പൊന്നും പണവും കുമിഞ്ഞുകൂടും, ഭാഗ്യം അനുഗ്രഹിക്കും; ഈ രാശിക്കാര്‍ പുത്തന്‍ വീടും കാറും വാങ്ങും
ജ്യോതിഷിത്തില്‍ രാശിമാറ്റങ്ങള്‍ വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഓരോ ഗ്രഹവും നിശ്ചിത കാലയളവ് കഴിയുമ്പോള്‍ മറ്റൊരു ഗ്രഹത്തിലേക്ക് രാശിമാറും. അത്തരത്തിലൊരു രാശിമാറ്റമാണ് ഇപ്പോള്‍ വരാനിരിക്കുന്നത്. രാഹുവിന്റെ രാശിമാറ്റമാണ് നടക്കാന്‍ പോകുന്നത്. രാഹു പതിനെട്ട് മാസത്തോളം ഒരു രാശിയില്‍ തന്നെ സഞ്ചരിക്കും.
നിലവില്‍ മീനം രാശിയില്‍ സഞ്ചരിക്കുകയാണ് രാഹു. ഉത്രട്ടാതി നക്ഷത്രത്തിലാണ് രാഹു സ്ഥിതി ചെയ്യുന്നത്. ഈ രാശിമാറ്റത്തെ തുടര്‍ന്ന് വലിയ നേട്ടങ്ങളാണ് ചില രാശിക്കാരെ കാത്തിരിക്കുന്നത്. തീര്‍ത്തും അപ്രതീക്ഷിതമായ നേട്ടങ്ങള്‍ ജീവിതത്തിലേക്ക് കടന്നുവരും. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.

ഇടവം: ഈ രാശിക്കാര്‍ക്ക് വലിയ സാമ്പത്തിക നേട്ടങ്ങള്‍ രാഹുവിന്റെ രാശിമാറ്റത്തെ തുടര്‍ന്ന് ലഭിക്കും. ആഗ്രഹിച്ചതെന്തും സ്വന്തമാക്കാന്‍ ഇക്കാലയളവില്‍ സാധിക്കും. മുടങ്ങിക്കിടക്കുന്ന എല്ലാ ജോലികളും പൂര്‍ത്തിയാക്കാന്‍ സാധിക്കും. ആഡംബര ജീവിതം നയിക്കാനുള്ള ഭാഗ്യമുണ്ടാവും. എന്തുകാര്യവും തടസ്സങ്ങളില്ലാതെ മുന്നോട്ട് പോകും. ഭാഗ്യം ഇവരുടെ ജീവിതത്തില്‍ നിറഞ്ഞുനില്‍ക്കും.
ഇനി മുന്നോട്ടുള്ള ഓരോ ദിനവും ഭാഗ്യത്തിന്റെ അനുഗ്രഹമുണ്ടാവും. പുതിയ വരുമാന സ്രോതസ്സുകള്‍ ഇവര്‍ക്ക് മുന്നില്‍ തുറക്കും. സമൂഹത്തില്‍ ഇടവം രാശിക്കാരുടെ അന്തസ്സ് വര്‍ധിക്കും. ജീവിതത്തിലും സന്തോഷം നിറഞ്ഞ് നില്‍ക്കും. ദാമ്പത്യ ജീവിതം ഏറ്റവും സന്തോഷകരമായി മാറും. കരിയറിലും ബിസിനസിലുമെല്ലാം വലിയ ഉയര്‍ച്ച കൈവരിക്കാനാവും.
മിഥുനം: സാമ്പത്തികമായുള്ള എല്ലാ പ്രതിസന്ധികളും രാഹുവിന്റെ രാശിമാറ്റത്തെ തുടര്‍ന്ന് മിഥുനം രാശിക്കാര്‍ക്ക് ഇല്ലാതാവും. അത്യപൂര്‍വമായ രീതിയില്‍ സമ്പത്ത് വര്‍ധിപ്പിക്കാന്‍ സാധിക്കും. പ്രതീക്ഷിച്ചതിലും വലിയ നേട്ടങ്ങള്‍ ബിസിനസില്‍ നിന്ന് ലഭിക്കും. വലിയ ലാഭം നിക്ഷേപങ്ങൡ നിന്നും ലഭിക്കും. കരിയറിലും വളര്‍ച്ച കൈവരിക്കാനാവും.
തൊഴില്‍ ഇല്ലാത്തവരാണെങ്കില്‍ പുതിയ ജോലി തന്നെ ലഭിക്കും. നിലവിലെ ജോലിയില്‍ പ്രതീക്ഷിച്ചത് പോലെ സ്ഥാനക്കയറ്റം ലഭിക്കും. ശമ്പള വര്‍ധനവും ലഭിക്കും. പുതിയ വീടും വാഹനവും വാങ്ങാന്‍ സാധിക്കും. വായ്പകള്‍ ലഭിക്കാനും അവസരമുണ്ടാവും. നിങ്ങളുടെ ചെലവ് കുറയും. പുതിയ ബിസിസനുകളും നിക്ഷേപങ്ങളും ആരംഭിക്കാന്‍ സാധിക്കും.
തുലാം: സുവര്‍ണകാലം തുലാം രാശിക്കാരുടെ ജീവിതത്തില്‍ ആരംഭിക്കും. രാഹുവിന്റെ രാശിമാറ്റം സൗഭാഗ്യങ്ങള്‍ സമ്മാനിക്കും. അമിത ചെലവുകളെല്ലാം കുറഞ്ഞ് പണം സമ്പാദിക്കാനാവും. ബിസിനസില്‍ വലിയ ലാഭം സ്വന്തമാക്കാനാവും. ശത്രുക്കള്‍ക്ക് മേല്‍ വിജയം നേടാനാവും. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കില്‍ അതെല്ലാം മാറിക്കിട്ടും.
ശത്രുക്കള്‍ക്ക് മേല്‍ വിജയം കൈവരിക്കാനാവും. പുതിയ നിക്ഷേപങ്ങള്‍ ആരംഭിക്കും. അതില്‍ നിന്ന് ലാഭമുണ്ടാവും. പുതിയ ജോലി ലഭിക്കും. ഇപ്പോഴുള്ള ജോലിയില്‍ നിന്ന് ഈ രാശിക്കാര്‍ക്ക് സ്ഥാനക്കയറ്റവും ശമ്പളവര്‍ധനവും ലഭിക്കും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് അനുകൂല സമയം. വലിയ വിജയം കൈവരിക്കാനാവും. വിദേശത്ത് പോകാനും അവസരമുണ്ടാവും. കഠിനാധ്വാനം ചെയ്താല്‍ അതിന്റെ ഫലം ലഭിക്കും.












Click it and Unblock the Notifications