സുവര്‍ണകാലം സമ്മാനിക്കും ബമ്പര്‍ നേട്ടം, സമ്പത്ത് നിറയും, ഈ രാശിക്കാര്‍ ആഗ്രഹിച്ചതെന്തും നടക്കും
ജ്യോതിഷത്തില്‍ രാശിമാറ്റത്തിന് ഏറെ പ്രത്യേകതകളുണ്ട്. കാരണം ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ മാറി മറിയുന്ന സമയമാണിത്. ഇത് എല്ലാ രാശികളിലുമുള്ള ആളുകളെ ബാധിക്കാറുണ്ട്. ജ്യോതിഷപ്രകാരം ഒാരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് അതിന്റെ രാശിമാറുകയോ സഞ്ചാര മാറ്റം നടത്തുകയോ ചെയ്യും. ഇതേ തുടര്‍ന്ന് എല്ലാ രാശിക്കാരില്‍ പല മാറ്റങ്ങളും കാണാനാവും.
ഈ വര്‍ഷത്തെ ഏറ്റവും സുപ്രധാനപ്പെട്ട രാശിമാറ്റം അടുത്ത മാസം നടക്കാനിരിക്കുകയാണ്. മാര്‍ച്ച് പതിനാലിന് സൂര്യന്‍ മീന രാശിയില്‍ പ്രവേശിക്കുകയാണ്. രാഹു ഇതിനകം മീന രാശിയില്‍ ഉണ്ടായിരിക്കും. ഇത് പല രാശിക്കാര്‍ക്കും നേട്ടമുണ്ടാക്കും. ശുഭകരമായ യോഗങ്ങള്‍ ഇതേ തുടര്‍ന്ന് ഉണ്ടാവും. ജ്യോതിഷമനുസരിച്ച് രാഹു ഒരു രാശിയില്‍ പതിനെട്ട് മാസം നില്‍ക്കും. ഇതിലൂടെ ഏതൊക്കെ രാശിക്കാര്‍ക്ക് നേട്ടങ്ങളുണ്ടാവുമെന്ന് നോക്കാം.

മകരം: രാഹുവിന്റെ സ്വാധീനത്താല്‍ പെട്ടെന്ന് ധനം ലഭിക്കുകയും കഠിനാധ്വാനം ഫലം ഇതിലൂടെ ലഭിക്കും. മകരം രാശിക്കാര്‍ക്ക് ജ്യോതിഷപ്രകാരം ഈ സംഗമം ജീവിതം തന്നെ മാറ്റി മറിക്കുന്നതായിരിക്കും. മകരം രാശിക്കാരുടെ മൂന്നാം ഭാവത്തെയാണ് ഈ സംഗമം ബാധിക്കുക. മാനസിക സമാധാനം ജീവിതത്തില്‍ ഉണ്ടാവും. കഠിനാധ്വാനത്തിന് ഫലം ലഭിക്കും.
സന്തോഷം ജീവിതത്തിലാകെ ഉണ്ടാവും. പുതിയ വരുമാന സ്രോതസ്സുകള്‍ നിങ്ങള്‍ക്കുണ്ടാവും. ബിസിനസാണ് നിങ്ങള്‍ ചെയ്യുന്നതെങ്കില്‍ നിക്ഷേപങ്ങളെല്ലാം ലാഭകരമായി മാറും. കരിയറില്‍ പുരോഗതി ഉണ്ടാവും. തൊഴിലില്‍ ശമ്പള വര്‍ധനവിനും സാധ്യത. പുതിയ ജോലി ലഭിക്കാനുള്ള സാധ്യതയും വര്‍ധിക്കും. കുടുംബത്തിനൊപ്പം ഏറ്റവും നല്ല സമയമായിരിക്കും നിങ്ങള്‍ ചെലവിടാനുണ്ടാവുക.
ചിങ്ങം: ജ്യോതിഷപ്രകാരം ചിങ്ങം രാശിക്കാര്‍ക്ക് ശുഭകരമായ കാലമാണ് വരാന്‍ പോകുന്നത്. ഈ രാശിക്കാരുടെ ആറാം ഭാവത്തിലാണ് ഈ സംയോഗം രൂപപ്പെടുക. സൂര്യനും രാഹുവും തമ്മിലുള്ള ഈ കൂടിച്ചേരല്‍ നിങ്ങളുടെ ചിന്തയെ വികസിപ്പിക്കും. ബുദ്ധിശക്തിയുടെ അടിസ്ഥാനത്തില്‍ വലിയ നേട്ടങ്ങല്‍ ജീവിതത്തില്‍ സ്വന്തമാക്കാന്‍ സാധിക്കും.
സാമ്പത്തിക ലാഭങ്ങള്‍ ജീവിതത്തില്‍ നിറഞ്ഞുനില്‍ക്കും. തൊട്ടതെല്ലാം പൊന്നാകുന്നതായിരിക്കും സാഹചര്യം. ബിസിനസ്സിലും സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവും. കുടുംബ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും. പരസ്പര ബന്ധങ്ങള്‍ വലിയ ആഴമുണ്ടാവും. പ്രണയബന്ധങ്ങള്‍ കൂടുതല്‍ ശക്തമാകും. പുതിയ പ്രണയത്തിനും ഈ രാശിക്കാര്‍ക്ക് സാധ്യതയുണ്ട്.
ഇടവം: ഈ രാശിക്കാര്‍ക്ക് വരാനിരിക്കുന്നത് രാജയോഗമാണ്. ഈ രാശിയുടെ പതിനൊന്നാം ഭാവത്തില്‍ സൂര്യനും രാഹുവും കൂടിച്ചേരുന്നത് വലിയ നേട്ടങ്ങള്‍ സമ്മാനിക്കും. ഇടവം രാശിക്കാര്‍ക്ക് ആഗ്രഹിച്ചതെന്തും നേടാനാവും. കഠിനാധ്വാനം ഫലം ചെയ്യും. കരിയറിലും, അതുപോലെ വ്യക്തിജീവിതത്തില്‍ ഒരുപോലെ പുരോഗതി കൈവരിക്കാനാവും.
എല്ലാം കാര്യത്തിലും പുരോഗതി മാത്രമായിരിക്കും ഇടവം രാശിക്കാര്‍ക്കുണ്ടാവുക. ബിസിനസ് മേഖലയിലാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ നിങ്ങളെ തേടി വലിയ പ്രൊജക്ട് തന്നെ എത്തും. നിങ്ങളുടെ ജോലിക്ക് കാര്യമായ പ്രശംസ തന്നെ ലഭിക്കും. മികവ് പുലര്‍ത്തുന്നതിനാല്‍ ശമ്പളത്തിലും വര്‍ധനവുണ്ടാവും. കുട്ടികളില്‍ നിന്നും ശുഭകരമായ വാര്‍ത്തകള്‍ തേടിയെത്തും.












Click it and Unblock the Notifications