ഭാഗ്യത്തിന്റെ കൊടുമുടി കയറാം, ഇട്ടുമൂടാനുള്ള സമ്പത്ത് ലഭിക്കും; ഈ രാശിക്കാരുടെ ഖജനാവ് നിറയും
ജ്യോതിഷത്തില്‍ രാശിമാറ്റങ്ങള്‍ ഏറെ പ്രാധാന്യമുണ്ട്. ജൂണ്‍ മാസത്തില്‍ അത്തരം രാശിമാറ്റങ്ങള്‍ ധാരാളം സംഭവിക്കാനുണ്ട്. ഇപ്പോള്‍ വരുന്ന രാശിമാറ്റം കുറച്ച് സമയം നീണ്ടു നില്‍ക്കുന്നതാണ്. ഒരു മാസത്തില്‍ രാജയോഗമാണ് ചില രാശിക്കാര്‍ക്ക് ഇതിലൂടെ ലഭിക്കുക. ജൂണ്‍ ഒന്നിന് ഗ്രഹങ്ങളുടെ സേനാപതിയായ ചൊവ്വ മേടരാശിയില്‍ പ്രവേശിച്ച് കഴിഞ്ഞു.
ഇതിലൂടെ രുജക് രാജയോഗമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. വരുന്ന 41 ദിവസങ്ങളില്‍ അത്ഭുതകരമായ മാറ്റങ്ങളാണ് ലഭിക്കാന്‍ പോകുന്നത്. ഒന്നൊന്നര പൊളി ജീവിതമാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്. വന്‍ വിജയവും ഉയര്‍ന്ന സ്ഥാനവു ധനനേട്ടങ്ങളുമെല്ലാം ഇവര്‍ക്ക് ലഭിക്കും. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.

മേടം: കൈനിറയെ സമ്പത്തായിരിക്കും ഇവരെ തേടിയെത്തുക. വളരെ വേഗത്തില്‍ തന്നെ ഇവരുടെ ഖജനാവ് നിറയും. എന്തുകാര്യവും ശുഭകരമായി വരും. അതിലൂടെ സമ്പത്തും ഒരുപാട് നേടാന്‍ സാധിക്കും. മേട രാശിയുടെ ലഗ്നഭാവത്തിലാണ് ചൊവ്വയുടെ സംക്രമണം ഉള്ളത്.
ഇതിലൂടെ രാജയോഗമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ജോലിയില്‍ വലിയ വിജയം കൈവരിക്കാന്‍ സാധിക്കും. വിവാഹിതരാണെങ്കില്‍ പങ്കാളിയുമായുള്ള സ്‌നേഹം ബന്ധം മെച്ചപ്പെടും. ആരോഗ്യവും നല്ലതായിരിക്കും.
മിഥുനം: ചൊവ്വയുടെ സംക്രമണം അത്ഭുതകരമായ മാറ്റങ്ങളാണ് മിഥുനം രാശിക്കാരുടെ ജീവിതത്തിലുണ്ടാക്കുക. വലിയ സമ്പത്ത് ഈ സംക്രമണത്തെ തുടര്‍ന്ന് ഭാഗ്യം രൂപപ്പെടുന്നതിലൂടെ ലഭിക്കും. ബാങ്ക് ബാലന്‍സില്‍ അമ്പരപ്പിക്കുന്ന വര്‍ധനവുണ്ടാകും.
അപ്രതീക്ഷിതമായ ധനനേട്ടങ്ങള്‍ പലതും സ്വന്തമാക്കാനാവും. ബിസിനസ് വിപുലീകരിക്കാന്‍ വായ്പയ്ക്ക് ശ്രമിക്കുന്നുണ്ടെങ്കില്‍ അത് ലഭിക്കും. ബിസിനസുകാര്‍ക്കാണ് അതിനുള്ള സാധ്യതയുള്ളത്. ആഗ്രങ്ങളെല്ലാം ഇക്കാലയളവില്‍ സഫലമാകും.
ചിങ്ങം: ഈ രാശിക്കാര്‍ക്ക് തൊഴില്‍പരമായി വലിയ നേട്ടങ്ങള്‍ ലഭിക്കും. ചൊവ്വ സംക്രമത്തെ തുടര്‍ന്ന് വലിയ ഭാഗ്യം ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരും. പുതിയ ജോലിയും ഇക്കാലയളവില്‍ ലഭിക്കും. സമ്പത്തില്‍ വലിയ കുതിപ്പുണ്ടാവും.
വ്യവസായികളാണെങ്കില്‍ അതില്‍ നിന്ന് വലിയ നേട്ടങ്ങള്‍ ലഭിക്കും. ധനനേട്ടങ്ങള്‍ ഒരുപാട് ഉണ്ടാവും. സമ്പത്ത് പലമടങ്ങായി വര്‍ധിക്കും. പങ്കാളിയുമായുള്ള ബന്ധവും മെച്ചപ്പെടും. ഐശ്വര്യവും ഭാഗ്യവും ഒരുപോലെ ഇക്കാലയളവില്‍ നിങ്ങളുടെ ജീവിതത്തിലുണ്ടാവും.
വൃശ്ചികം: ഈ രാശിക്കാര്‍ക്കും വലിയ നേട്ടങ്ങള്‍ ലഭിക്കും. വൃശ്ചിക രാശിയുടെ അധിപന്‍ ചൊവ്വ ആയതിനാല്‍ ജൂണ്‍ മാസത്തില്‍ വലിയ നേട്ടങ്ങള്‍ ഇവര്‍ക്ക് ലഭിക്കും. സമൂഹത്തില്‍ ഈ രാശിക്കാര്‍ക്കുള്ള സ്വാധീനം വര്‍ധിക്കും. ശത്രുക്കളുടെ പ്രവര്‍ത്തികളൊന്നും ബാധിക്കില്ല.
തടസ്സങ്ങളില്ലാതെ ജോലികളെല്ലാം പൂര്‍ത്തിയാകും. ധനനേട്ടങ്ങള്‍ ധാരാളമായി ലഭിക്കും. വരുമാനത്തില്‍ വന്‍ വര്‍ധനവുണ്ടാകും. ആരോഗ്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം.
ധനു: ചൊവ്വയുടെ രാശിമാറ്റത്തിലൂടെ ധനു രാശിക്കാര്‍ക്ക് കൈനിറയെ സമ്പത്ത് ലഭിക്കും. ഈ സമയത്ത് നിങ്ങളുടെ ഭാവിയെകുറിച്ച് അരക്ഷിതാവസ്ഥ അനുഭവപ്പെടാം. നിക്ഷേപങ്ങള്‍ ഇക്കാലയളവില്‍ നടത്തുന്നത് നല്ലതാണ്. കരിയറില്‍ പ്രമോഷന്‍ ഇന്‍ക്രിമെന്റ് ലഭിച്ചേക്കാം.
ഒരു നല്ല വിലയിരുത്തല്‍ നിങ്ങളെ സന്തോഷിപ്പിക്കും. ചിലവുകള്‍ ഉണ്ടാകുമെങ്കില്‍ മാസാവസാനത്തോടെ നിങ്ങള്‍ക്ക് നല്ല സമ്പാദ്യം ഉണ്ടാകും. പ്രണയ ബന്ധങ്ങളിലും വിജയം കൈവരിക്കും.












Click it and Unblock the Notifications