Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ നക്ഷത്രക്കാരാണോ? മേയ് 18 മുതല്‍ രാജകീയ ജീവിതം... കൈ നിറയെ സമ്പത്ത്

എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും നക്ഷത്ര മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഒമ്പത് ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയും നക്ഷത്രവും മാറാറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിനെ സംക്രമണം എന്നാണ് വിശേഷിപ്പിക്കുന്നത്. നിശ്ചിത കാലയളവില്‍ ഉള്ള ഗ്രഹങ്ങളുടെ സംക്രമണം പന്ത്രണ്ട് രാശിക്കാരേയും 27 നക്ഷത്രക്കാരേയും ബാധിക്കും.

പക്ഷെ വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില നക്ഷത്രക്കാര്‍ക്ക് ഗ്രഹ സംക്രമണം ഗുണകരമാണെങ്കില്‍ മറ്റ് ചില നക്ഷത്രക്കാര്‍ക്ക് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. വേദ ജ്യോതിഷ പ്രകാരം വളരെ പ്രാധാന്യം അര്‍ഹിക്കുന്ന രണ്ട് ഗ്രഹങ്ങളാണ് രാഹുവും ശുക്രനും. നിഴല്‍ ഗ്രഹമായ രാഹുവിന് വ്യക്തികളുടെ ജാതകത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ സാധിക്കും.

astrology

സമ്പത്തിന്റേയും സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും കാരകനാണ് ശുക്രന്‍. ശുക്രന്‍ ഒരു വ്യക്തിയുടെ ജാതകത്തില്‍ ശുഭസ്ഥാനത്താണെങ്കില്‍ അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും അവര്‍ക്ക് ലഭിക്കാന്‍ പോകുന്നത്. ഈ രണ്ട് ഗ്രഹങ്ങളും മീനം രാശിയില്‍ സംക്രമിക്കാന്‍ ഒരുങ്ങുകയാണ്. രാഹുവും ശുക്രനും മേയ് 18 നാണ് മീനം രാശിയില്‍ സംയോജിക്കുക എന്നാണ് ജ്യോതിഷികള്‍ പറയുന്നത്.

ഇത് എല്ലാ രാശിക്കാരിലും നക്ഷത്രക്കാരിലും വലിയ സ്വാധീനം ചെലുത്തും. എന്നാല്‍ ഇനി പറയുന്ന നാല് നക്ഷത്രക്കാരെ സംബന്ധിച്ചിടത്തോളം സാമ്പത്തിക സ്ഥിതിയിലും കരിയറിലും വലിയ ഉയര്‍ച്ചയുണ്ടാകാന്‍ ഈ ഗ്രഹ സംയോജനം ഉപകരിക്കും. ജീവിതത്തില്‍ അപൂര്‍വമായി മാത്രം ലഭിക്കുന്ന ഭാഗ്യമാണ് ഇവരെ കാത്തിരിക്കുന്നത്. ഏതൊക്കെ നക്ഷത്രക്കാര്‍ക്കാണ് അത്തരമൊരു ഭാഗ്യം ലഭിക്കാന്‍ പോകുന്നത് എന്ന് നമുക്ക് നോക്കാം..

ചതയം

മീനം രാശിയിലെ രാഹു - ശുക്ര സംയോഗം ചതയം നക്ഷത്രക്കാര്‍ക്ക് ഗുണപരമാകും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ ലാഭം ഉണ്ടാകും. സാമ്പത്തികമായി നേരിട്ടിരുന് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണം. ആത്മവിശ്വാസത്തോടെയും കഠിനാധ്വാനത്തോടേയും ചെയ്യുന്ന ജോലിക്ക് ഫലം ലഭിക്കും. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. വിദേശത്ത് ജോലി, വിദ്യാഭ്യാസം എന്നിവ നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം. ഏത് കാര്യം ചെയ്യുമ്പോഴും സഹോദരങ്ങളുടെ പിന്തുണ ലഭിക്കും.

അത്തം

മീനം രാശിയിലെ രാഹു - ശുക്ര സംയോഗം അത്തം നക്ഷത്രക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി മനസില്‍ കാണുന്ന സ്വപ്‌നങ്ങളെല്ലാം സഫലീകരിക്കാനാകും. പുതിയ വീട്ടിലേക്ക് താമസം മാറും. പുത്തന്‍ വീട്ടില്‍ ആഢംബര ജീവിതം നയിക്കാനാകും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. പ്രണയ ബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും.

തിരുവാതിര

മീനം രാശിയിലെ രാഹു - ശുക്ര സംയോഗം തിരുവാതിര നക്ഷത്രക്കാര്‍ക്ക് ശുഭകരമായ ഫലം സമ്മാനിക്കും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ അനുഗ്രഹം ഉണ്ടായിരിക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ നിന്ന് നേട്ടം കൊയ്യാനാകും. തൊഴില്‍ രംഗത്ത് വളര്‍ച്ചയുണ്ടാകും. വരുമാനം വര്‍ധിക്കാനുള്ള സാധ്യത കാണുന്നു. ഇതുവഴി നിങ്ങളുടെ സാമ്പത്തിക പ്രതിസന്ധികള്‍ ഇല്ലാതാകും. നിക്ഷേപത്തിന് അനുകൂല സമയം.

രോഹിണി

മീനം രാശിയിലെ രാഹു - ശുക്ര സംയോഗം രോഹിണി നക്ഷത്രക്കാര്‍ക്ക് അനുകൂലമായിരിക്കും. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കും. വിദേശത്ത് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ആകര്‍ഷകമായ ശമ്പളത്തില്‍ പുതിയ ജോലി തേടിയെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ തീരും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കാനുള്ള സാധ്യത കാണുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+