Get Updates
Get notified of breaking news, exclusive insights, and must-see stories!

വെറും രാജയോഗമല്ല, രുചക് മഹാപുരുഷ രാജയോഗം..! ഈ രാശിക്കാരുടെ നല്ലകാലം തുടങ്ങി

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറി മാറി സഞ്ചരിക്കാറുണ്ട്. ഈ പ്രക്രിയയെ പറയുന്നത് ഗ്രഹ സംക്രമണം എന്നാണ്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം.

'600 കിലോ സ്വർണം ഖനനം ചെയ്യും': ഇന്ത്യയുടെ സ്വർണകുംഭമാകാൻ ജോന്നഗിരി, പ്രതീക്ഷ പങ്കുവെച്ച് നായിഡു
'600 കിലോ സ്വർണം ഖനനം ചെയ്യും': ഇന്ത്യയുടെ സ്വർണകുംഭമാകാൻ ജോന്നഗിരി, പ്രതീക്ഷ പങ്കുവെച്ച് നായിഡു

ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം വലിയ നേട്ടങ്ങള്‍ സമ്മാനിക്കുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് ദോഷകരമായ ഫലങ്ങളായിരിക്കും നല്‍കുന്നത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. കൂടാതെ 12 രാശികളും 27 നക്ഷത്രങ്ങളും കൂടിയുണ്ട്. ഇവയാണ് വ്യക്തികളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നത് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്.

Ruchak Rajyoga 2026

സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് ഒമ്പത് ഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ് എന്നാണ് പറയപ്പെടുന്നത്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.

ധനകാര്യ വകുപ്പ് വിഡി സതീശന്, രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരം; ഇടഞ്ഞ് മാണി സി കാപ്പനും ജോസഫ് വിഭാഗവും
ധനകാര്യ വകുപ്പ് വിഡി സതീശന്, രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരം; ഇടഞ്ഞ് മാണി സി കാപ്പനും ജോസഫ് വിഭാഗവും

അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍. ഗ്രഹങ്ങളുടെ സംക്രമണ സമയത്ത് ഒരേ രാശിയില്‍ ഒന്നിലധികം ഗ്രഹങ്ങള്‍ വരാറുണ്ട്. ഈ സമയത്താണ് രാജയോഗങ്ങള്‍ രൂപപ്പെടുന്നത്.

ജ്യോതിഷപ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ചൊവ്വ. ഗ്രഹങ്ങഴുടെ അധിപന്‍ എന്നാണ് ചൊവ്വയെ വിശേഷിപ്പിക്കുന്നത്. ഊര്‍ജ്ജം, ധൈര്യം, ആക്രമണസ്വഭാവം, നേതൃപാടവം എന്നിവയുടെ അധിപനാണ് ചൊവ്വ എന്നാണ് പറയപ്പെടുന്നത്. ഗ്രഹങ്ങളുടെ 'സേനാപതി'യായി കണക്കാക്കപ്പെടുന്ന ചൊവ്വ, വ്യക്തികളുടെ ശാരീരിക കരുത്ത്, ലക്ഷ്യബോധം, കോപം, ആത്മവിശ്വാസം എന്നിവയെ നേരിട്ട് സ്വാധീനിക്കുന്നു എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്.

യുഎഇ തിരിച്ചടിക്ക് ഒരുങ്ങി; സൗദി അറേബ്യയും ഖത്തറും ഇല്ലെന്ന് പറഞ്ഞു, അന്ന് സംഭവിച്ചത്‌
യുഎഇ തിരിച്ചടിക്ക് ഒരുങ്ങി; സൗദി അറേബ്യയും ഖത്തറും ഇല്ലെന്ന് പറഞ്ഞു, അന്ന് സംഭവിച്ചത്‌

ചൊവ്വയുടെ സ്വാധീനം മൂലം രൂപപ്പെടുന്ന രാജയോഗങ്ങളില്‍ ഒന്നാണ് രുചക് മഹായോഗം. ചൊവ്വ സ്വന്തം രാശിയായ മേടത്തിലോ ഇടവം രാശിയിലോ അല്ലെങ്കില്‍ ജാതകത്തിന്റെ കേന്ദ്രമായ മകരം രാശിയില്‍ നിന്ന്, അതായത് ഒന്നാമത്തെയോ നാലാമത്തെയോ ഏഴാമത്തെയോ പത്താമത്തെയോ ഭാവത്തില്‍ നില്‍ക്കുമ്പോഴോ ആണ് രുചക് രാജയോഗം രൂപപ്പെടുന്നത്. ഇത് അഞ്ച് മഹാപുരുഷ യോഗങ്ങളില്‍ ഒന്നാണ്.

അതിനാല്‍ തന്നെ ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകള്‍ ഈ യോഗത്തിനുണ്ട്. ഇത് 12 രാശിക്കാരിലും ഒരുപോലെ സ്വാധീനം ചെലുത്തും എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ചൊവ്വയുടെ സ്വാധീനം കൂടുതലുള്ള രാശിക്കാര്‍ക്ക് ഇത് അനിതര സാധാരണമായ നേട്ടങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നോക്കാം.

മേടം

മേടം രാശിക്കാര്‍ക്ക് ചൊവ്വയുടെ സ്വാധീനം മൂലമുണ്ടാകുന്ന രുചക് മഹാപുരുഷയോഗം ഗുണം ചെയ്യും. ഏറെ നാളായി മുടങ്ങി കിടക്കുന്ന ഗ്രഹനിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കും. പുതിയ വീട്ടിലേക്ക് താമസം മാറും. പുത്തന്‍വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. കരിയറില്‍ പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടി വരും. ബിസിനസില്‍ ലാഭം കൊയ്യാനാകും.

ചിങ്ങം

ചൊവ്വയുടെ സ്വാധീനം മൂലമുണ്ടാകുന്ന രുചക് മഹാപുരുഷയോഗം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫറും പ്രതീക്ഷിക്കുന്നു. സമൂഹത്തില്‍ അംഗീകാരവും ആദരവും ലഭിക്കും. പുതിയ അവസരങ്ങള്‍ വന്നുചേരും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വലിയ ലാഭം പ്രതീക്ഷിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+