Get Updates
Get notified of breaking news, exclusive insights, and must-see stories!

കൈനിറയെ പൊന്നും പണവും... പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും; ഈ രാശിക്കാരാണോ?

ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് ഉള്ളത്. ഒരു വ്യക്തിയുടെ ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ നക്ഷത്രം, ഗ്രഹനില, രാശി എന്നിവ അടിസ്ഥാനമാക്കി നിര്‍ണയിക്കാന്‍ ജ്യോതിഷത്തിന് സാധിക്കും എന്നാണ് വിശ്വാസം. ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്.

എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. സംക്രമണം എന്നാണ് ഇതിനെ വിശേഷിപ്പിക്കുക. ഇതിന്റെ സ്വാധീനം പന്ത്രണ്ട് രാശിക്കാരിലും വിവിധ തരത്തിലായിരിക്കും പ്രതിഫലിക്കുക. ചില രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ സംക്രമണം അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും സമ്മാനിക്കുക. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക.

astrology

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശുക്രന്‍. സമൃദ്ധിയുടേയും സമ്പത്തിന്റേയും ഐശ്വര്യത്തിന്റേയും കാരകന്‍ എന്നാണ് ശുക്രനെ വിശേഷിപ്പിക്കുന്നത്. ജ്യോതിഷത്തില്‍ നവഗ്രഹങ്ങളെ കൂടാതെ നിഴല്‍ ഗ്രഹങ്ങളും ഉണ്ട്. അതില്‍ പ്രധാനിയാണ് രാഹു. രാഹവും ശുക്രനും മീനം രാശിയില്‍ സംയോജിച്ചിരിക്കുകയാണ്. 18 വര്‍ഷത്തിന് ശേഷമാണ് ഈ സംയോഗം നടക്കുന്നത്.

ജനുവരി 29 നാണ് രാഹു മീനം രാശിയില്‍ പ്രവേശിച്ചത്. ശുക്രന്‍ നേരത്തെ തന്നെ ഈ രാശിയില്‍ ഉണ്ട്. രാഹു - ശുക്ര സംയോഗം എല്ലാ രാശിക്കാരിലും അനുകൂലവും പ്രതികൂലവുമായ ഫലങ്ങള്‍ ഉണ്ടാക്കും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് ഗുണകരമായ നേട്ടങ്ങള്‍ സമ്മാനിക്കുക എന്ന് നമുക്ക് നോക്കാം.

മിഥുനം

മീനം രാശിയിലെ രാഹു-ശുക്ര സംയോഗം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. തൊഴില്‍ രംഗത്ത് പുരോഗതി കൈവരിക്കാന്‍ സാധിക്കും. ബിസിനസ് സംബന്ധമായ ആശയങ്ങള്‍ വിജയത്തിലെത്തിക്കാനാകും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടാം.

കര്‍ക്കടകം

മീനം രാശിയിലെ രാഹു-ശുക്ര സംയോഗം കര്‍ക്കടകം രാശിക്കാര്‍ക്ക് ശുഭകരമായ നേട്ടങ്ങള്‍ സമ്മാനിക്കും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യത്തിന്റെ അകമ്പടിയുണ്ടാകും. പ്രണയബന്ധം വിവാഹത്തിലേക്ക് വഴി മാറും. കരിയറില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കും. സാമ്പത്തിക സ്ഥിതി പഴയതിനേക്കാള്‍ മെച്ചമായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത മത്സര പരീക്ഷകളില്‍ വിജയം കൈവരിക്കാനാകും.

മീനം

മീനം രാശിയിലെ രാഹു-ശുക്ര സംയോഗം മീനം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങള്‍ സഫലീകരിക്കപ്പെടും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി ദീര്‍ഘയാത്രകള്‍ വേണ്ടി വരും. പൂര്‍വിക സ്വത്തുക്കളില്‍ നിന്ന് നേട്ടം കൈവരിക്കാന്‍ സാധിക്കും. പലവഴിക്ക് പണം കൈയിലെത്തും. ഏറെ നാളായി അവിവാഹിതരായി തുടരുന്നവര്‍ക്ക് മാംഗല്യയോഗം ഉണ്ടാകും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+