Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാരാണോ? വെറും 20 ദിവസം കൊണ്ട് അപൂര്‍വ രാജയോഗം, പുത്തന്‍വീടും കാറും വാങ്ങാം

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഒമ്പത് ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നു. ഇതിന്റെ സ്വാധീനം പന്ത്രണ്ട് രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം അനുകൂലമായ ഫലങ്ങള്‍ സമ്മാനിക്കും.

എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് പ്രതികൂലമായെന്നും വരാം. ജ്യോതിഷത്തില്‍ ഏറെ പ്രാധാന്യമുള്ള ഗ്രഹമാണ് സൂര്യന്‍. ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യനെ ജ്യോതിഷത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ സൂര്യന്റെ സഞ്ചാരത്തില്‍ വരുന്ന മാറ്റം ശേഷിക്കുന്ന ഗ്രഹങ്ങളേയും എല്ലാ രാശിക്കാരേയും ബാധിക്കും എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്.

astrology

സൂര്യന്‍ എല്ലാ മാസവും രാശിമാറും എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. അതിനാല്‍ ഒരു രാശിചക്രം പൂര്‍ത്തിയാക്കാന്‍ സൂര്യന് പന്ത്രണ്ട് മാസത്തെ സമയം വേണം. നിലവില്‍ കര്‍ക്കടകം രാശിയിലാണ് സൂര്യന്റെ സഞ്ചാരം. എന്നാല്‍ ആഗസ്റ്റ് 16 ന് സൂര്യന്‍ സ്വന്തം രാശിയായ ചിങ്ങത്തില്‍ പ്രവേശിക്കും. അതേസമയം ശനിയാകട്ടെ സ്വന്തം രാശിയായ കുംഭത്തിലായിരിക്കും.

ഇങ്ങനെ സൂര്യനും ശനിയും സ്വന്തം രാശിയിലെത്തുമ്പോള്‍ ഇവര്‍ തമ്മില്‍ മുഖാമുഖം വരുന്ന സാഹചര്യം സംജാതമാകും. ഇതിലൂടെ സമസപ്തക് രാജ യോഗം സൃഷ്ടിക്കും. ജ്യോതിഷത്തില്‍ ഏറെ ഫലപ്രാപ്തിയുള്ള രാജ യോഗങ്ങളില്‍ ഒന്നാണിത്. ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക് അനിതര സാധാരണമായ നേട്ടങ്ങളാണ് ഇതുവഴി ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യ രാശികള്‍ എന്ന് നോക്കാം.

കര്‍ക്കടകം

സൂര്യനും ശനിയും സ്വന്തം രാശിയിലെത്തുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന സമസപ്തക് രാജയോഗം കര്‍ക്കടകം രാശിക്കാര്‍ക്ക് ഏറെഅനുകൂലമായിരിക്കും. ഈ രാശിയില്‍ സൂര്യന്‍ രണ്ടാം ഭാവത്തിലും ശനി എട്ടാം ഭാവത്തിലും ഇരിക്കും. ഇതിലൂടെ ഇവര്‍ക്ക് ധനനേട്ടങ്ങള്‍ ഉണ്ടാകും എന്നാണ് ജ്യോതിഷികള്‍ പറയുന്നു. ഏതൊരു കാര്യം ചെയ്യുമ്പോഴും ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ബംപര്‍ സമ്മാനം ലഭിച്ചേക്കാം.

വിദേശത്ത് ജോലി, ഉന്നതപഠനം എന്നിവ ആഗ്രഹിക്കുന്നവര്‍ക്ക് സ്വപ്‌ന സാക്ഷാത്കാരം. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു. ദാമ്പത്യ ജീവിതം സന്തുഷ്ടകരമായിരിക്കും. ഏറെ നാളായി മുടങ്ങിക്കിടന്ന ഗൃഹനിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കും. കാത്തിരിപ്പിനൊടുവില്‍ പ്രണയബന്ധം വിവാഹത്തിലേക്ക് വഴിമാറും. കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും അനുകൂല സമയം.

ചിങ്ങം

സൂര്യനും ശനിയും സ്വന്തം രാശിയിലെത്തുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന സമസപ്തക് രാജയോഗം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ടുനടക്കുന്ന ആഗ്രഹം സഫലമാകും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. പിതൃസ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും. ഇത് നിങ്ങളുടെ ആസ്തി ഇരട്ടിയായി വര്‍ധിക്കാന്‍ കാരണമാകും.

ധനു

സൂര്യനും ശനിയും സ്വന്തം രാശിയിലെത്തുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന സമസപ്തക് രാജയോഗം ധനു രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിയുടെ മൂന്നാം ഭാവത്തില്‍ ശനിയും ഒമ്പതാം ഭാവത്തില്‍ സൂര്യനും വരും. ഇതിലൂടെ ഇവര്‍ക്ക് വലിയ ഭാഗ്യ നേട്ടങ്ങളാണ് കൈവരാന്‍ പോകുന്നത്. സാമ്പത്തികമായി വലിയ ഉയര്‍ച്ച കൈവരിക്കാനാകും, പുതിയ വീട്, വാഹനം, വസ്തു എന്നിവ വാങ്ങിക്കാനാകും.

ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ നേട്ടം കൊയ്യാനാകും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹം സഫലീകരിക്കപ്പെടും. കുടുംബാംഗങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും സഹായം ലഭിക്കും. ബിസിനിസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം. ബിസിനസ് വിപുലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് വലിയ വേഗത കൈവരിക്കാനാകും. വില പിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+