Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാരായ സ്ത്രീകള്‍ക്ക് എല്ലാ കാലത്തും രാജയോഗം.. ഭാഗ്യം വിട്ടൊഴിയില്ല; ജനനതിയതി ഇതാണോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയും നക്ഷത്രവും മാറും. ഇതിനെയാണ് ഗ്രഹ സംക്രമണം എന്ന് പറയുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളുടേയും ജീവിതത്തില്‍ കാര്യമായ സ്വാധീനം ചെലുത്തും. എന്നാല്‍ വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം.

ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചിലര്‍ക്ക് പ്രതികൂലമായ ഫലങ്ങളായിരിക്കും സമ്മാനിക്കുക. ഒമ്പത് ഗ്രഹങ്ങള്‍, 12 രാശികള്‍, 27 നക്ഷത്രങ്ങള്‍ ഇവ മൂലം നിര്‍ണയിക്കപ്പെടുന്ന ജാതകം എന്നിവയാണ് ജ്യോതിഷപരമായി ഒരു വ്യക്തിയുടെ ഭാവിയേയും ജീവിതത്തേയും അടയാളപ്പെടുത്തുന്നത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍.

Rajayoga

ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് നക്ഷത്രങ്ങള്‍.

ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയുടെ സ്ഥാനമാറ്റത്തിന് അനുസരിച്ച് വ്യക്തിജീവിതത്തില്‍ ഒരാള്‍ നേരിടുന്ന സുഖദുഖങ്ങള്‍ക്ക് വ്യത്യാസം ഉണ്ടായിരിക്കും. ജ്യോതിഷ പ്രകാരം ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള ജീവിതമാണ് ഉണ്ടാകുക. എന്നാല്‍ ചില രാശിയില്‍ ജനിച്ച സ്ത്രീകള്‍ക്ക് എപ്പോഴും സമ്പത്തും സന്തോഷവും വന്നുകൊണ്ടേയിരിക്കും. ഏതൊക്കെയാണ് ആ രാശിക്കാര്‍ എന്ന് നോക്കാം.

ഇടവം

ഏപ്രില്‍ 21 നും മേയ് 21 നും ഇടയില്‍ ജനിച്ച ഇടവം രാശിക്കാരായ സ്ത്രീകള്‍ക്ക് എല്ലാ കാലവും സന്തോഷവും സമാധാനവും ജീവിതത്തില്‍ ഉണ്ടാകും. ജീവിതത്തില്‍ എന്ത് കാര്യവും നേടിയെടുക്കുന്നതിന് അസാധാരണമായ കഴിവും പ്രാപ്തിയും ഇവര്‍ക്കുണ്ടായിരിക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ ഇവരെ തേടിയെത്തും. പലവഴിക്ക് പണം കൈയിലേക്ക് എത്തും. പണം ചിലവാക്കുന്ന കാര്യത്തില്‍ ഇവര്‍ക്ക് യാതൊരു വിധത്തിലുള്ള മടിയും ഉണ്ടായിരിക്കില്ല.

മിഥുനം

മേയ് 22 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ച മിഥുനം രാശിക്കാരായ സ്ത്രീകള്‍ക്ക് എല്ലാ കാലത്തും ആഡംബര ജീവിതമായിരിക്കും. ഇവര്‍ വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, ജീവിത സൗകര്യങ്ങള്‍ എന്നിവക്ക് വേണ്ടി എത്ര പണം മുടക്കുന്നതിനും തയ്യാറായിരിക്കും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ അനുഗ്രഹം നിങ്ങളെ തേടിയെത്തും. ബിസിനസ് രംഗത്തും ഇവര്‍ക്ക് തിളങ്ങാനാകും.

തുലാം

സെപ്റ്റംബര്‍ 24 നും ഒക്ടോബര്‍ 23 നും ഇടയില്‍ ജനിച്ച തുലാം രാശിക്കാരായ സ്ത്രീകള്‍ക്ക് എല്ലാ കാലത്തും സുഖജീവിതം നയിക്കുന്നവരായിരിക്കും. പുതിയ വീട്, വാഹനം, വസ്തു എന്നിവ സ്വന്തമാക്കാനാകും. ഇവര്‍ക്ക് ആകര്‍ഷകമായ സ്വഭാവമായിരിക്കും ഉണ്ടായിരിക്കുക. സമ്പത്ത് നിലനിര്‍ത്തുന്നതില്‍ ഇവര്‍ ഏറെ മുന്നിലായിരിക്കും. ലക്ഷ്മീ ദേവിയുടെ അനുഗ്രഹം ആവോളം ലഭിക്കുന്നവരായിരിക്കും ഇവര്‍.

വൃശ്ചികം

ഒക്ടോബര്‍ 24 നും നവംബര്‍ 22 നും ഇടയില്‍ ജനിച്ച വൃശ്ചികം രാശിക്കാരായ സ്ത്രീകള്‍ക്ക് എല്ലാ കാലത്തും സ്വത്തും ആസ്തിയും ഉണ്ടായിരിക്കും. ആഢംബര ജീവിതം നയിക്കുന്നതിന് ഇവര്‍ ആരെയും ആശ്രയിക്കാറില്ല. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവും ഇവരെ തേടിയെത്തും. കൃഷി, വ്യാപാരം എന്നീ മേഖലകളിലുള്ള സ്ത്രീകളുടെ ആസ്തി ഇരട്ടിയായി വര്‍ധിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+