കാത്തിരുന്ന രാജയോഗം തൊട്ടുമുന്നില്‍, ലോട്ടറിയെടുത്താല്‍ ബംപര്‍ ഉറപ്പ്; ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഗ്രഹ സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത് ഇതിനെയാണ്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരുടേയും ജീവിതത്തില്‍ സ്വാധീനം ചെലുത്തും. പക്ഷെ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം.
ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ഒമ്പത് ഗ്രഹങ്ങളാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങളിലും ഏറ്റവും പ്രധാനപ്പെട്ടതായി കണക്കാക്കുന്ന ഒരു ഗ്രഹമാണ്. ചൊവ്വ. ഗ്രഹങ്ങളുടെ അധിപനായ ചൊവ്വയെ ധൈര്യത്തിന്റെയും ശക്തിയുടെയും ഊര്‍ജ്ജത്തിന്റെയും ഘടകമായിട്ടാണ് കണക്കാക്കിയിരിക്കുന്നത്.
ഓരോ 45 ദിവസം കഴിയുമ്പോഴും രാശി മാറുന്ന ഗ്രഹമാണ് ചൊവ്വ. നിലവില്‍ കന്നി രാശിയിലുള്ള ചൊവ്വ ഒക്ടോബര്‍ 27 ന് സ്വന്തം രാശിയായ വൃശ്ചികത്തില്‍ ചൊവ്വ സഞ്ചരിക്കും. അത്തരമൊരു സാഹചര്യത്തില്‍ രുചക് എന്ന ശക്തമായ ഒരു രാജയോഗം രൂപപ്പെടും. ഈ രാജയോഗം പഞ്ചമഹാപുരുഷ യോഗങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു എന്നാണ് ജ്യോതിഷികള്‍ പറയുന്നത്.
ചൊവ്വയുടെ രാശിമാറ്റത്തിലൂടെയാണ് ജ്യോതിഷത്തിലെ പ്രധാനപ്പെട്ട രാജയോഗങ്ങളിലൊന്നായ രുചക് പഞ്ചമഹാപുരുഷ യോഗം രൂപപ്പെടുന്നത്. ചൊവ്വ അതിന്റെ ഉച്ച രാശിയായ മകരം രാശിയിലോ അതിന്റെ മൂല ത്രികോണ രാശിയായ മേടം രാശിയിലോ സ്വന്തം വൃശ്ചിക രാശിയിലോ കേന്ദ്ര സ്ഥാനത്ത് സ്ഥിതിചെയ്യുമ്പോഴാണ് ഈ രാജയോഗം സൃഷ്ടിക്കപ്പെടുന്നത്. ഇത് ഏതൊക്കെ രാശിക്കാര്‍ക്ക് ഗുണം ചെയ്യുക എന്ന് നോക്കാം.
വൃശ്ചികം
ചൊവ്വയുടെ രാശി മാറ്റം മൂലം രൂപപ്പെടുന്ന രുചക് പഞ്ചമഹാപുരുഷ യോഗം വൃശ്ചികം രാശിക്കാര്‍ക്ക് ഗുണപരമായിരിക്കും. ഏറെ നാളായി മനസില്‍ കാണുന്ന സ്വപ്‌നം പൂവണിയും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് വിദേശയാത്ര നടത്തേണ്ടി വന്നേക്കാം. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും തിളങ്ങാനാകും.
കര്‍ക്കടകം
ചൊവ്വയുടെ രാശി മാറ്റം മൂലം രൂപപ്പെടുന്ന രുചക് പഞ്ചമഹാപുരുഷ യോഗം കര്‍ക്കടകം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിക്കാര്‍ക്ക് ഏത് കാര്യത്തിലും ഭാഗ്യദേവതയുടെ അനുഗ്രഹമുണ്ടായിരിക്കും. അതിനാല്‍ ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടാവുന്നതാണ്. ഏറെ നാളായി മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തിയാക്കും. ഇത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും.
ചിങ്ങം
ചൊവ്വയുടെ രാശി മാറ്റം മൂലം രൂപപ്പെടുന്ന രുചക് പഞ്ചമഹാപുരുഷ യോഗം ചിങ്ങം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. പലവഴിക്ക് പണം കൈയിലെത്തും. ഇതെല്ലാം നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും. സാമ്പത്തികമായി നേരിട്ടിരുന്ന ബുദ്ധിമുട്ടുകളില്‍ നിന്ന് മോചനമുണ്ടാകും.
മിഥുനം
ചൊവ്വയുടെ രാശി മാറ്റം മൂലം രൂപപ്പെടുന്ന രുചക് പഞ്ചമഹാപുരുഷ യോഗം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. കലാ കായിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരവും ആദരവും തേടിയെത്തും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം ലഭിക്കും. പൂര്‍വിക സ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും. കുടുംബത്തോടൊപ്പം ദീര്‍ഘയാത്ര നടത്തേണ്ടി വന്നേക്കാം.












Click it and Unblock the Notifications