Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുവിന്റെ കളി തുടങ്ങി.. ഇനി എട്ട് മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട, രാജയോഗത്തേക്കാള്‍ പവര്‍ഫുള്‍!!

ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഏതൊരു വ്യക്തിയുടേയും ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ ജ്യോതിഷ പ്രകാരം നിര്‍ണയിക്കുന്ന ജാതകത്തിന്റെ അടിസ്ഥാനത്തില്‍ ഗണിച്ച് പറയാന്‍ സാധിക്കും. ജനന സമയം, ജന്മനക്ഷത്രം, രാശിക്കൂറ്, ജനന സമയത്തെ ഗ്രഹനില എന്നിവയുടെ അടിസ്ഥാനത്തിലാണ് ഒരു വ്യക്തിയുടെ ജാതകം നിര്‍ണയിക്കുന്നത്.

ജ്യോതിഷത്തില്‍ 9 ഗ്രഹങ്ങളും 12 രാശികളും 27 നക്ഷത്രങ്ങളും ആണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് ഒമ്പത് ഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.

Rahu

അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറാറുണ്ട്. സംക്രമണം എന്നാണ് ഈ പ്രതിഭാസത്തെ വിശേഷിപ്പിക്കുന്നത്.

ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും സ്വാധീനിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് രാഹു. രാഹുവിനെ ഒരു അവ്യക്തവും നിഗൂഢവും അതിശക്തവുമായ ഒരു ഗ്രഹമായിട്ടാണ് ജ്യോതിഷത്തില്‍ കണക്കാക്കുന്നത്.

രാഹു കൃത്യമായ ഇടവേളകളില്‍ രാശിയും നക്ഷത്രവും മാറ്റുന്നു. ഇത് പന്ത്രണ്ട് രാശിക്കാരുടെയും ജീവിതത്തെ സ്വാധീനിക്കും. പുതുവര്‍ഷം പിറന്നതോടെ രാഹു സ്വന്തം നക്ഷത്രമായ ചതയത്തില്‍ എത്തിയിരിക്കുകയാണ്. ഇനി 2026 ആഗസ്റ്റ് 2 വരെ അവിടെ തുടരുകയും ചെയ്യും. അതുവഴി രാഹുവിന് വലിയ ശക്തി ലഭിക്കുകയും വ്യക്തികളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുകയും ചെയ്യും. ഏതൊക്കെ രാശിക്കാര്‍ക്കാണ് രാഹുവിന്റെ സംക്രമണം നേട്ടമാകുക എന്ന് നോക്കാം.

മീനം

രാഹുവിന്റെ ചതയം നക്ഷത്രത്തിലേക്കുള്ള പ്രവേശനം മീനം രാശിക്കാര്‍ക്ക് വളരെയധികം ഗുണം ചെയ്യും. ഈ രാശിയുടെ പന്ത്രണ്ടാം ഭാവത്തില്‍ രാഹുവും ലഗ്‌ന ഭാവത്തില്‍ ശനിയും സ്ഥിതി ചെയ്യുന്നു. അതിനാല്‍ സാമ്പത്തികമായി വലിയ ഉന്നതിയിലെത്താന്‍ ഇവര്‍ക്ക് സാധിക്കും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശ യാത്ര നടത്തേണ്ടി വന്നേക്കാം. വളരെക്കാലമായി മുടങ്ങിക്കിടന്ന ജോലി പൂര്‍ത്തിയാക്കും,

മകരം

മകരം രാശിക്കാര്‍ക്ക് രാഹുവിന്റെ ചതയം നക്ഷത്രത്തിലേക്കുള്ള പ്രവേശനം ഗുണകരമായിരിക്കും. ഈ രാശിക്കാരുടെ സമ്പത്തിന്റെ ഭവനത്തിലാണ് രാഹു പ്രവേശിക്കുന്നത്. അതിനാല്‍ സമ്പത്തും ആസ്തിയും വര്‍ധിക്കാന്‍ ശക്തമായ സാധ്യതയുണ്ട്. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വലിയൊരു തുക വരുമാനമായി ലഭിക്കും. ബിസിനസ് രംഗത്ത് വലിയ നേട്ടങ്ങള്‍ കൈവരിക്കാനാകും. മത്സര പരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിജയിക്കാനാകും.

തുലാം

രാഹുവിന്റെ ചതയം നക്ഷത്രത്തിലേക്കുള്ള പ്രവേശനം തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിക്കാരുടെ അഞ്ചാം ഭാവത്തിലേക്കാണ് രാഹു വരുന്നത്. അതിനാല്‍ ഇക്കാലയളവില്‍ ഇവര്‍ക്ക് ആത്മവിശ്വാസം വര്‍ധിക്കും. ഏറ്റെടുക്കുന്ന ജോലികളെല്ലാം വേഗത്തില്‍ പൂര്‍ത്തിയാക്കും. ജോലിയില്‍ പ്രൊമോഷന്‍ ലഭിക്കാനും സാധ്യത കാണുന്നു. വരുമാനത്തിനും ലാഭത്തിനുമുള്ള പുതിയ വഴികള്‍ തുറക്കും. ലോട്ടറിയില്‍ ഭാഗ്യം പരീക്ഷിക്കാന്‍ പറ്റിയ അവസരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+