Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വത്തും സ്വര്‍ണവും കുന്നോളം വന്ന് നിറയും.. മേയ് 2 മുതല്‍ രാജയോഗം; ഈ രാശിക്കാരാണോ?

എല്ലാ ഗ്രഹങ്ങള്‍ക്കും രാശികള്‍ക്കും നക്ഷത്രങ്ങള്‍ക്കും ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ജ്യോതിഷപ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.

സ്വര്‍ണം വാങ്ങുന്നവര്‍ ഇക്കാര്യം അറിയണം; നഷ്ടപ്പെട്ടാലും ഭയക്കേണ്ട, ആഭരണം ഇന്‍ഷുറന്‍സ് ചെയ്യാം
സ്വര്‍ണം വാങ്ങുന്നവര്‍ ഇക്കാര്യം അറിയണം; നഷ്ടപ്പെട്ടാലും ഭയക്കേണ്ട, ആഭരണം ഇന്‍ഷുറന്‍സ് ചെയ്യാം

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

Ruchak Rajyog 2026

ഗ്രഹങ്ങളെല്ലാം കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറി മാറി സഞ്ചരിക്കുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഈ പ്രക്രിയയെ ആണ് ഗ്രഹ സംക്രമണം എന്ന് പറയുന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം അനുകൂലമായിരിക്കും.

"ഞാൻ ഇറാൻ ഏജന്റായിരുന്നെങ്കിൽ"; ലക്ഷ്യം ട്രംപ്! കോൾ അലന്റെ ഞെട്ടിക്കുന്ന മാനിഫെസ്റ്റോ

അതേസമയം മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും പ്രദാനം ചെയ്യുന്നത്. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ചൊവ്വ. ഗ്രഹങ്ങളുടെ അധിപന്‍ എന്നാണ് ചൊവ്വയെ വിശേഷിപ്പിക്കുന്നത്. ചൊവ്വ സ്വന്തം രാശിയില്‍ അല്ലെങ്കില്‍ അതിന്റെ ഉയര്‍ന്ന രാശിയില്‍ ശക്തമായ സ്ഥാനത്ത് നില്‍ക്കുമ്പോള്‍ രുചക രാജയോഗം രൂപപ്പെടും എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്.

മേയ് രണ്ടിന് ചൊവ്വ മേടം രാശിയിലേക്ക് നീങ്ങും. ചൊവ്വയുടെ സംക്രമണത്തിന്റെ സ്വാധീനം മൂലം അന്നേ ദിവസം രുചക രാജയോഗം രൂപപ്പെടും. ഇത് എല്ലാ രാശിക്കാരുടേയും നക്ഷത്രക്കാരുടേയും ജീവിതത്തെ സ്വാധീനിക്കും. എന്നാല്‍ ചില പ്രത്യേക രാശിക്കാര്‍ക്ക് ഇതുവഴി അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇതുവഴി അനുഗ്രഹങ്ങള്‍ ലഭിക്കാന്‍ പോകുന്നത് എന്ന് നോക്കാം...

ബെംഗളൂരുവിന് വീണ്ടും സന്തോഷ വാർത്ത; യെലഹങ്കയിൽ മെഗാ കോച്ചിംഗ് ടെർമിനൽ ഉറപ്പ്, ചിലവ് 5745 കോടി!
ബെംഗളൂരുവിന് വീണ്ടും സന്തോഷ വാർത്ത; യെലഹങ്കയിൽ മെഗാ കോച്ചിംഗ് ടെർമിനൽ ഉറപ്പ്, ചിലവ് 5745 കോടി!

മേടം

മേടം രാശിക്കാര്‍ക്ക് ചൊവ്വയുടെ മേടം രാശിയിലേക്കുള്ള പ്രവേശനം നിമിത്തം രൂപപ്പെടുന്ന രുചകരാജയോഗം അനുകൂലമായിരിക്കും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കാനാകും. തൊഴില്‍പരമായി നല്ല അവസരങ്ങള്‍ തേടിയെത്തും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുകൂല സമയമാണ് എന്ന് കാണുന്നു. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും.

മിഥുനം

ചൊവ്വയുടെ മേടം രാശിയിലേക്കുള്ള പ്രവേശനം നിമിത്തം രൂപപ്പെടുന്ന രുചക രാജയോഗം മിഥുനം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് ലാഭം കൊയ്യാനാകും. സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അനുകൂലമായ വിധിയുണ്ടാകും. ഇതെല്ലാം സാമ്പത്തികമായി നിങ്ങളെ സുരക്ഷിതമായ നിലയില്‍ എത്തിക്കും. സുഹൃത്തുക്കളില്‍ നിന്ന് സഹായം ലഭിക്കും. പഴയ വാഹനം മാറ്റി പുതിയ വാഹനം വാങ്ങിക്കാനാകും.

വൃശ്ചികം

വൃശ്ചികം രാശിക്കാര്‍ക്ക് ചൊവ്വയുടെ മേടം രാശിയിലേക്കുള്ള പ്രവേശനം നിമിത്തം രൂപപ്പെടുന്ന രുചക രാജയോഗം അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റം, ശമ്പള വര്‍ധനവ്, ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍ എന്നിവ പ്രതീക്ഷിക്കാം. പലവഴിക്ക് പണം നിങ്ങളുടെ കൈയിലെത്തും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാം. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളിലൂടെ വലിയ തുക കൈയിലെത്താനുള്ള സാധ്യത കാണുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+