ഭാഗ്യത്തിന്റെ അനുഗ്രഹം, ധനയോഗത്താല്‍ സമ്പന്നരാകും, രാഹു സംക്രമണം ഈ രാശിക്കാരുടെ സമയം മാറ്റും
ഗ്രഹങ്ങളുടെ മാറ്റം നമ്മുടെ ജീവിതത്തെ രണ്ട് തരത്തില്‍ മാറ്റാം. അത് ഗുണകരമായും ദോഷകരമായും സംഭവിക്കാം. അതുപോലെ ചിലര്‍ വളരെ മോശം സമയത്ത് നില്‍ക്കുമ്പോഴായിരിക്കും ഇത്തരം മാറ്റങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഭാഗ്യം കൊണ്ടുവരിക. ജ്യോതിഷത്തില്‍ രാഹുവിനെ അവ്യക്തവും പാപവും അശുഭകരവുമായ ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്.
എപ്പോഴും പ്രതികൂല ഫലങ്ങള്‍ നല്‍കുന്നുവെന്നനാണ് രാഹുവിനെ കുറിച്ച് വിശ്വസിക്കുന്നത്. പക്ഷേ അങ്ങനെ ദോഷകരമായത് മാത്രമല്ല, ജീവിതത്തില്‍ വലിയ ഉയര്‍ച്ചകള്‍ സ്വന്തമാക്കാനും രാഹുവിനാല്‍ സാധിക്കും. രാഹു ശുഭസ്ഥാനത്ത് നില്‍ക്കുണ്ടെങ്കില്‍ ആ വ്യക്തിക്ക് ജീവിതത്തില്‍ ഒരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കാനാവും. ഈ മൂന്ന് രാശിക്കാര്‍ക്ക് അത്തരം നേട്ടങ്ങള്‍ നേടിവരാന്‍ സാധ്യതയുണ്ട്. അതൊന്ന് പരിശോധിക്കാം.

രാഹുവിന്റെ ഗുണങ്ങള്‍
18 മാസം കൊണ്ടാണ് രാഹുവിന്റെ രാശി മാറുന്നത്. രാഹു-കേതുക്കള്‍ മിഥ്യാ ഗ്രഹങ്ങളാണ് വേദ ജ്യോതിഷത്തില്‍. ഈ ഗ്രഹങ്ങള്‍ എല്ലാ സമയത്തും വിപരീത ദിശയിലാണ് സഞ്ചരിക്കുക. തുടര്‍ന്ന് പതിനെട്ട് മാസം കൂടുമ്പോള്‍ രാശിചക്രം മാറുകയും ചെയ്യും.
ഒരേ ദിവസമാണ് ഇവ രണ്ടിന്റെയും രാശി മാറ്റുക. ഒക്ടോബറിലാണ് രാഹു സംക്രമണം നടക്കുക. രാഹു കുംഭ രാശിയില്‍ നിന്ന് മാറി മീനം രാശിയിലേക്ക് പ്രവേശിക്കും. ഈ സമയം മൂന്ന് രാശിക്കാര്‍ക്ക് അപ്രതീക്ഷിതമായ ഭാഗ്യം സമ്മാനിക്കും. ധനയോഗം ഇവരെ തേടിയെത്തും.
ഇടവം: ഈ രാശിക്കാര്‍ക്ക് ഏറ്റവും അനുകൂല സമയമാണ് വരാന്‍ പോകുന്നത്. രാഹു സംക്രമം ഇവര്‍ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കും. കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതത്തെ ഏറ്റവും ആഡംബരമേറിയതാക്കും. ധാരാളം പണം നിങ്ങള്‍ക്ക് ലഭിക്കും.
അത് വഴിയാണ് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുക. നിക്ഷേപം നിങ്ങള്‍ക്കുണ്ടെങ്കില്‍ അതില്‍ നിന്ന് വലിയ ലാഭം ലഭിക്കും. കരിയറുമായി ബന്ധപ്പെട്ടും ഏറ്റവും നല്ല കാര്യങ്ങള്‍ സംഭവിക്കും. വലിയ സ്ഥാനങ്ങള്‍ നിങ്ങള്‍ നേടും. ജീവിതത്തിലെ ശുഭദിനങ്ങളും ആരംഭിക്കും.
കന്നി: രാഹു സംക്രമം കന്നി രാശിക്കാര്‍ക്ക് ഒരിക്കലും പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ കൊണ്ടുവന്ന് തരും. ജീവിതത്തില്‍ പുതിയ അവസരങ്ങള്‍ നിങ്ങള്‍ക്കുണ്ടാവും. ജീവിതത്തിലെ ഏറ്റവും സന്തോഷമേറിയ ദിനങ്ങളായിരിക്കും നിങ്ങള്‍ക്ക് ആ സമയത്തുണ്ടാവുക.
സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ ധനവാനാക്കും. സ്വാധാനമുള്ള ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ സാധിക്കും. വലിയ ലാഭം നിങ്ങള്‍ക്കുണ്ടാവും. ജോലിയും മികച്ച രീതിയില്‍ മുന്നോട്ട് പോകും. ഇവര്‍ക്ക് ധനയോഗം ഈ സമ്പത്തുണ്ടാവും.
മകരം രാശി: രാഹു സംക്രമം മകരം രാശിക്കാര്‍ക്ക് ഏറ്റവും നേട്ടം സമ്മാനിക്കുക തൊഴില്‍ രംഗത്താണ്. ഉയര്‍ന്ന സ്ഥാനം നിങ്ങള്‍ക്ക് തൊഴില്‍ രംഗത്ത് ലഭിക്കും. അഭിവൃദ്ധി ഇവര്‍ക്കൊപ്പമുണ്ടാക്കും. എല്ലാ നേട്ടങ്ങളും ഒന്നിന് പിറകേ വന്ന് കൊണ്ടിരിക്കും.
പുതിയ അവസരങ്ങളും ഈ രാശിക്കാര്‍ക്ക് ലഭിക്കും. ജീവിതത്തില്‍ സാമ്പത്തിക അഭിവൃദ്ധിയുണ്ടാവും. അതിലൂടെ ധാരാളം വരുമാനം ലഭിക്കും. ബുദ്ധിശക്തിയുടെ അടിസ്ഥാനത്തില്‍ വലിയ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. എല്ലാം കൊണ്ടും നല്ല സമയമായതിനാല്‍ പോസിറ്റീവ് ചിന്താഗതി ജീവിതത്തില്‍ നിങ്ങള്‍ക്കുണ്ടാവും.












Click it and Unblock the Notifications