Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട് കൊട്ടാരം പോലെയാകും, സ്വപ്നം കണ്ട സർക്കാർ ജോലിയും സ്വന്തമാക്കാം; ഈ രാശിക്കാർക്ക് രുചക രാജയോ​ഗം

​ഗ്രഹങ്ങൾ രാശി മാറുമ്പോൾ അത് എല്ലാ രാശിക്കാരേയും ബാധിക്കും. ​ ഇപ്പോൾ ചൊവ്വയാണ് രാശി മാറാൻ പോകുന്നത്. ഫെബ്രുവരിയുടെ തുടക്കത്തിൽ ചൊവ്വ മകര രാശിയിൽ പ്രവേശിക്കും. ഈ രാശി മാറ്റത്തിലൂടെ രുചക രാജയോ​ഗമാണ് സൃഷ്ടിക്കപ്പെടുന്നത്.

ഈ രാജയോ​ഗം ഉള്ള രാശിക്കാർക്ക് രാജാവിന പോലെ ജീവിക്കാം. എല്ലാ നേട്ടങ്ങളും ഈ സമയത്ത് ഉണ്ടാവും, ധാരളം പണവും സ്വത്തും ലഭിക്കും. എല്ലാ രാശിക്കാർക്കും നേട്ടം ഉണ്ടാകുമെങ്കിലും മൂന്ന് രാശിക്കാരുടെ ജീവിതമാണ് മാറിമറിയുക. ഏതൊക്കെ രാശിക്കാർക്കാണ് രുചക രാജയോ​ഗം ഉണ്ടാവുക എന്ന് നോക്കാം.

rajayaoga

മേടം: രുചക രാജയോ​ഗം ഈ രാശിക്കാരുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊണ്ടുവരുന്നതാണ്. ഈ രാശിക്കാരുടെ അധിപൻ ചൊവ്വയാണ്. ചൊവ്വ രാശിയിൽ നിന്ന് കർമ്മ ഭവനം സന്ദർശിക്കാൻ പോകുന്നു. അതിനാൽ തൊഴിൽ തേടുന്നവരാണെങ്കിൽ നിങ്ങൾക്ക് നല്ലൊരു ജോലി തന്നെ ലഭിക്കും. നിങ്ങൾ സർക്കാർ ജോലിയാണ് ആ​ഗ്രഹിക്കുന്നതെങ്കിൽ അതിനുള്ള സാധ്യത ഉണ്ട്. ബിസിനസ്സ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഈ സമയത്ത് നേട്ടങ്ങൾ ഉണ്ടാവും.

ധനു: രുചക രാജയോ​ഗം ധനു രാശിക്കാർക്ക് അനുകൂലമാണ്. ചൊവ്വ നീങ്ങുന്നത് പണത്തിന്റെയും സംസാരത്തിന്റെയും ​ഗൃഹത്തിലേക്ക് ആണ്,. അത് കൊണ്ട് ഈ സമയത്ത് നിങ്ങൾക്ക് അപ്രതീക്ഷിതമായ ധന ലാഭം ലഭിക്കാനുള്ള സാധ്യത ഉണ്ട്. നിങ്ങൾക്ക് വൻ നേട്ടങ്ങൾ ആണ് ഈ സമയത്ത് ഉണ്ടാക്കാൻ സാധിക്കുക.

നിങ്ങൾ ബിസിനസ്സ് മേഖലയിൽ ആണെങ്കിൽ വലിയ ലാഭം ഉണ്ടാകും. സാമ്പത്തികമായി വളരെ നല്ല നേരമാണ്. ധന നേട്ടവും പുരോ​ഗതിയും വരുമാനത്തിൽ വർദ്ധനവും ഉണ്ടാവും. ധനു രാശിയുടെ പന്ത്രണ്ടാം ഭാവത്തിന്റെയും അധിപൻ ചൊവ്വയാണ്. അത് കൊണ്ട് ഈ സമയത്ത് നിങ്ങൾക്ക് മികച്ച സമയമായിരിക്കും.

തുലാം: ഏറ്റവും നല്ല സമയമാണ്. ഈ രാജ യോ​ഗം തുലാം രാശിക്കാർക്ക് ​ഗുണം ചെയ്യും. ഈ സമയത്ത് ജീവിതത്തിൽ പുരോ​ഗതി ഉണ്ടാവും. ഈ സമയത്ത് നിങ്ങൾക്ക് വാഹനങ്ങളും വസ്തുക്കളും വാങ്ങാൻ സാധിക്കും. നിങ്ങളുടെ തൊഴിൽ രം​ഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടാകും.

നിങ്ങൾക്ക് പ്രൊമോഷന് സാധ്യത ഉണ്ടാവും. വരുമാനത്തിലും വർദ്ധനവ് ഉണ്ടാവും. തൊഴിൽ മേഖലയിൽ നിങ്ങൾക്ക് എല്ലാവരുടേയും അം​ഗീകാരം ലഭിക്കും. റിയൽ എസ്റ്റേറ്റ്, പ്രോപ്പർട്ടി എന്നിവയുമായി ബന്ധപ്പെട്ട ബിസിനസ്സ് നടത്തുകയാണെങ്കിൽ നല്ല ലാഭം ഉണ്ടാവാനാണ് സാധ്യത. ഈ സമയത്ത് നിങ്ങൾക്ക് സ്വത്ത് വർദ്ധിക്കാൻ സാധ്യത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+