കാത്തിരുന്ന രാജയോഗം വന്നെത്തി, ഇനി പൊന്നും പണവും വന്ന് മൂടും; ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിനെയാണ് സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത്. ഗ്രഹങ്ങളുടെ ഈ സംക്രണം പന്ത്രണ്ട് രാശിക്കാരുടേയും ജീവിതത്തില്‍ കാര്യമായ സ്വാധീനം ചെലുത്തും.
ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീതമായ ഫലമായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷത്തില്‍ ഏറെ സവിശേഷതകളുള്ള രണ്ട് ഗ്രഹങ്ങളാണ് ശുക്രനും വ്യാഴവും. സമ്പത്ത്, ഐശ്വര്യം, സമൃദ്ധി, ആഡംബരം മുതലായവയുടെ ഘടകമായിട്ടാണ് ശുക്രനെ കണക്കാക്കുന്നത്. എല്ലാ മാസവും രാശി മാറുന്ന ഗ്രഹമാണ് ശുക്രന്‍.

വ്യാഴമാകട്ടെ ഗ്രഹങ്ങളുടെ ഗുരു എന്നാണ് അറിയപ്പെടുന്നത്. ദേവഗുരു ബൃഹസ്പതിയാണ് വ്യാഴത്തിന്റെ പ്രതീകം. ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് എത്താന്‍ ഒരു വര്‍ഷത്തെ സമയമാണ് വ്യാഴത്തിന് വേണ്ടത്. വ്യാഴം അധ്യാപകന്‍, കുട്ടികള്‍, ജ്യേഷ്ഠന്‍, വിദ്യാഭ്യാസം, മതപരമായ ജോലി മുതലായവയുടെ ഘടകമാണ്. ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ സംയോജിക്കുമ്പോഴാണ് രാജയോഗങ്ങള്‍ രൂപപ്പെടുന്നത്.
അത്തരത്തില്‍ വ്യാഴവും ശുക്രനും സംയോജിച്ച് ഒരു രാജയോഗം രൂപപ്പെടാനുള്ള സാധ്യത തെളിഞ്ഞിരിക്കുകയാണ്. നിലവില്‍ ഇടവം രാശിയില്‍ ആണ് വ്യാഴം സഞ്ചരിക്കുന്നത്. ഡിസംബര്‍ 5 ന് വ്യാഴം ഇടവം രാശി വിട്ട് മിഥുനം രാശിയിലേക്ക് പ്രവേശിക്കും. ഡിസംബര്‍ 20 ശനിയാഴ്ച രാവിലെ 07:50 ന് ശുക്രനും ഈ രാശിയിലേക്ക് എത്തും. ഇതോടെ മിഥുനം രാശിയില്‍ ശുക്ര - ഗുരു സംയോഗത്തിന് വഴിയൊരുങ്ങും.
വ്യാഴവും ശുക്രനും പരസ്പരം ഏഴാം ഭാവത്തിലായിരിക്കും സംഗമിക്കുക. അത്തരമൊരു സാഹചര്യത്തില്‍ ജ്യോതിഷത്തില്‍ അപൂര്‍വമായി രൂപപ്പെടുന്ന സമസപ്തക രാജയോഗം രൂപപ്പെടും. ഇത് പന്ത്രണ്ട്ര് രാശിക്കാരിലും വലിയ സ്വാധീനം ചെലുത്തും. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഇതുവഴി അനിതരസാധാരണമായ നേട്ടങ്ങളാണ് ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നോക്കാം.
മിഥുനം
മിഥുനം രാശിയിലെ ഗുരു - ശുക്ര സംയോഗം വഴി രൂപപ്പെടുന്ന സമസപ്തക രാജയോഗം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിക്കാര്‍ക്ക് വ്യാഴം ലഗ്‌ന ഭാവത്തിലും ശുക്രന്‍ ഏഴാം ഭാവത്തിലും ആയിരിക്കും സ്ഥിതി ചെയ്യുക. ഇതുവഴി കരിയറില്‍ മികച്ച നിലയില്‍ എത്താന്‍ ഇവര്‍ക്ക് സാധിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു.
വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷകളില്‍ നല്ല ഫലങ്ങള്‍ നേടാന്‍ കഴിയും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അംഗീകാരം ലഭിക്കും. ഏറെ നാളായി അവിവാഹിതരായി തുടരുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളികളില്‍ നിന്ന് വിവാഹാലോചനകള്‍ ലഭിച്ചേക്കാം. ബിസിനസ് രംഗത്ത് ശോഭിക്കാനാകും. മുന്‍കാല നിക്ഷേപത്തില്‍ നിന്ന് നല്ല ലാഭം ലഭിക്കാനും സാധ്യത കാണുന്നു.
ചിങ്ങം
മിഥുനം രാശിയിലെ ഗുരു - ശുക്ര സംയോഗം വഴി രൂപപ്പെടുന്ന സമസപ്തക രാജയോഗം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. പലവഴിക്ക് പണം കൈയിലെത്തും. പൂര്‍വിക സ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും. ഇതെല്ലാം നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും. വളരെക്കാലമായി മനസില്‍ വെച്ചിരുന്ന ഏതൊരു ആഗ്രഹവും സഫലമാകും.
തുലാം
മിഥുനം രാശിയിലെ ഗുരു - ശുക്ര സംയോഗം വഴി രൂപപ്പെടുന്ന സമസപ്തക രാജയോഗം തുലാം രാശിക്കാര്‍ക്ക് ഗുണകരമാകും. ഈ രാശിയില്‍ വ്യാഴം ഒമ്പതാം ഭാവത്തിലും ശുക്രന്‍ മൂന്നാം ഭാവത്തിലും ആണ് സ്ഥിതി ചെയ്യുന്നത്. അത്തരമൊരു സാഹചര്യത്തില്‍ ഈ കാലയളവില്‍ നിങ്ങള്‍ ആരംഭിക്കുന്ന ഏതൊരു സംരംഭവും വിജയിക്കും. പുതിയ വീട്, വാഹനം, വസ്തു എന്നിവ വാങ്ങിക്കാന്‍ അവസരം ലഭിക്കും.












Click it and Unblock the Notifications