ഉദ്ദിഷ്ടകാര്യലബ്ധി, ധനനേട്ടം, കാര്യവിജയം, പ്രണയസാഫല്യം..; ഈ രാശിക്കാരുടെ തലവര തെളിഞ്ഞു
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും വലിയ പ്രാധാന്യമുണ്ട്. കാലാകാലങ്ങളില്‍ എല്ലാ ഗ്രഹങ്ങളും രാശി മാറ്റം നടത്താറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. സംക്രമണം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഇത് എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും.
അതേസമയം മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പതെണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ് എന്നാണ് പറയപ്പെടുന്നത്.

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് രാഹു. ഈ വാരാന്ത്യത്തില്‍ രാഹു നിശബ്ദമെങ്കിലും സുപ്രധാനമായ ഒരു മാറ്റത്തിന് തയ്യാറെടുക്കുകയാണ്. ഇന്നലെയോടെ രാഹു അവിട്ടം നക്ഷത്രത്തിന്റെ മൂന്നാം പാദത്തിലേക്ക് പ്രവേശിക്കുന്നു. ഇത് രാശിമാറ്റമല്ല, മറിച്ച് രാശിമാറ്റത്തിന് തൊട്ടുമുമ്പുള്ള ഒരു ഘട്ടമാണ്. 2025 മെയ് മുതല്‍ കുംഭം രാശിയിലായിരുന്ന രാഹു, ഏകദേശം രണ്ട് മാസത്തിനുള്ളില്‍ മകരം രാശിയിലേക്ക് മാറാന്‍ പോകുകയാണ്.
അതിനാല്‍, ഈ പാദമാറ്റം കുംഭം രാശിയിലെ രാഹുവിന്റെ വിടവാങ്ങല്‍ ഘട്ടത്തിന്റെ തുടക്കമാണ്. രാഹു എപ്പോഴും രാശിചക്രത്തിലൂടെ പിന്നോട്ടാണ് സഞ്ചരിക്കുന്നത്. അതുകൊണ്ടാണ് അതിന്റെ പാത വിപരീതമായി കാണപ്പെടുന്നത്. 2026-ന്റെ തുടക്കത്തില്‍ കുംഭം രാശിയിലെ ചതയം നക്ഷത്രത്തിലായിരുന്നു രാഹു. ഓഗസ്റ്റ് 2-ന് അത് അവിട്ടം നക്ഷത്രത്തിന്റെ നാലാം പാദത്തിലേക്ക് പ്രവേശിച്ചു.
ഇപ്പോള്‍ അത് മൂന്നാം പാദത്തിലേക്ക് നീങ്ങുന്നു. 2026 ഡിസംബര്‍ 5-ന് രാത്രി 10:32-ഓടെ രാഹു മകരം രാശിയിലേക്ക് പ്രവേശിക്കും. അതേസമയം കേതു ചിങ്ങം രാശിയില്‍ നിന്ന് കര്‍ക്കടകം രാശിയിലേക്ക് മാറുകയും ചെയ്യും. രാഹു അവിട്ടം നക്ഷത്രത്തിന്റെ മൂന്നാം പാദത്തില്‍ നില്‍ക്കുമ്പോള്‍, കേതു നേരെ എതിര്‍വശത്തായി ചിങ്ങം രാശിയിലെ മകം നക്ഷത്രത്തില്‍ നിലകൊള്ളുന്നു.
രാഹുവിന്റേയും കേതുവിന്റേയും സ്ഥാനത്തില്‍ വരുന്ന ഇത്തരം മാറ്റങ്ങള്‍ക്ക് വലിയ പ്രത്യേകതകളുണ്ട്. ഇത് എല്ലാ രാശിക്കാരിലും വലിയ സ്വാധീനം ചെലുത്തും. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഇതുവഴി അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ രാശിക്കാര്‍ എന്ന് നോക്കാം.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് രാഹുവിന്റെ സ്ഥാനചലനം ഏറെ ഗുണം ചെയ്യും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വെച്ചടി വെച്ചടി കയറ്റമായിരിക്കും. കോടതി വ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്ക് അനുകൂലമായ സമയമാണ് എന്ന് കാണുന്നു. ബിസിനസ് വിപുലീകരിക്കാന്‍ ആലോചനയുണ്ടെങ്കില്‍ ശരിയായ ആസൂത്രണത്തോടെ മുന്നോട്ട് പോകാം. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടമുണ്ടാക്കാനാകും.
കന്നി
രാഹുവിന്റെ സ്ഥാനചലനം കന്നി രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. കൃഷി, വ്യാപാരം എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ്. കലാ കായിക രംഗത്തുള്ളവര്‍ക്ക് ബഹുമതി, പുരസ്‌കാരം എന്നിവ തേടിയെത്തും. കുടുംബാംഗങ്ങള്‍ക്കൊപ്പം ദീര്‍ഘസമയം ചെലവഴിക്കാന്‍ സാധിക്കും.


Click it and Unblock the Notifications
