വരുമാനം ഇരട്ടിക്കും.. ആഗ്രഹിച്ചതെന്തും നടക്കും; ഈ രാശിക്കാരുടെ ഒരു ഭാഗ്യമേ..!!
ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സഞ്ചാര രേഖയിലെ മാറ്റത്തിനും എല്ലാം സവിശേഷമായ സ്ഥാനമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും.
എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ദോഷഫലങ്ങളായിരിക്കും സമ്മാനിക്കുക. ഒരേ രാശിയില്‍ രണ്ട് ഗ്രഹങ്ങള്‍ ഒന്നിച്ച് നില്‍ക്കുമ്പോള്‍ അതായത് രണ്ട് ഗ്രഹങ്ങളുടെ കൂടിച്ചേരല്‍ എല്ലാ രാശിക്കാരുടെയും ജീവിതത്തില്‍ അനുകൂലവും പ്രതികൂലവുമായ ഫലങ്ങള്‍ ഉണ്ടാക്കും എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. 12 വര്‍ഷത്തിന് ശേഷം മീന രാശിയില്‍ രണ്ട് ഗ്രഹങ്ങള്‍ കൂടിച്ചേരാനിരിക്കുകയാണ്.

നിലവില്‍ രാഹു മീനം രാശിയിലാണ് സഞ്ചരിക്കുന്നത്. മാര്‍ച്ചില്‍ ശുക്രന്‍ കൂടി മീനം രാശിയില്‍ എത്തും. ഇത് എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. എങ്കിലും മൂന്ന് രാശിക്കാര്‍ക്ക് ഈ രണ്ട് ഗ്രഹങ്ങളുടെ കൂടിച്ചേരല്‍ അനുകൂലമായിരിക്കും. ഏതൊക്കെയാണ് ഈ ഭാഗ്യ രാശിക്കാര്‍ എന്ന് നോക്കാം.
ഇടവം
മീനം രാശിയില്‍ രാഹുവും ശുക്രനും സംയോജിക്കുന്നത് ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഇക്കാലയളവില്‍ ഇവരുടെ വരുമാനം രണ്ടിരട്ടി വരെ വര്‍ധിക്കും. പുതിയ വരുമാന സ്രോതസ്സുകള്‍ തെളിയും. സാമ്പത്തികമായി നിങ്ങള്‍ നേരിട്ടിരുന്ന പ്രയാസങ്ങള്‍ അവസാനിക്കാന്‍ ഇത് കാരണമാകും. ഇക്കാലയളവില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അനുകൂല സമയമാണ്.
മിഥുനം
മീനം രാശിയില്‍ രാഹുവും ശുക്രനും സംയോജിക്കുന്നത് മിഥുനം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഈ രാശിയുടെ കര്‍മ്മ ഭവനത്തില്‍ ആണ് രാഹുവും ശുക്രനും കൂടിച്ചേരുന്നത്. ഇത് കരിയറില്‍ ഇവര്‍ക്ക് ധാരാളം നേട്ടങ്ങള്‍ നല്‍കും. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനയും ഉണ്ടാകും. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് അനുകൂലമായ സമയം. പൂര്‍വിക സ്വത്തുക്കളില്‍ നിന്ന് പെട്ടെന്ന് സാമ്പത്തിക നേട്ടം ഉണ്ടാകും.
ധനു
മീനം രാശിയില്‍ രാഹുവും ശുക്രനും സംയോജിക്കുന്നത് ധനു രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. സാമ്പത്തിക പുരോഗതി കൈവരിക്കാനാകും. വസ്തു സംബന്ധമായ ഇടപാട് നടത്തുന്നവര്‍ക്ക് ഈ സമയത്ത് ലാഭം ലഭിച്ചേക്കും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന എല്ലാ ജോലികളും വേഗത്തില്‍ പൂര്‍ത്തിയാക്കാനാകും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹം പൂര്‍ത്തീകരിക്കാനാകും.












Click it and Unblock the Notifications