തൊടുന്നതെല്ലാം പൊന്നാകും, ഇന്നലെ മുതല്‍ ഇവരുടെ തലവര തെളിഞ്ഞു; ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും വലിയ പ്രാധാന്യമാണ് കല്‍പ്പിച്ച് നല്‍കിയിരിക്കുന്നത്. ഒരാളുടെ ജീവിതത്തിലെ നല്ല സമയവും മോശവും നിര്‍ണയിക്കുന്നത് ഗ്രഹങ്ങളുടെ സ്ഥാനം അനുസരിച്ചാണ്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു. ഇതിന്റെ ഗുണം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാരെ സംബന്ധിച്ച് ഇത് മോശം ഫലമായിരിക്കും സമ്മാനിക്കുക.
എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വലിയ ഭാഗ്യനേട്ടങ്ങള്‍ സമ്മാനിക്കും. ഒരേ രാശിയില്‍ ഒന്നിലധികം ഗ്രഹങ്ങള്‍ വരുമ്പോള്‍ ആണ് രാജയോഗം സൃഷ്ടിക്കപ്പെടുന്നത്. ഇത്തരത്തില്‍ ഇന്നലെ മുതല്‍ ജ്യോതിഷത്തില്‍ വളരെ അപൂര്‍വമായ ഒരു രാജയോഗം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. കര്‍ക്കടകം രാശിയില്‍ ഇന്നലെ മുതല്‍ ശുക്രനും സൂര്യനും കൂടിച്ചേര്‍ന്നിരിക്കുകയാണ്. ഇത് ശക്തമായ രാജ്ഭംഗ് യോഗം സൃഷ്ടിക്കുന്നു.

നേരത്തെ തന്നെ സൂര്യന്‍ കര്‍ക്കടകം രാശിയില്‍ ഉണ്ടായിരുന്നു. ഇന്നലെ ശുക്രന്‍ കൂടി കര്‍ക്കടകം രാശിയില്‍ എത്തിയതോടെ രാജ്ഭംഗ് യോഗം രൂപപ്പെട്ടു. ഇത് ചില രാശി ചിഹ്നങ്ങള്‍ക്ക് വളരെയധികം ഗുണം ചെയ്യുന്ന രാജയോഗമാണ്. ഏതൊക്കെ രാശിക്കാര്‍ക്കാണ് രാജ്ഭംഗ് യോഗം ശുഭകരമാകുന്നത് എന്ന് നമുക്ക് നോക്കാം.
മേടം
കര്‍ക്കടകം രാശിയിലെ ശുക്രന്റെയും സൂര്യന്റെയും സംയോജനം വഴി രൂപപ്പെടുന്ന രാജ്ഭംഗ് യോഗം മേടം രാശിക്കാര്‍ക്ക് കൂടുതല്‍ സമൃദ്ധി നല്‍കുന്നു. കുടുംബാംഗങ്ങള്‍ക്കൊപ്പം തീര്‍ത്ഥാടനം നടത്താന്‍ സാധ്യത കാണുന്നു. സാമ്പത്തികമായി വലിയ അഭിവൃദ്ധി നേടാന്‍ സാധിക്കും. ജോലി സ്ഥലത്തെ അന്തരീക്ഷം മെച്ചപ്പെടും. കരിയറില്‍ മികച്ച വിജയങ്ങള്‍ നിങ്ങളെ തേടിയെത്താന്‍ സാധ്യത കാണുന്നു.
കര്‍ക്കടകം
കര്‍ക്കടകം രാശിയിലെ ശുക്രന്റെയും സൂര്യന്റെയും സംയോജനം വഴി രൂപപ്പെടുന്ന രാജ്ഭംഗ് യോഗം കര്‍ക്കടകം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. സമൂഹത്തില്‍ നിങ്ങള്‍ക്കുള്ള അന്തസും ബഹുമാനവും വര്‍ധിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി വിവാഹം അന്വേഷിക്കുന്നവര്‍ക്ക് യോജിച്ച ജീവിതപങ്കാളിയെ തന്നെ ലഭിക്കും.
തുലാം
കര്‍ക്കടകം രാശിയിലെ ശുക്രന്റെയും സൂര്യന്റെയും സംയോജനം വഴി രൂപപ്പെടുന്ന രാജ്ഭംഗ് യോഗം തുലാം രാശിക്കാര്‍ക്ക് അനുകൂല നേട്ടങ്ങള്‍ സമ്മാനിക്കും. സാമ്പത്തികമായി അനുഭവിക്കുന്ന ബുദ്ധിമുട്ടുകളില്‍ നിന്ന് മോചനം ലഭിക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നത് നല്ലതാണ്. കാരണം ഭാഗ്യത്തിന്റെ പിന്തുണ ഈ രാശിക്കാരില്‍ ശക്തമാണ്. ദാമ്പത്യ ജീവിതം ദൃഢമാകും.
ധനു
കര്‍ക്കടകം രാശിയിലെ ശുക്രന്റെയും സൂര്യന്റെയും സംയോജനം വഴി രൂപപ്പെടുന്ന രാജ്ഭംഗ് യോഗം ധനു രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ സമ്മാനിക്കും. നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏതൊരു പുതിയ കാര്യം ചെയ്താലും നിങ്ങള്‍ വിജയിക്കും. വരുമാനത്തിന് പുതിയ വഴികള്‍ തുറക്കും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിപ്പിക്കും.












Click it and Unblock the Notifications