ശമ്പള വര്‍ധനവും പ്രൊമോഷനും ഉറപ്പ്, പുതിയ വാഹനം വീട്ടിലെത്തും; ഈ രാശിക്കാരാണോ?
എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇത് മൂലം വ്യക്തികളുടെ ജീവിതത്തില്‍ ശുഭ-അശുഭ ഫലങ്ങള്‍ ഉണ്ടാകുന്നു. ചില രാശിക്കാര്‍ക്ക് ഗ്ര സംക്രമണം ദോഷകരമായിരിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ സംക്രമണം ഏറെ ഗുണം ചെയ്യും.
ജ്യോതിഷത്തില്‍ ഏറെ പ്രാധാന്യമുള്ള ഗ്രഹങ്ങളിലൊന്നാണ് രാഹു. ഒരു വ്യക്തിയുടെ ജാതകത്തില്‍ രാഹു ശുഭ സ്ഥാനത്താണെങ്കില്‍ അയാള്‍ക്ക് മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കാം. എന്നാല്‍ രാഹു ഒരു വ്യക്തിയുടെ ജാതകത്തില്‍ അശുഭ സ്ഥാനത്താണെങ്കില്‍ അയാള്‍ക്ക് വലിയ ദോഷങ്ങള്‍ നേരിടേണ്ടി വരും. നിലവില്‍ കുംഭം രാശിയിലാണ് രാഹു സഞ്ചരിച്ച് കൊണ്ടിരിക്കുന്നത്. പത്ത് ദിവസങ്ങള്‍ക്ക് ശേഷം രാഹു കുംഭം രാശി വിടും.

ഒക്ടോബര്‍ 30 ന് രാഹു മീനം രാശിയില്‍ സംക്രമിക്കും. ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് രാഹുവിന് സഞ്ചരിക്കാന്‍ ഒന്നര വര്‍ഷം വേണം. അതിനാല്‍ തന്നെ മീനം രാശിയില്‍ 2025 വരെ രാഹു തുടരും. രാഹുവിന്റെ മീനം രാശിയിലെ സംക്രമണം ചില രാശിക്കാരെ സംബന്ധിച്ച് അനിതര സാധാരണമായ നേട്ടങ്ങള്‍ നല്‍കും. ഏതൊക്കെയാണ് ആ ഭാഗ്യരാശിക്കാര്‍ എന്ന് നോക്കാം.
മകരം
രാഹുവിന്റെ മീനം രാശിയിലേക്കുള്ള പ്രവേശനം മകരം രാശിക്കാര്‍ക്ക് ഗുണപരമായിരിക്കും. ഈ രാശിക്കാരുടെ ആത്മവിശ്വാസവും ധൈര്യവും വര്‍ധിക്കും. ബിസിനസില്‍ വലിയ പുരോഗതി കൈവരിക്കാന്‍ സാധിക്കും. സാമ്പത്തികമായി വലിയ ഉയര്‍ച്ചയാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്. പുതിയ വാഹനം വാങ്ങാനുള്ള ഏറെ നാളത്തെ ആഗ്രഹം പൂവണിയും. വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ തരണം ചെയ്യും.
കുംഭം
രാഹുവിന്റെ മീനം രാശിയിലേക്കുള്ള പ്രവേശനം കുംഭം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പിതൃസ്വത്ത് കൈയിലെത്തും. വസ്തു സംബന്ധമായ ഇടപാടുകളില്‍ ലാഭം കൊയ്യാനാകും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. ഇതെല്ലാം നിങ്ങളുടെ ആസ്തി വര്‍ധിപ്പിക്കാന്‍ ഇടയാക്കും. സമൂഹത്തില്‍ നിന്ന് ആദരവും ബഹുമാനവും ലഭിക്കും. കായിക താരങ്ങള്‍ക്ക് മികച്ച സമയം.
മീനം
മീനം രാശിയിലെ രാഹുവിന്റെ സംക്രമണം മീനം രാശിക്കാരെ സംബന്ധിച്ച് നേട്ടമായിരിക്കും. വ്യാപാര രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് രണ്ടിരട്ടി വരെ ലാഭം കൊയ്യാം. ഏറെ നാളായി വിവാഹം ആലോചിക്കുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ര്‍പ്പെടുന്നവര്‍ക്ക് അനുകൂല സമയം.












Click it and Unblock the Notifications