും എന്നാണ് വിശ്വാസം. മറിച്ചാണെങ്കില്‍ വിപരീത ഫലമായിരിക്കും ലഭിക്കുക. നക്ഷത്രപ്രകാരവും രാഹുവിന് പല വിശേഷണങ്ങളുണ്ട്.
ചതയം നക്ഷത്രത്തിന്റെ അധിപനാണ് രാഹു എന്നാണ് പറയപ്പെടുന്നത്. നിലവില്‍ പൂരൂരുട്ടാതി നക്ഷത്രത്തിലൂടെയാണ് രാഹു സഞ്ചരിച്ച് കൊണ്ടിരിക്കുന്നത്. ജനുവരി 12 ന് രാഹു ഉത്രട്ടാതി നക്ഷത്രത്തില്‍ പ്രവേശിക്കും. രാഹുവിന്റെ ഈ മാറ്റം എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക് വലിയ ഭാഗ്യമാണ് വരാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശിക്കാര്‍ എന്ന് നോക്കാം.
കര്‍ക്കടകം
പൂരൂരുട്ടാതി നക്ഷത്രത്തില്‍ നിന്ന് ഉത്രട്ടാതി നക്ഷത്രത്തിലേക്കുള്ള രാഹുവിന്റെ മാറ്റം കര്‍ക്കടകം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പുതിയ വാഹനം, വീട്, വസ്തു എന്നിവ വാങ്ങിക്കാനാകും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങളെല്ലാം സഫലീകരിക്കാനാകും. വിദേശത്ത് ജോലി ആഗ്രഹിക്കുന്നവര്‍ക്കും അനുകൂല സമയം.
ചിങ്ങം
പൂരൂരുട്ടാതി നക്ഷത്രത്തില്‍ നിന്ന് ഉത്രട്ടാതി നക്ഷത്രത്തിലേക്കുള്ള രാഹുവിന്റെ മാറ്റം ചിങ്ങം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യത്തിന്റെ അകമ്പടിയുണ്ടായിരിക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ പങ്കെടുക്കാം. പൂര്‍വിക സ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിപ്പിക്കാന്‍ കാരണമാകും. സാമ്പത്തികമായി വലിയ നിലയിലെത്താനാകും.
മേടം
പൂരൂരുട്ടാതി നക്ഷത്രത്തില്‍ നിന്ന് ഉത്രട്ടാതി നക്ഷത്രത്തിലേക്കുള്ള രാഹുവിന്റെ മാറ്റം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഉന്നത പരീക്ഷകളില്‍ വിജയം വരിക്കാന്‍ സാധിക്കും. സാമ്പത്തികമായി നേരിട്ടിരുന്ന ബുദ്ധിമുട്ടുകളില്‍ നിന്ന് മോചനം ലഭിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം കൊയ്യാനാകും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് വലിയ ലാഭം കൊയ്യാനാകും.












Click it and Unblock the Notifications