ധനം കുമിഞ്ഞുകൂടും; അപ്രതീക്ഷിത സൗഭാഗ്യങ്ങള്‍ പിന്നാലെ; ഈ രാശിക്കാര്‍ക്ക് സ്വപ്‌ന ജീവിതം
ചൈത്ര മാസത്തിലെ ശുക്ല പക്ഷത്തിലെ നവമി തിയതിയിലാണ് ശ്രീരാമന്‍ ജനിച്ചത്. ശ്രീരാമന്റെ ജന്മവാര്‍ഷികമായാണ് രാമനവമി ആഘോഷിക്കുന്നത്. ചൈത്ര നവരാത്രിയുടെ നവമി തിയതിയിലാണ് ആഘോഷിക്കുന്നത്. മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ ശ്രീരാമന്റെ ജന്മദിനമായ രാമനവമി. ശ്രീരാമന്റെ അനുഗ്രഹം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രാമനവമിയാണ് ഏറ്റവും നല്ല ദിനമെന്നാണ് പറയപ്പെടുന്നത്.
അതിന് ഒരു കാരണമുണ്ട്. രാമനവമി ദിനത്തിലാണ് ശ്രീരാമന്‍ ഭൂമിയില്‍ വന്നതെന്ന് വിശ്വസിക്കുന്നത്. ഈ വര്‍ഷം മാര്‍ച്ച് 30ന് ആണ് രാമനവമി ആഘോഷിക്കുന്നത്. ഈ ദിവസത്തിന് ഒരുപാട് പ്രത്യേകതകളുണ്ട്. ഈ ദിവസം ശുഭകരവും അപൂര്‍വുമായ ഒരു യോഗം സൃഷ്ടിക്കപ്പെടും. ഇതേ തുടര്‍ന്ന് മൂന്ന് രാശിക്കാര്‍ക്ക് ധരാളം നേട്ടങ്ങളുണ്ടാകും. ആ രാശിക്കാര്‍ ഏതൊക്കെയാണെന്ന് നോക്കാം..

മൂന്ന് യോഗങ്ങളാണ് രാമനവമി ദിനത്തില്‍ രൂപപ്പെടുന്നത്. അമൃത് സിദ്ധി യോഗം, ഗുരു പുഷ്യ യോഗം, സര്‍വാര്‍ത്ത സിദ്ധി യോഗം എന്നിങ്ങനെ മൂന്ന് യോഗങ്ങളാണ് രൂപപ്പെടുന്നത്. ഈ യോഗങ്ങളാണ് ചില രാശിക്കാരെ ബാധിക്കുന്നത്. അമൃത സിദ്ധി യോഗവും സര്‍വാര്‍ദ്ധ സിദ്ധി യോഗവും മാര്‍ച്ച് 30ന് രാവിലെ ആര് മുതല്‍ വൈകീട്ട് 10.59 വരെയായിരിക്കും.
ചിങ്ങം രാശിക്കാരെ സംബന്ധിച്ച് ഏറ്റവും അനുകൂലമായ യോഗമാണിത്. ശ്രീരാമന്റെ കൃപയാല്‍ ഇവര്‍ക്ക് വന്‍ വിജയം ലഭിക്കും. കടത്തില്‍ നിന്ന് മോചനം ലഭിക്കാനുള്ള അവസരങ്ങളുണ്ടാകും. വരുമാന സ്രോതസുകള്‍ എന്നിവ സൃഷ്ടിക്കപ്പെടും. ബിസിനസിലും ജോലിയിലും വലിയ ലാഭം ഈ സമയത്ത് ഉണ്ടാകും. ചുരുക്കിപ്പറഞ്ഞാല്‍ ചിങ്ങം രാശിക്കാര്‍ക്ക് ഏറ്റവും നല്ല സമയമാണ്.
തുലാം രാശിക്കാര്‍ക്ക് രാമനവമി ദിനം ഏറ്റവും ഫലപ്രഥമായിരിക്കും. ശുഭ വാര്‍ത്തകള്‍ നിങ്ങളെ തേടിയെത്തും. വിവാഹം കഴിക്കാത്തവരാണ് നിങ്ങളെഹ്കില്‍ നല്ല ആലോചനകള്‍ നിങ്ങളെ തേടിയെത്തും. സാമ്പത്തികമായി വലിയ മുന്നേറ്റങ്ങളുണ്ടാകും. സമൂഹത്തില്‍ പ്രശസ്തി വര്‍ദ്ധിക്കും. ആഗ്രഹിച്ച കാര്യങ്ങള്‍ നടക്കാനുള്ള അവസരങ്ങള്‍ ഉണ്ടാകും.
ഇടവം രാശിക്കാര്‍ക്കും ഈ യോഗം നല്ല സമയമാണ് സൃഷ്ടിക്കുക. പുതിയ ജോലി ആരംഭിക്കാനുള്ള സാധ്യതകളുണ്ടാകും. ഒരു നിക്ഷേപം നടത്താന്‍ ആലോചിക്കുകയാണെങ്കില്‍ ഇതാണ് ഏറ്റവും മികച്ച സമയംമാണ്. ഏറെ നാളായി മുടങ്ങിക്കിടക്കുന്ന ജോലി ആരംഭിക്കും. ഈ രാശിക്കാരെ സംബന്ധിച്ച് ഏറ്റവും അനുയോജ്യമായ സമയമാണിത്.












Click it and Unblock the Notifications