സിനിമയും ജ്യോതിഷവും പിന്നെ മാളവ്യയോഗവും... ജ്യോതിഷി എസ് ജയദേവൻ എഴുതുന്നു!

എസ് ജയദേവൻ
നമുക്കെല്ലാവർക്കും അറിയാം സിനിമാക്കാരെപ്പോലെ ജ്യോതിഷത്തിൽ ഇത്രമാത്രം വിശ്വസിക്കുന്നവർ വേറെ ഒരു മേഖലയിലുമുണ്ടാകില്ല എന്ന് വിശ്വാസത്തേക്കാൾ ചിലരുടേത് അന്ധവിശ്വാസമാകുന്നുണ്ടോ എന്ന് പോലും തോന്നിപ്പോകാറില്ലേ? ഒരു കണക്കിന് അവരേയും ഒരു പരിധിയിലധികം കുറ്റപ്പെടുത്താൻ കഴിയില്ല. കാരണം കോടികൾ വാരിയെറിഞ്ഞ് സിനിമ പിടിക്കുന്നവർക്ക് മറ്റൊരു ബിസിനസ്സിലും ഇത്ര മാത്രം റിസ്ക് എടുക്കേണ്ടതുണ്ടാകില്ല.
അത് കൊണ്ട് തന്നെയാണ് മത, ദേശ, ഭാഷാ ഭേദമന്യേ എല്ലാ സിനിമക്കാരും ഇത്രമാത്രം കടുത്ത ദൈവ വിശ്വാസികളും ജ്യോതിഷ വിശ്വാസികളുമാകാൻ കാരണം. സംവിധായകന്റെ പേരിന്റെ അക്ഷരങ്ങൾ മുതൽ സിനിമയുടെ പേരും ഭാഗ്യ ലൊക്കേഷനും പ്രത്യേക താര ജോഡികളെ നിശ്ചയിക്കുന്നതിൽ വരെ സിനിമാ ജ്യോതിഷന്മാരുടെ പങ്ക് ചെറുതല്ല. എന്നാൽ ഇവിടെ പറയാനുദ്ദേശിക്കുന്നത് സിനിമക്കാർക്ക് പ്രിയപ്പെട്ട ജ്യോതിഷത്തിലെ ഒരു പ്രത്യേക യോഗത്തെക്കുറിച്ചാണ്.

മാളവ്യ യോഗം, മാളവികാ യോഗമെന്നുമൊക്കെ പേരിട്ട് വിളിക്കുന്ന പഞ്ച മഹാപുരുഷ യോഗത്തിലെ ആ വിശേഷ യോഗത്തെ കുറിച്ച്. മാളവ്യ യോഗമുള്ളവർ അൽപ്പം പരിശ്രമവും കൂടിയുണ്ടെങ്കിൽ ഉറപ്പായും സിനിമയിലെത്തും. സിനിമ മാത്രമല്ല നൃത്തവും, പാട്ടും ചിത്രരചനയും, വിഷ്വൽ മീഡിയകളിലെ ഗ്രാഫിക്സും ഒക്കെയടങ്ങിയ ഒട്ടുമിക്ക കലാരൂപങ്ങളും മാളവ്യ യോഗക്കാർക്ക് എളുപ്പം വഴങ്ങും. ഇത്പോലെയുള്ള മറ്റേതൊരു ദൃശ്യ കലാരൂപത്തിനും നിങ്ങളെ പ്രാപ്തരാക്കാന്‍ ജാതകത്തിൽ മാളവ്യ യോഗമുണ്ടെങ്കില്‍ സാധ്യമാകുമെന്നാണ് ജ്യോതിഷമതം.
പഞ്ച മഹാപുരുഷ യോഗത്തിലെ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഈ യോഗം നിങ്ങളില്‍ അന്തര്‍ലീനമായിരിക്കുന്ന പ്രതിഭയെ കണ്ടെത്തി തേച്ച് മിനുക്കിയെടുക്കാന്‍ സഹായകരമാണ്. ഒരു കലാകാരന്‍ അല്ലെങ്കില്‍ കലാകാരി നിങ്ങളില്‍ ഉറങ്ങി കിടക്കുന്നുണ്ട് എന്ന് പറയാന്‍ ജ്യോതിഷപ്രകാരം ജാതകത്തില്‍ ധാരാളം ലക്ഷണങ്ങള്‍ ഉണ്ട് എന്നാലും മാളവികായോഗത്തെ പോലെ എല്ലാം തികഞ്ഞ ഒരു യോഗം വേറെ ഇല്ല എന്ന് തന്നെ പറയാം.
ജ്യോതിശാസ്ത്രത്തിലെ നവഗ്രഹങ്ങളില്‍ ഏറെ പ്രധാനിയായ ശുക്രന്‍ (Venus) ഉച്ചത്തിലോ സ്വക്ഷേത്രങ്ങളിലോ നിന്ന് അത് ലഗ്നമോ ലഗ്ന കേന്ദ്രങ്ങളോ ആകുകയും ചെയ്‌താല്‍ മാളവ്യ യോഗമുണ്ട് എന്നാണ് ജ്യോതിശാസ്ത്രം പറയുന്നത്. അവിടെ പാപയോഗമോ പാപ ദൃഷ്ടിയോ വരാതിരിക്കുകയും കൂടി ചെയ്‌താല്‍ തീര്‍ച്ചയായും അത്തരം ജാതകക്കാര്‍ ജീവിതത്തില്‍ വിജയം നേടും പ്രത്യേകിച്ച് കലാരംഗത്ത്. ഇന്ന് കലാരംഗത്ത്, പ്രത്യേകിച്ച് സിനിമാരംഗത്ത് തിളങ്ങി നിൽക്കുന്ന പ്രശസ്തരായ പലരുടെയും ജാതകത്തില്‍ മാളവ്യ യോഗം ദൃശ്യമാണ്.
S Jayadevan
Astrologer and Planetary Gemologist.
Kannur
e-mail: [email protected]
Mob: 999 570 5555












Click it and Unblock the Notifications