വെറുതെയിരുന്നാലും പണം പോക്കറ്റിലെത്തും..! ഈ രാശിക്കാരുടെ നല്ലകാലത്തിന് തുടക്കം

എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

Rahu Retrograde 2026

എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഗ്രഹങ്ങളുടെ ഇത്തരം സഞ്ചാര മാറ്റത്തെയാണ് സംക്രമണം എന്ന് പറയുന്നത്. ഗ്രഹ സംക്രമണം വിവിധ രാശിക്കാരെ വ്യത്യസ്ത തരത്തിലായിരിക്കും സ്വാധീനിക്കുന്നത്. ചില രാശിക്കാര്‍ക്ക് ഇത് അനുകൂലമായിരിക്കുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലം സമ്മാനിക്കുന്നു.

രാശി മാറ്റം പോലെ തന്നെ പ്രധാനമാണ് ഗ്രഹങ്ങളുടെ സഞ്ചാര ദിശയിലെ മാറ്റവും. ഗ്രഹങ്ങള്‍ സംക്രമണത്തിന് ശേഷം അതേ രാശിയില്‍ നേര്‍രേഖയിലും വക്രഗതിയിലും സഞ്ചരിക്കാറുണ്ട്. ഇത് ആളുകളുടെ ജീവിതത്തില്‍ നേരിട്ട് സ്വാധീനിക്കുന്നു. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് രാഹു. ഭൗതികമായി നിലനില്‍ക്കുന്നില്ലെങ്കിലും രാഹുവിന്റെ പ്രഭാവം വളരെ വലുതാണ്.

നിലവില്‍ മിഥുനം രാശിയിലാണ് രാഹു സഞ്ചരിക്കുന്നത്. അധികം വൈകാതെ ഇത് ഇതേ രാശിയില്‍ വക്രഗതിയില്‍ സഞ്ചരിക്കാന്‍ തുടങ്ങും. ഇത് എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും ഇതിലൂടെ ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ രാശിക്കാര്‍ എന്നും എന്തെല്ലാം നേട്ടങ്ങളാണ് അതുവഴി ലഭിക്കാന്‍ പോകുന്നത് എന്നും നോക്കാം...

മീനം

മീനം രാശിക്കാര്‍ക്ക് രാഹുവിന്റെ മിഥുനം രാശിയിലെ വക്രഗതി സഞ്ചാരം ഗുണം ചെയ്യും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. മുന്‍കാല നിക്ഷേപങ്ങള്‍ വഴി വലിയൊരു തുക കൈയിലെത്തും. അതിലൂടെ സാമ്പത്തികമായി നേരിട്ടിരുന്ന പ്രതിസന്ധികളില്‍ നിന്ന് മോചനം ലഭിക്കും. പൂര്‍വിക സ്വത്ത് സംബന്ധമായ തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടും.

ഇടവം

രാഹുവിന്റെ മിഥുനം രാശിയിലെ വക്രഗതി ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍ ലഭിക്കും. വിദേശത്ത് ജോലിയ്ക്കായി ശ്രമിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ് എന്ന് കാണുന്നു. കുടുംബത്തില്‍ വിവാഹം പോലുള്ള മംഗള കര്‍മ്മങ്ങള്‍ നടക്കും. കുടുംബക്ഷേത്രത്തിലെ ചടങ്ങുകള്‍ ഗംഭീരമായി നടക്കും.

കര്‍ക്കടകം

രാഹുവിന്റെ മിഥുനം രാശിയിലെ വക്രഗതി സഞ്ചാരം കര്‍ക്കടകം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം സ്വന്തമായി ഒരു കാര്‍ വാങ്ങിക്കും. സുഹൃത്തുക്കളില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും ഏത് കാര്യത്തിനും പിന്തുണ ലഭിക്കും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. ഏറെ നാളത്തെ പ്രണയ ബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും.

ചിങ്ങം

ചിങ്ങം രാശിക്കാര്‍ക്ക് രാഹുവിന്റെ മിഥുനം രാശിയിലെ വക്രഗതി സഞ്ചാരം ഗുണകരമായിരിക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാനാകും. സര്‍ക്കാര്‍ ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ് എന്ന് കാണുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കാനാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma