ഒന്നും രണ്ടുമല്ല.. നാല് രാജയോഗങ്ങള്‍ വരുന്നു; ജൂണില്‍ ഈ രാശിക്കാരുടെ നല്ലകാലം
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയും നക്ഷത്രവും മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നു. ഗ്രഹങ്ങളുടെ ഇത്തരം രാശി മാറ്റത്തെ പറയുന്ന പേരാണ് സംക്രമണം എന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളുടേയും ജീവിതത്തെ ബാധിക്കും.
എന്നാല്‍ അത് പലതരത്തിലായിരിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം നിമിത്തം ശുഭകരമായ കാര്യങ്ങള്‍ മാത്രം സംഭവിക്കുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് അത് ദോഷകരമായെന്ന് വരാം. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്.

രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍.
സംക്രമണ സമയത്ത് ഒന്നിലധികം ഗ്രഹങ്ങള്‍ ഒരുമിച്ച് ഒരേ രാശിയില്‍ സംഗമിക്കാറുണ്ട്. ഈ അവസ്ഥയിലാണ് രാജയോഗങ്ങള്‍ രൂപപ്പെടുന്നത്. ഇത് വ്യക്തികളുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തും. മേയ് മാസം അവസാനിക്കുകയും ജൂണ്‍ തുടങ്ങാനിരിക്കുകയുമാണ്. അപൂര്‍വ്വവും അതുല്യവുമായ ഒരു ഗ്രഹസംഗമം സംഭവിക്കാന്‍ പോകുന്നതിനാല്‍ ജൂണ്‍ മാസം വര്‍ഷത്തിലെ ഏറ്റവും സവിശേഷമായ മാസമായിരിക്കും എന്നാണ് ജ്യോതിഷികള്‍ പറയുന്നത്.
ജൂണ്‍ മാസത്തില്‍ മാത്രം നാല് രാജയോഗങ്ങള്‍ രൂപപ്പെടും. ഇതില്‍ മൂന്നും ജ്യോതിഷത്തിലെ വിശേഷമായ പഞ്ച മഹാപുരുഷ രാജയോഗങ്ങള്‍ ആണ് എന്നതാണ് പ്രധാനം. വ്യാഴം കര്‍ക്കടകത്തിലേക്ക് സംക്രമിക്കുന്നത് വഴി ഹംസ രാജയോഗം രൂപപ്പെടും. ജൂണില്‍ ശുക്രനും കര്‍ക്കടകത്തിലേക്ക് സംക്രമിക്കും. അതുവഴി ഗജലക്ഷ്മി യോഗയും രൂപം കൊള്ളും. മിഥുനത്തിലെ ബുധന്റെ സാന്നിധ്യം ഭദ്ര പഞ്ച മഹാപുരുഷ യോഗം സൃഷ്ടിക്കും.
കൂടാതെ മേടത്തിലെ ചൊവ്വയുടെ സാന്നിധ്യം ജൂണ്‍ 20 വരെ രുചക് പഞ്ച മഹാപുരുഷ രാജയോഗവും സൃഷ്ടിക്കും. മൂന്ന് പഞ്ചമഹാപുരുഷ രാജയോഗങ്ങള്‍ ഒത്തുചേരുന്ന മാസം എന്നതിനാല്‍ ജൂണ്‍ മാസം ഏറ്റവും പ്രധാനപ്പെട്ട ഒരു മാസമായി മാറുകയാണ്. ഈ രാജയോഗങ്ങളെല്ലാം എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ ചില രാശിക്കാര്‍ക്ക് നാല് രാജയോഗവും ഒരുപോലെ ഗുണം ചെയ്യും. ഏതൊക്കെയാണ് ആ രാശിക്കാര്‍ എന്ന് നോക്കാം..
മേടം
ജൂണ്‍ മാസത്തില്‍ രൂപപ്പെടുന്ന നാല് രാജയോഗങ്ങളും മേടം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. പലവിധത്തില്‍ നിങ്ങള്‍ക്ക് മുന്നില്‍ ധനസമ്പാദനത്തിനുള്ള വഴി തെളിയും. സ്വര്‍ണം പോലെ വില പിടിപ്പുള്ള പല സമ്മാനങ്ങളും നിങ്ങളെ തേടിയെത്തും. ഇതെല്ലാം സാമ്പത്തികമായി നിങ്ങളെ അഭിവൃദ്ധിയിലെത്തിക്കും. കുടുംബത്തോടൊപ്പം ദീര്‍ഘസമയം ചെലവഴിക്കാനുള്ള അവസരം വന്നെത്തും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ജൂണ്‍ മാസത്തില്‍ രൂപപ്പെടുന്ന നാല് രാജയോഗങ്ങളും അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി ശ്രമിക്കുന്ന ട്രാന്‍സ്ഫറും നടക്കും. ബിസിനസില്‍ ലാഭം നേടാനുള്ള അവസരം നിങ്ങള്‍ക്ക് ലഭിക്കും. പുതിയ ബിസിനസ് ആരംഭിക്കാനും ജൂണ്‍ മാസം നല്ലതായിരിക്കും എന്ന് കാണുന്നു. വളര്‍ച്ചയ്ക്ക് കാരണമാകുന്ന ഒരു പുതിയ അവസരം നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയും.















Click it and Unblock the Notifications