Get Updates
Get notified of breaking news, exclusive insights, and must-see stories!

രുചക രാജയോഗം വരാന്‍ പോകുന്നു... ഡിസംബറില്‍ ഈ രാശിക്കാര്‍ക്ക് സൗഭാഗ്യപ്പെരുമഴ

ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. പ്രപഞ്ചത്തിലെ ഏതൊരു ജീവന്റെ പിറവിയും ജ്യോതിഷത്തിന്റെ അടിസ്ഥാനത്തിലാണ് എന്നാണ് വിശ്വാസം. മനുഷ്യരുടെ ജനനം, ജീവിതം എന്നിവയെല്ലാം ജാതകത്തിന്റെ അടിസ്ഥാനത്തില്‍ ജ്യോതിഷത്തില്‍ നിര്‍വചിച്ചിരിക്കുന്നു. ഗ്രഹനില, രാശികള്‍, ജന്മനക്ഷത്രങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇത് നിര്‍ണയിക്കുന്നത്.

ജ്യോതിഷ പ്രകാരം എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി-നക്ഷത്ര പരിവര്‍ത്തനങ്ങള്‍ക്കും വലിയ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക.

astrology

ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് നവ ഗ്രഹങ്ങല്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.

നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ. ഗ്രഹങ്ങളുടെ ഓരോ രാശി മാറ്റവും ഓരോ തരത്തിലുള്ള മാറ്റങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്.

ഡിസംബര്‍ മാസത്തില്‍ ജ്യോതിഷപരമായി വലിയ മാറ്റങ്ങളാണ് സംഭവിക്കാന്‍ പോകുന്നത്. ഇതില്‍ ഏറ്റവും പ്രധാനം ചൊവ്വയുടെ രാശി മാറ്റം മൂലമുണ്ടാകുന്ന രുചക യോഗമാണ്. നിലവില്‍ തുലാം രാശിയിലുള്ള ചൊവ്വ ഡിസംബറില്‍ വൃശ്ചികം രാശിയിലേക്ക് മാറും. ജ്യോതിഷപ്രകാരം ഈ യോഗം ചില രാശിക്കാര്‍ക്ക് പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നു. ഏതൊക്കെയാണ് ആ രാശിക്കാര്‍ എന്ന് നോക്കാം.

മേടം

ചൊവ്വയുടെ വൃശ്ചികം രാശിയിലേക്കുള്ള മാറ്റം മൂലമുണ്ടാകുന്ന രുചകയോഗം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫറിനും സാധ്യത കാണുന്നു. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും.

ചിങ്ങം

ചിങ്ങം രാശിക്കാര്‍ക്ക് ചൊവ്വയുടെ വൃശ്ചികം രാശിയിലേക്കുള്ള മാറ്റം മൂലമുണ്ടാകുന്ന രുചകയോഗം ഗുണം പ്രദാനം ചെയ്യുന്നു. സ്വര്‍ണം പോലെ വില പിടിപ്പുള്ള പല സമ്മാനങ്ങളും നിങ്ങളെ തേടിയെത്തും. വിദേശ യാത്രയ്ക്ക് അവസരം ലഭിക്കും. ബിസിനസില്‍ നിന്ന് വലിയ ലാഭം കൊയ്യാനാകും. ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും തേടി എത്തുന്നു. സമൂഹത്തില്‍ ഹുമാനവും പ്രശസ്തിയും നിങ്ങള്‍ക്കുണ്ടാവും.

ധനു

ചൊവ്വയുടെ വൃശ്ചികം രാശിയിലേക്കുള്ള മാറ്റം മൂലമുണ്ടാകുന്ന രുചകയോഗം ധനു രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. പുതിയ വീട്ടിലേക്ക് താമസം മാറും. പുത്തന്‍ വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. കലാ കായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങളും അംഗീകാരവും തേടി എത്തും.

മകരം

ചൊവ്വയുടെ വൃശ്ചികം രാശിയിലേക്കുള്ള മാറ്റം മൂലമുണ്ടാകുന്ന രുചകയോഗം മകരം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് ലാഭം കൊയ്യാം. പലവഴിക്ക് പണം കൈയിലെത്തും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും. ലോട്ടറിയില്‍ ഭാഗ്യം പരീക്ഷിക്കാന്‍ അനുയോജ്യമായ സമയം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+