Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാരാണോ? നാളെ മുതല്‍ അപൂര്‍വരാജയോഗം, തൊടുന്നതെല്ലാം പൊന്നാകും, സ്വത്തുക്കള്‍ ഇരട്ടിക്കും

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഒമ്പത് ഗ്രഹങ്ങളും കാലാകാലങ്ങളില്‍ അവയുടെ രാശി, നക്ഷത്രം എന്നിവയില്‍ മാറ്റം വരുത്താറുണ്ട്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് ദോഷകരമായേക്കും.

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശുക്രന്‍. സമ്പത്തിന്റേയും സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും കാരകനാണ് ശുക്രന്‍ എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. അതിനാല്‍ തന്നെ വ്യക്തികളുടെ ജീവിതത്തില്‍ ശുഭകരമായ സ്വാധീനം ചെലുത്താന്‍ ശുക്രന് സാധിക്കാറുണ്ട്. നല്ലകാലം വരുമ്പോള്‍ ശുക്രനുദിച്ചു എന്ന് പറയുന്നത് ഇക്കാരണത്താലാണ്.

astrology

നിലവില്‍ തുലാം രാശിയില്‍ ആണ് ശുക്രന്‍ സഞ്ചരിക്കുന്നത്. എന്നാല്‍ ദസറയുടെ അടുത്ത ദിവസം ശുക്രന്‍ വൃശ്ചിക രാശിയില്‍ പ്രവേശിക്കും. വ്യാഴം നേരത്തെ തന്നെ വൃശ്ചികം രാശിയില്‍ ഉണ്ട്. ശുക്രന്റെ വരവോട് ഇരുഗ്രഹങ്ങളും തമ്മിലുള്ള സംയോജനത്തിന് ഇത് വഴിവെക്കും. ഇത് സമസപ്തക യോഗം സൃഷ്ടിക്കാന്‍ കാരണമാകും. ഇതിന്റെ ഫലം എല്ലാ രാശികളിലും ഉണ്ടാകുമെങ്കിലും ചില രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ സമ്മാനിക്കും.

ഇടവം

വൃശ്ചികം രാശിയിലെ ശുക്രന്റേയും വ്യാഴത്തിന്റേയും സംയോജനം വഴി രൂപപ്പെടുന്ന സമസപ്തക രാജയോഗം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിപ്പിക്കാനിടയാക്കും.

മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വലിയ വരുമാനം കൊയ്യാന്‍ സാധിക്കും. ഏറെ നാളുകള്‍ക്ക് മുന്‍പ് കടം കൊടുത്ത പണം പലിശയടക്കം തിരികെ ലഭിക്കും. ഇതുവഴി സാമ്പത്തികമായി വലിയ അഭിവൃദ്ധി നേടാന്‍ സാധിക്കും. ആഡംബര ജീവിതമാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്.

കര്‍ക്കടകം

വൃശ്ചികം രാശിയിലെ ശുക്രന്റേയും വ്യാഴത്തിന്റേയും സംയോജനം വഴി രൂപപ്പെടുന്ന സമസപ്തക രാജയോഗം കര്‍ക്കടകം രാശിക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങള്‍ സഫലമാകും. പ്രണയബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാന്‍ സാധിക്കും. പിതൃസ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും.

ബിസിനസ് വിപുലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ഗതിവേഗം കൈവരും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സുസ്ഥിരമായിരിക്കും. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കാനുള്ള സാധ്യത കാണുന്നു. ജോലിസ്ഥലത്തെ അന്തരീക്ഷം മെച്ചപ്പെടും.

വൃശ്ചികം

വൃശ്ചികം രാശിയിലെ ശുക്രന്റേയും വ്യാഴത്തിന്റേയും സംയോജനം വഴി രൂപപ്പെടുന്ന സമസപ്തക രാജയോഗം വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പുതിയ വീട്, വാഹനം എന്നിവ വാങ്ങാന്‍ അവസരമുണ്ടാകും. ബിസിനസില്‍ നിന്ന് നാലിരട്ടി വരെ ലാഭം പ്രതീക്ഷിക്കാം. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. കുടുംബബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാകും.

ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശ യാത്ര നടത്തേണ്ടി വന്നേക്കാം. കൃഷി, വ്യാപാരം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം. വിവാഹം കഴിഞ്ഞ് ഏറെ നാളായി കുട്ടികളില്ലാതെ വിഷമിക്കുന്നവര്‍ക്ക് സന്താനഭാഗ്യം കൈവരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+