ഇരട്ട രാജയോഗം വന്നെത്തി... പൊന്നും പണവും കൈയിലേക്ക്; ഈ രാശിക്കാരാണോ?
എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശിയിലേക്കും നക്ഷത്രത്തിലേക്കും ഉള്ള പരിവര്‍ത്തനത്തിനും വലിയ പ്രാധാന്യമാണ് ജ്യോതിഷത്തില്‍ കല്പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങളുടെ രാശിയിലേക്കും നക്ഷത്രത്തിലേക്കും ഉള്ള പരിവര്‍ത്തനത്തെയാണ് സംക്രമണം എന്ന് വിളിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്ത് രാശിയിലേക്കും നക്ഷത്രത്തിലേക്കും സംക്രമണം നടത്താറുണ്ട്.
ഇത് പ്രപഞ്ചത്തിലാകെ വലിയ സ്വാധീനമുണ്ടാക്കും. വ്യക്തികളുടെ ജാതകത്തിലും ഈ മാറ്റം പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ഗ്രഹ സംക്രമണത്തിന്റെ സമയത്ത് ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ സംയോജിക്കാറുണ്ട്. ഇതുവഴിയാണ് രാജയോഗങ്ങള്‍ രൂപപ്പെടുന്നത്.

ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്, ചന്ദ്രന്, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.
നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ. ഡിസംബറിലെ രണ്ടാമത്തെ ആഴ്ചയ്ക്ക് തുടക്കമാകാനിരിക്കുകയാണ്.
ജ്യോതിഷ പ്രകാരം ഇരട്ട രാജയോഗങ്ങള്‍ രൂപപ്പെടുന്ന സമയം കൂടിയാണ് ഇത്. വ്യാഴത്തിന്റേയും ചന്ദ്രന്റേയും സംയോജനത്തിന്റെ ഫലമായി ഗജകേസരി രാജയോഗവും ചൊവ്വയുടെ സ്ഥാനചലനത്തിന്റെ ഫലമായി രുചകയോഗവും ഈ ആഴ്ചയില്‍ സംഭവിക്കും. ഇത് ചില രാശിക്കാരുടെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. ആ ഭാഗ്യ രാശിക്കാര്‍ ആരൊക്കെയെന്നും എന്തൊക്കെയാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നമുക്ക് നോക്കാം.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഗജകേസരി രാജയോഗവും രുചകയോഗവും ഗുണം ചെയ്യും. ജീവിതത്തില്‍ ഇരട്ട രാജയോഗങ്ങളുടെ ഫലമായി വളരെയധികം മാറ്റങ്ങള്‍ പ്രതിഫലിക്കാന്‍ സാധ്യതയുണ്ട്. സ്വര്‍ണം പോലെ വിലവ പിടിപ്പുള്ള, അപ്രതീക്ഷിത സമ്മാനങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. മുടങ്ങിപ്പോയ ആഗ്രഹങ്ങളെല്ലാം സാക്ഷാത്കരിക്കപ്പെടും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടായിരിക്കും.
തുലാം
ഗജകേസരി രാജയോഗവും രുചകയോഗവും തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പലവഴിക്ക് പണം കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്ന സമയമാണിത്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സുഹൃത്തുക്കളില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും പിന്തുണ ലഭിക്കും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഗജകേസരി രാജയോഗവും രുചകയോഗവും അനുകൂലമായിരിക്കും. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കും. ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും തേടി എത്തുന്നു. പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് അനുകൂലമായ സമയം.
ധനു
ഗജകേസരി രാജയോഗവും രുചകയോഗവും ധനു രാശിക്കാര്‍ക്ക് ഗുണം ചെയ്യും. തൊഴില്‍ രംഗത്ത് പുരോഗതിക്ക് സാധ്യത. ബിസിനസ് രംഗത്ത് വലിയ ഉയര്‍ച്ചയുണ്ടാകും. പുതിയ വാഹനം സ്വന്തമാക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. കുട്ടികളില്‍ നിന്ന് ശുഭവാര്‍ത്തകള്‍ കേള്‍ക്കാം. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെട്ടും.
-
പ്രണയ ജ്യോതിഷഫലം: പണം പ്രശ്നമാകും, കുടുംബം എതിർക്കും, പ്രണയ വിവാഹം തടസ്സപ്പെടും, ബന്ധത്തിൽ വിളളൽ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ












Click it and Unblock the Notifications