പലവഴിക്ക് പണം കൈയിലെത്തും, പുത്തന്‍ കാറിനൊപ്പം വിലപിടിപ്പുള്ള സമ്മാനങ്ങളും; ഇതാണ് രാജയോഗം
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രകടമാകും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം അനുയോജ്യമായിരിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഗ്രഹങ്ങളുടെ രാശി മാറ്റം ദോഷം ചെയ്യും.
ജ്യോതിഷത്തില്‍ ഏറെ പ്രാധാന്യമുള്ള രണ്ട് ഗ്രഹങ്ങളാണ് ശുക്രനും രാഹുവും. സമ്പത്തിന്റേയും ഐശ്വര്യത്തിന്റേയും കാരകനാണ് ശുക്രന്‍. ഒരാളുടെ ജാതകത്തില്‍ രാഹു ശുഭസ്ഥാനത്താണെങ്കില്‍ ജീവിതത്തിലെ എല്ലാ വിജയവും കൈവരിക്കാന്‍ സാധിക്കും. ഇത്തരത്തിലുള്ള ഈ രണ്ട് ഗ്രഹങ്ങളും ഇന്നലെ പരസ്പരം ഏഴാം ഭാവത്തില്‍ നില്‍ക്കാന്‍ തുടങ്ങിയിരിക്കുകയാണ് എന്നാണ് ജ്യോതിഷികള്‍ പറയുന്നത്.

അതുവഴി ശുക്രന്റെയും രാഹുവിന്റെയും സമസപ്തകയോഗം രൂപപ്പെടുന്നു. സമസപ്തകയോഗത്തിന് പുറമേ, വൃദ്ധിയോഗം, ധ്രുവയോഗം, ശ്രവണ നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനവും ഇന്നലെ പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്നു. ഈ ശുഭയോഗങ്ങള്‍ ചില രാശിക്കാര്‍ക്ക് അപൂര്‍വഭാഗ്യമാണ് സമ്മാനിക്കുക. ഏതൊക്കെയാണ് ഈ രാശിക്കാര്‍ എന്ന് നോക്കാം.
ഇടവം
സമസപ്തക രാജയോഗം ഇടവം രാശിക്കാര്‍ക്ക് ശുഭകരമാകും. പുതിയ വാഹനമോ ഭൂമിയോ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം. സാമ്പത്തികമായി ഏറെ അഭിവൃദ്ധി നേടാന്‍ ഈ സാഹചര്യത്തില്‍ നിങ്ങള്‍ക്ക് സാധിക്കും. ആസ്തിയില്‍ വലിയ വര്‍ധനവിന് സാധ്യത കാണുന്നു. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം. വിദേശ യാത്രകള്‍ക്ക് സാധ്യതയുണ്ട്.
കര്‍ക്കടകം
സമസപ്തക രാജയോഗത്തിനൊപ്പം രൂപപ്പെടുന്ന ധ്രുവയോഗം കര്‍ക്കടകം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. വരുമാനത്തിന് പുതിയ സ്രോതസുകള്‍ തുറക്കപ്പെടും. ഇത് നിങ്ങളെ സമ്പന്നനാക്കും. വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ടുനടക്കുന്ന ആഗ്രഹം സഫലീകരിക്കും.
ചിങ്ങം
സമസപ്തക രാജയോഗം ചിങ്ങം രാശിക്കാര്‍ക്ക് ധാരാളം നേട്ടങ്ങള്‍ സമ്മാനിക്കും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. ഏറെ നാളായി വിവാഹം ആലോചിക്കുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും. സന്താനഭാഗ്യത്തിന് സാധ്യത. മത്സരപരീക്ഷകളില്‍ വിജയം വരിക്കാന്‍ സാധിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും.
കന്നി
സമസപ്തക രാജയോഗത്തിനൊപ്പം രൂപപ്പെടുന്ന ശുഭ യോഗങ്ങള്‍ കന്നി രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ദാമ്പത്യ ജീവിത്തില്‍ സന്തോഷമുണ്ടാകും. ഏറെ നാളായി തിരികെ ലഭിക്കാതിരുന്ന പണം പലിശയടക്കം നിങ്ങളുടെ കൈയിലെത്തും. ഇത് നിങ്ങളുടെ സാമ്പത്തിക നില ഭദ്രമാക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് ലാഭം കൊയ്യാം. ജോലിയില്‍ സ്ഥാനക്കയറ്റത്തിനൊപ്പം ശമ്പള വര്‍ധനയും പ്രതീക്ഷിക്കാം.












Click it and Unblock the Notifications