ആ അപ്രതീക്ഷിത നേട്ടത്തില്‍ ഞെട്ടരുത്, ജീവിതത്തില്‍ പുതിയ സന്തോഷം; ഈ രാശിക്കാരാണോ നിങ്ങള്‍
നാല് രാശിക്കാരുടെ ജീവിതത്തിലാണ് രാഹുവിന്റെ സംക്രമണം കാര്യമായി സ്വാധീനം ചെലുത്തുന്നത്.

ഓരോ ഗ്രഹങ്ങളും നിശ്ചിത സമയത്ത് രാശിമാറാറുണ്ട്. പ്ലാനിറ്ററി ട്രാന്‍സിസ്റ്റ് എന്ന് വിളിക്കുന്ന ഈ പ്രതിഭാസത്തെ ജ്യോതിഷത്തില് വിശ്വസിക്കുന്നവര്‍ വലിയ പ്രധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. കാരണം, ഇത് ഓരോ രാശിക്കാരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് വിശ്വസിക്കുന്നു. രാഹുവിന്റെയം കേതുവിന്റെയും രാശിമാറുന്നതാണ് ഇനി ഏറ്റവും പ്രധാനപ്പെട്ട മാറ്റം എന്ന് പറയുന്നത്.

ചിലരുടെ ജീവിതത്തില്‍ സംഭവിക്കുന്നത്
രാഹുവും കേതുവും എപ്പോഴും വക്രഗതിയിലാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. നിഴല്‍ ഗ്രഹമായാണ് രാഹുവിനെ ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവര്‍ കാണുന്നത്. 2023 ഒക്ടോബര്‍ 30ന് രാഹു രാശി മാറാന്‍ പോകുകയാണ്. ഈ സംക്രമണം ചില രാശിക്കാരുടെ ജീവിത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കും.

രാഹുവിന്റെ സംക്രമണം
നാല് രാശിക്കാരുടെ ജീവിതത്തിലാണ് രാഹുവിന്റെ സംക്രമണം കാര്യമായി സ്വാധീനം ചെലുത്തുന്നത്. ഇവരുടെ ജീവിതത്തില്‍ ജോലിയിലും സാമ്പത്തികമായും വലിയ രീതിയിലുള്ള സ്വാധീനം ചെലുത്തുന്ന സമയമാണിത്. ഏതൊക്കെ രാശിക്കാരുടെ ജീവിതത്തിലാണ് മാറ്റങ്ങള്‍ സംഭവിക്കുകയെന്ന് നോക്കാം..

മിഥുനം
മിഥുനം രാശിക്കാരെ സംബന്ധിച്ച് ഏറ്റവും മികച്ച സമയമാണിത്. ശുഭകരമായ ഒരുപാട് നേട്ടങ്ങളാണ് ഈ സമയത്ത് നിങ്ങളെ തേടിയെത്തുന്നത്. ജോലിയില്‍ വലിയ പുരോഗതിയുണ്ടാകും. സ്ഥാനക്കയറ്റത്തിനൊപ്പം ശമ്പള വര്‍ദ്ധനവും ഈ സമയത്ത് ഉണ്ടാകാന്‍ സാധ്യതയുണ്ട്. ചിലര്‍ക്ക് ആഗ്രഹിച്ച ജോലി നേടിയെടുക്കാന്‍ സാധിക്കും.

കന്നി
കന്നി രാശിക്കാര്‍ക്കും ഗുണകരമായ സമയമാണ്. നിങ്ങള്‍ പങ്കാളിത്തത്തോടെ ചെയ്യുന്ന എല്ലാ പ്രവൃത്തികള്‍ക്കും വിജയമുണ്ടാകും. വലിയ സാമ്പത്തിക നേട്ടം ഈ സമയത്ത് നിങ്ങളെ തേടിയെത്തും. പുതിയ ബിസിനസ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും നല്ല സമയമാണ്. ഒരു പുതിയ ബിസിനസ് അല്ലെങ്കില്‍ സംയുക്ത സംരംഭം തുടങ്ങാന്‍ ഏറ്റവും പറ്റിയ സമയമാണ്.

കുംഭം
കുംഭം രാശിക്കാര്‍ക്ക് സാമ്പത്തികമായി വലിയ നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും. അപ്രതീക്ഷിതമായ സമ്പത്ത് നിങ്ങളുടെ അടുത്തേക്ക് എത്തും. ഇതോടെ ജീവിതം പുതിയ സന്തോഷത്തിലേക്ക് എത്തും. സാമ്പത്തികമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാകും. ഈ സമയത്ത് വ്യാപാരികള്‍ക്ക് ഏറ്റവും അനുകൂലമായ സമയമാണ്.

മീനം
രാഹു മേടത്തില്‍ നിന്ന് മീനം രാശിയിലേക്കാണ് നീങ്ങുന്നത്. അതുകൊണ്ട് തന്നെ മീനം രാശിക്കാരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമാകും. സമ്പത്ത് കുതിച്ചുയരാന്‍ സഹായിക്കും. നിക്ഷേപത്തിനുള്ള ഏറ്റവും നല്ല സമയമാണ്. ശാരീരിക ആരോഗ്യം മെച്ചപ്പെടാനുള്ള അവസരങ്ങള്‍ വന്നുചേരും.












Click it and Unblock the Notifications