തൊടുന്നതെല്ലാം പൊന്നാകും... ഈ രാശിക്കാര്‍ക്ക് രാജയോഗത്തിന്റെ അനുഗ്രഹം, നിങ്ങളുമുണ്ടോ?
ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഏതൊരു വ്യക്തിയുടേയും ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളെ നിര്‍ണയിക്കുന്ന ജാതകം രൂപപ്പെടുത്തുന്നത് ജ്യോതിഷ പ്രകാരമാണ്. വ്യക്തിയുടെ ജനന സമയം, രാശികള്‍, ഗ്രഹ നില, ജന്മനക്ഷത്രം എന്നിവയെല്ലാം അടിസ്ഥാനമാക്കിയാണ് ജാതകം എഴുതുന്നത്. ഇതിന് ജ്യോതിഷത്തിന്റെ പിന്‍ബലം വേണം.
ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.

നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ. ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി, നക്ഷത്ര മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്.
എല്ലാ ഗ്രഹങ്ങളും നിശ്ചിത ഇടവേളകളില്‍ രാശി മാറാറുണ്ട്. ഇതാണ് ഗ്രഹ സംക്രമണം. ഗ്രഹങ്ങളുടെ രാശി മാറ്റം എല്ലാ രാശിക്കാരേയും സ്വാധീനിക്കും. എന്നാല്‍ ഓരോരുത്തരുടേയും ജീവിതത്തില്‍ അത് പ്രതിഫലിക്കുക വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം അത് പ്രതികൂലമായെന്നും വരാം.
ജ്യോതിഷത്തില്‍ ഏറെ പ്രത്യേകതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ചൊവ്വ. നീതിയുടെ ദേവന്‍ എന്ന് അറിയപ്പെടുന്ന ചൊവ്വ ജാതകത്തില്‍ ശുഭസ്ഥാനത്താണെങ്കില്‍ അവര്‍ക്ക് വലിയ നേട്ടങ്ങള്‍ സമ്മാനിക്കും. ചൊവ്വയുടെ വൃശ്ചികം രാശിയിലേക്കുള്ള മാറ്റത്തിന്റെ ഫലമായി രുചക രാജ യോഗം രൂപപ്പെടും. ജ്യോതിഷ പ്രകാരം ഏറെ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്ന രാജയോഗമാണിത്. ഇത് ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നോക്കാം
മേടം
ചൊവ്വയുടെ വൃശ്ചികം രാശിയിലേക്കുള്ള മാറ്റത്തിന്റെ ഫലമായി രൂപപ്പെടുന്ന രുചക രാജയോഗം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ വന്നുചേരും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഉന്നത വിദ്യാഭാസത്തിനായി വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ സമയം. കലാ കായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സമൂഹത്തില്‍ ബഹുമാനവും അംഗീകാരവും ലഭിക്കാനിടയാകും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ചൊവ്വയുടെ വൃശ്ചികം രാശിയിലേക്കുള്ള മാറ്റത്തിന്റെ ഫലമായി രൂപപ്പെടുന്ന രുചക രാജയോഗം ഗുണം ചെയ്യും. പലവഴിക്ക് പണം കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന എല്ലാ ജോലികളും വേഗത്തില്‍ പൂര്‍ത്തിയാക്കും. സാമ്പത്തിക പ്രശ്‌നങ്ങളില്‍ നിന്ന് മോചനം ലഭിക്കും. പ്രൊഫഷണല്‍ ജീവിതത്തില്‍ പുരോഗതിയുണ്ടാകും. ലോട്ടറിയില്‍ സമ്മാനം ലഭിച്ചേക്കാം.
ധനു
ചൊവ്വയുടെ വൃശ്ചികം രാശിയിലേക്കുള്ള മാറ്റത്തിന്റെ ഫലമായി രൂപപ്പെടുന്ന രുചക രാജയോഗം ധനു രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങളെല്ലാം സാക്ഷാത്കരിക്കപ്പെടും. സ്വര്‍ണം പോലെ വില പിടിപ്പുള്ള പല സമ്മാനങ്ങളും നിങ്ങളെ തേടിയെത്തും. ആസ്തിയില്‍ വലിയ വര്‍ധനവിന് സാധ്യത കാണുന്നു. നിങ്ങളുടെ ഉള്ളില്‍ പോസിറ്റീവ് എനര്‍ജി നിറയും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടും.












Click it and Unblock the Notifications