ഈ രാശിക്കാരാണോ? സുവര്‍ണനേട്ടങ്ങള്‍ തേടിയെത്തും, സമ്പത്തും ഐശ്വര്യവും ലഭിക്കും; ഭാഗ്യം ഒപ്പമുണ്ടാവും
ജ്യോതിഷത്തില്‍ ഏറെ പ്രധാനപ്പെട്ടതാണ് രാശിമാറ്റം. നമുക്ക് രാജയോഗം വരെ സമ്മാനിക്കുന്നവയാണ് ഇവ. ഏപ്രില്‍ മാസത്തില്‍ അത്തരം രാശി മാറ്റങ്ങള്‍ നമ്മളെ കാത്തിരിക്കുന്നുണ്ട്. രാഹുവിന്റെയും ശുക്രന്റെയും പങ്ക് വളരെ പ്രാധാന്യത്തോടെ കണക്കാക്കുന്നുണ്ട്. രാഹുവിനെ അശുഭഗ്രഹമായി കണക്കാക്കുന്നവരുമുണ്ട്. ശുക്രന്‍ പക്ഷേ നമുക്ക് ധനവും, സമ്പത്തുമെല്ലാം സമ്മാനിക്കും.
അതുകൊണ്ട് ശുക്രനും രാഹുവും ചേരുമ്പോഴുണ്ടാകുന്ന മാറ്റം പന്ത്രണ്ട് രാശിക്കാരെയും ബാധിക്കുന്നതാണ്. ശുക്രന്‍ ഇപ്പോള്‍ മീന രാശിയില്‍ പ്രവേശിച്ചിരിക്കുകയാണ്. രാഹുവും ഇതേ ഇടത്ത് തന്നെയാണ് ഉള്ളത്. മീനരാശിയില്‍ രാഹുവും ശുക്രനും കൂടിച്ചേര്‍ന്ന് വിപരീത രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് അതിന്റെ നേട്ടം ആര്‍ക്കെല്ലാം ലഭിക്കുമെന്ന് നോക്കാം.

ഇടവം: ശുക്ര-രാഹു കൂടിച്ചേരലിലൂടെ ഇടവം രാശിക്കാരുടെ സമയം തെളിഞ്ഞു എന്ന് പറയാം. ഇവരെ തേടി വലിയ നേട്ടങ്ങള്‍ എത്തും. രാജയോഗത്താല്‍ ഇവരുടെ ജീവിതത്തിലേക്ക് സമ്പത്തിന്റെ ഒഴുക്കുണ്ടാവും. സര്‍വ ഐശ്വര്യങ്ങളും സ്വന്തമാക്കാനാവും. ശുഭകരമായ കാലയളവായിരിക്കും ഇവര്‍ക്ക് ലഭിക്കും. ജോലിയുള്ളവരാണെങ്കില്‍ പ്രമോഷന്‍ തേടിയെത്തും.
അതിലൂടെ വരുമാനവും വര്‍ധിക്കും. വിദ്യാര്‍ത്ഥികളാണെങ്കില്‍ പ്രത്യേക ആനുകൂല്യങ്ങളും ലഭിക്കും. പരീക്ഷകളിലെല്ലാം നേട്ടം കൊയ്യാന്‍ സാധിക്കും. വരുമാനം പലതരത്തില്‍ നിങ്ങളെ തേടിയെത്തും. ഈ രാശിക്കാര്‍ക്ക് ഇത് സുവര്‍ണ കാലമായിരിക്കും. വരുമാനത്തിലും സമ്പത്തിലുമെല്ലാം ഈ കാലയളവില്‍ നേട്ടങ്ങള്‍ മാത്രമാണ് ലഭിക്കുക.
മിഥുനം: ഈ രാശിക്കാര്‍ക്കും നേട്ടങ്ങളാണ് ലഭിക്കുക. ഏപ്രില്‍ 24 വരെയാണ് ഈ രാജയോഗം ഫലം ലഭിക്കുക. ഏപ്രില്‍ 25ന് ശുക്രന്‍ മീന രാശിയില്‍ നിന്ന് മേട രാശിയിലേക്ക് പ്രവേശിക്കുകയാണ്. അതുകൊണ്ട് 24 വരെയുള്ള ഗുണങ്ങള്‍ മിഥുനം രാശിക്കാര്‍ക്ക് ലഭ്യമാകും. ശുക്രന്റെയും രാഹുവിന്റെയും കൂടിച്ചേരലും വിപരീത രാജയോഗവും ഒരുമിച്ചെത്തുന്നതോടെ മിഥുനം രാശിക്കാരുടെ ജീവിതം ശുഭകരമായിരിക്കും. കൈനിറയെസമ്പത്ത് ഇവര്‍ക്ക് ലഭിക്കും.
വിപരീത രാജയോഗത്തിന്റെ സമയത്ത് ഇവര്‍ക്ക് സന്തോഷവും സമാധാനവുമുണ്ടാകും. അതുപോലെ ഐശ്വര്യവും സമ്പത്തും ഒരുപോലെ വര്‍ധിക്കും. പുത്തന്‍ വീടും വാഹനവും വസ്തുവും വാങ്ങാനുള്ള ആഗ്രഹവും സഫലമാകും. ബിസിനസ് ചെയ്യുന്നവരാണെങ്കില്‍ പുരോഗതിയുടെ പുതിയ വഴികളും തുറക്കും. അപ്രതീക്ഷിതമായിട്ടായിരിക്കും സാമ്പത്തിക നേട്ടങ്ങള്‍ ഇവര്‍ക്ക് ലഭിക്കുക.
മീനം: വിപരീത രാജയോഗത്താല്‍ മീനം രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാനാവും. ഏറ്റവും ശുഭകരമായ നാളുകളായിരിക്കുംഇവര്‍ക്ക് ലഭിക്കുക. ബിസിനസില്‍പുത്തന്‍ ഡില്‍ തന്നെ തേടിയെത്തും. അളവില്ലാത്ത സമ്പത്ത് ലഭിക്കും.
ധനനേട്ടങ്ങള്‍ ഒരുപാട് ലഭിക്കും. വിദേശയാത്രയ്ക്കും സാധ്യതയുണ്ട്. ജോലി ചെയ്യുന്നവരാണെങ്കില്‍ വലിയ വിജയം കൈവരിക്കാനാവും. അപ്രതീക്ഷിത ധനലാഭങ്ങളും ലഭിച്ചേക്കും. മീനം രാശിക്കാരുടെ സാമ്പത്തിക സ്ഥിതിയും ശക്തമാകും.
കര്‍ക്കടകം: ശുക്രന്റെയും രാഹുവിന്റെയും കൂടിച്ചേരലും വിപരീത രാജയോഗവും ഈ രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ സമ്മാനിക്കും. ഈ സമയം ഇവര്‍ക്ക് മതപരവും അമതീയവുമായ പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യം വര്‍ധിക്കും. ഭൂമി, വാഹനം, വീട്, എന്നിവ വാങ്ങാനുള്ള യോഗമുണ്ടാവും. ബിസിനസിലും നേട്ട്ങ്ങളുണ്ടാവും. എല്ലാ അര്‍ത്ഥത്തിലും പുതിയ കാര്യങ്ങളും ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരും.












Click it and Unblock the Notifications