ഒന്നും രണ്ടുമല്ല.... ഒറ്റയടിക്ക് നാല് രാജയോഗങ്ങള്‍; ഈ രാശിക്കാര്‍ക്ക് കോളടിച്ചു
എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറാറുണ്ട്. കൃത്യമായ ഇടവേളകളില്‍ നക്ഷത്രങ്ങളിലും ഗ്രഹങ്ങള്‍ പരിവര്‍ത്തനം നടത്താറുണ്ട്. ഗ്രഹങ്ങളുടെ ചലനത്തില്‍ ഉണ്ടാകുന്ന ഇത്തരം മാറ്റങ്ങളെ ആണ് സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളുടേയും ജീവിതത്തില്‍ സ്വാധീനം ചെലുത്തും.
ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീതമായ ഫലമായിരിക്കും സമ്മാനിക്കുക. ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ സംയോജിക്കുന്ന അവസ്ഥയുണ്ടാകാറുണ്ട്. ഇതാണ് രാജയോഗങ്ങള്‍ രൂപപ്പെടാന്‍ കാരണമാകുന്നത്. രാജയോഗത്തിന്റെ രൂപീകരണത്തോടെ വ്യക്തികള്‍ക്ക് അളവറ്റ സമ്പത്തും ഐശ്വര്യവും വന്ന് ചേരും.

ഹൈന്ദവ വിശ്വാസ പ്രകാരം ഇപ്പോള്‍ കര്‍ക്കിടക മാസമാണ്. രാമായണ പാരായണത്താല്‍ വീടുകള്‍ രാമനാമ മുഖരിതമാകുന്ന കാലം. മലയാള മാസത്തിലെ അവസാന മാസവുമാണ് കര്‍ക്കിടകം. അതിനാല്‍ തന്നെ കര്‍ക്കിടകത്തിന് ജ്യോതിഷത്തിലും വലിയ പ്രാധാന്യമാണ് ഉള്ളത്. കര്‍ക്കിടക മാസത്തില്‍ നിരവധി രാജയോഗങ്ങളും രൂപപ്പെടുന്നുണ്ട്. അവയെല്ലാം വ്യക്തികളുടെ ജാതകത്തിന്റെ ബലം അനുസരിച്ച് ജീവിതത്തില്‍ പ്രതിഫലിക്കും.
മാളവ്യ രാജയോഗം, കേന്ദ്ര - ത്രികോണ രാജയോഗം, ലക്ഷ്മി - നാരായണ രാജയോഗം, ഗജകേസരി രാജയോഗം എന്നീ രാജയോഗങ്ങളാണ് ഈ മാസത്തില്‍ രൂപപ്പെടുന്നത്. ശുക്രന്‍ എന്ന ഐശ്വര്യദായക ഗ്രഹം കേന്ദ്രഭാവങ്ങളിലോ ത്രികോണഭാവങ്ങളിലോ സ്ഥിതി ചെയ്യുമ്പോള്‍ ആണ് മാളവ്യ രാജയോഗം രൂപപ്പെടുന്നത്. ഗുരുതര സ്വഭാവമുള്ള കേന്ദ്രവും ത്രികോണഭാവങ്ങളിലും ഗ്രഹങ്ങള്‍ അനുകൂലമായി നില്‍ക്കുന്ന ഘടനയാണ് കേന്ദ്രത്രികോണ രാജയോഗം.
ലക്ഷ്മീ ദേവിയുടേയും മഹാവിഷ്ണുവിന്റേയും അനുഗ്രഹം ആവോളം ലഭിക്കുന്ന രാജയോഗമാണ് ലക്ഷ്മീനാരായണ രാജയോഗം. ചന്ദ്രനും വ്യാഴനും ഒരു രാശിയില്‍ സംഗമിക്കുന്നതാണ് ഗജകേസരി യോഗം. ഈ രാജയോഗങ്ങളെല്ലാം എല്ലാ രാശിക്കാരുടേയും ജീവിതത്തില്‍ വ്യത്യസ്ത തരത്തിലായിരിക്കും സ്വാധീനിക്കുക. എന്നാല്‍ എല്ലാ രാജയോഗങ്ങളുടേയും അനുഗ്രഹം ലഭിക്കുന്ന ചില രാശിക്കാര്‍ ഉണ്ട് അവ ഏതൊക്കെയാണ് എന്ന് പരിചയപ്പെടാം.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് കര്‍ക്കിടക മാസത്തില്‍ രൂപപ്പെടുന്ന മാളവ്യ രാജയോഗം, കേന്ദ്ര - ത്രികോണ രാജയോഗം, ലക്ഷ്മി - നാരായണ രാജയോഗം, ഗജകേസരി രാജയോഗം എന്നീ രാജയോഗങ്ങള്‍ ഏറെ ഗുണം ചെയ്യും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങളെല്ലാം സഫലീകരിക്കപ്പെടും.
വൃശ്ചികം
കര്‍ക്കിടക മാസത്തില്‍ രൂപപ്പെടുന്ന മാളവ്യ രാജയോഗം, കേന്ദ്ര - ത്രികോണ രാജയോഗം, ലക്ഷ്മി - നാരായണ രാജയോഗം, ഗജകേസരി രാജയോഗം എന്നീ രാജയോഗങ്ങള്‍ വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഭദ്രമാക്കും. സ്വപ്‌നം കണ്ട ജീവിതമാണ് ഇനി നിങ്ങളെ കാത്തിരിക്കുന്നത്. വരുമാനം വര്‍ധിക്കാനും സാധ്യത
ധനു
കര്‍ക്കിടക മാസത്തില്‍ രൂപപ്പെടുന്ന മാളവ്യ രാജയോഗം, കേന്ദ്ര - ത്രികോണ രാജയോഗം, ലക്ഷ്മി - നാരായണ രാജയോഗം, ഗജകേസരി രാജയോഗം എന്നീ രാജയോഗങ്ങള്‍ ധനു രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. പ്രണയ ബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. ദാമ്പത്യ ജീവിതം സന്തുഷ്ടകരമായിരിക്കും.
കര്‍ക്കിടകം
കര്‍ക്കിടക മാസത്തില്‍ രൂപപ്പെടുന്ന മാളവ്യ രാജയോഗം, കേന്ദ്ര - ത്രികോണ രാജയോഗം, ലക്ഷ്മി - നാരായണ രാജയോഗം, ഗജകേസരി രാജയോഗം എന്നീ രാജയോഗങ്ങള്‍ കര്‍ക്കിടകം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ആസ്തി വര്‍ധിക്കാന്‍ സാധ്യത കാണുന്നു. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം കൊയ്യാം. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കാം.












Click it and Unblock the Notifications