പൊന്നും പണവും കൈയിലേക്ക്.. മേയ് 11 മുതല്‍ ഒന്നരമാസത്തേക്ക് ഈ രാശിക്കാര്‍ക്ക് രാജയോഗം!!
ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഏതൊരു വ്യക്തിയുടേയും ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ ജ്യോതിഷ പ്രകാരം ഗണിച്ച് കണ്ടെത്താനാകും എന്നാണ് പറയപ്പെടുന്നത്. വ്യക്തികളുടെ ജനന സമയം, ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം എന്നിവയുടെ അടിസ്ഥാനത്തില്‍ രചിക്കപ്പെടുന്ന ജാതകത്തിന്റെ സഹായാത്താലാണ് ഇത് സാധ്യമാകുന്നത്.
അതിനാല്‍ തന്നെ ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്‌ക്കെല്ലാം ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് ഉള്ളത്. ജ്യോതിഷ പ്രകാരം ഒമ്പത് ഗ്രഹങ്ങളാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.

മലയാള മാസത്തെ അധികരിച്ച് 12 രാശികളേയും പട്ടികപ്പെടുത്തിയിട്ടുണ്ട്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിവയാണ് രാശികള്‍. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നീ 27 നക്ഷത്രങ്ങളും ജ്യോതിഷത്തില്‍ പ്രധാനപ്പെട്ടതാണ്.
ഗ്രഹങ്ങളെല്ലാം തന്നെ കൃത്യമായ ഇടവേളകളില്‍ രാശികളിലേക്കും നക്ഷത്രങ്ങളിലേക്കും മാറി മാറി സഞ്ചരിക്കാറുണ്ട്. ഒപ്പം അവ സഞ്ചാരരേഖയും മാറ്റാറുണ്ട്. ഗ്രഹങ്ങളുടെ ഇത്തരം സഞ്ചാര മാറ്റത്തെയാണ് സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഗുണകരമാകുമ്പോള്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് പ്രതികൂലമായിരിക്കും.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ചൊവ്വ. ഗ്രഹങ്ങളുടെ അധിപന്‍ എന്നാണ് ചൊവ്വയെ വിശേഷിപ്പിക്കുന്നത്. നിലവില്‍ മീനം രാശിയിലുള്ള ചൊവ്വ മെയ് 11 തിങ്കളാഴ്ച ഉച്ചയ്ക്ക് 12:47 ന് മേടം രാശിയില്‍ പ്രവേശിക്കും. ജൂണ്‍ 21 വരെ മേടം രാശിയിലൂടെയായിരിക്കും ചൊവ്വയുടെ സഞ്ചാരം. ചൊവ്വയുടെ രാശി മാറ്റം നിമിത്തം പഞ്ച മഹാപുരുഷ യോഗമായ രുചക് മഹാപുരുഷ രാജയോഗം രൂപപ്പെടും.
ചൊവ്വ മേടം, വൃശ്ചികം, മകരം ലഗ്‌നത്തിനോ ചന്ദ്രനോ മുമ്പ് 1, 4, 7, 10 ഭാവങ്ങളില്‍ സ്ഥിതിചെയ്യുമ്പോള്‍ രുചക് രാജയോഗം സൃഷ്ടിക്കും എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. ഇത് 12 രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം അനിതരസാധാരണമായ നേട്ടങ്ങളായിരിക്കും ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ഈ ഭാഗ്യരാശിക്കാര്‍ എന്ന് നോക്കാം...
വൃശ്ചികം
ചൊവ്വയുടെ മേടം രാശിയിലേക്കുള്ള പ്രവേശനം വഴി രൂപപ്പെടുന്ന രുചക് മഹാപുരുഷ രാജയോഗം വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മുടങ്ങി കിടക്കുന്ന ഗൃഹനിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കി ഗൃഹപ്രവേശം നടത്താനാകും. പുതിയ വീട്ടിലേക്ക് താമസം മാറും. പുത്തന്‍വീട്ടില്‍ ആഡംബര ജീവിതമാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും.
മകരം
മകരം രാശിക്കാര്‍ക്ക് ചൊവ്വയുടെ മേടം രാശിയിലേക്കുള്ള പ്രവേശനം വഴി രൂപപ്പെടുന്ന രുചക് മഹാപുരുഷ രാജയോഗം ഗുണം ചെയ്യും. ജോലിയില്‍ സ്ഥാനക്കയറ്റം, ശമ്പള വര്‍ധനവ്, ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍ എന്നിവ ഉറപ്പിക്കാം. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ ലാഭം കൊയ്യാം. വസ്തു സംബന്ധമായ ഇടപാടുകള്‍ നടത്തുന്നവരെ തേടി വലിയ സാമ്പത്തിക നേട്ടം വന്ന് ചേരും.















Click it and Unblock the Notifications