Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്നും നാളേയും രാജയോഗം... സ്വപ്‌നങ്ങളെല്ലാം സഫലമാകും, ലോട്ടറിയെടുത്താല്‍ ഭാഗ്യം നിങ്ങള്‍ക്കൊപ്പം!

ഒമ്പത് ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിനെയാണ് ഗ്രഹങ്ങളുടെ സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം ഓരോ വ്യക്തികളുടേയും ജീവിതത്തില്‍ വ്യത്യസ്ത തരത്തിലായിരിക്കും പ്രതിഫലിക്കുന്നത്.

ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് സൂര്യനും ചന്ദ്രനും വ്യാഴവും. ഗ്രഹങ്ങളുടെ രാജാവായ സൂര്യന്‍ രാശിചക്രത്തില്‍ മാറ്റം വരുത്തുന്ന പിതാവിന്റെ ഘടകമാണ് എന്നാണ് പറയപ്പെടുന്നത്. നിലവില്‍ മിഥുനം രാശിയിലാണ് സൂര്യന്റെ സഞ്ചാരം.

astrology

ഗ്രഹങ്ങളുടെ അധിപനായ വ്യാഴം ദേവഗുരു ബൃഹസ്പതിയുടെ പ്രതീകമാണ്. ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് സഞ്ചരിക്കാന്‍ ഒരു വര്‍ഷത്തെ സമയം വേണം വ്യാഴത്തിന്. അതിനാല്‍ തന്നെ ഒരു രാശിയിലേക്ക് മടങ്ങിയെത്താന്‍ 12 വര്‍ഷവും വേണം. നിലവില്‍ വ്യാഴവും മിഥുനം രാശിയിലുണ്ട്. മിഥുനം രാശിയിലെ വ്യാഴ - സൂര്യ സംഗംമം ഗുരു ആദിത്യയോഗം സൃഷ്ടിക്കുന്നു.

നിഴല്‍ ഗ്രഹമായ ചന്ദ്രനാകട്ടെ ഓരോ രണ്ടര ദിവസത്തിലും അതിന്റെ രാശി മാറ്റുന്നു. നിലവില്‍ ധനു രാശിയിലാണ് ചന്ദ്രന്‍. ബുധനാഴ്ച പുലര്‍ച്ചെ 3:14 നാണ് ചന്ദ്രന്‍ ധനു രാശിയില്‍ പ്രവേശിച്ചത്. ഇനി ജൂലൈ 11 വരെ ഈ രാശിയില്‍ തുടരും. അതിനിടെ സൂര്യനുമായി ചേര്‍ന്ന് സമസപ്തക രാജയോഗവും ചന്ദ്രന്‍ സൃഷ്ടിച്ചു. രണ്ട് ഗ്രഹങ്ങളും പരസ്പരം ഏഴാം ഭാവത്തിലേക്ക് നോക്കുമ്പോഴാണ് സമസപ്തക യോഗം ഉണ്ടാകുന്നത്.

ഈ രാജയോഗത്തിന്റെ രൂപീകരണം എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഇത് ഏറെ ഗുണം ചെയ്യും. സൂര്യ-ചന്ദ്ര സമസപ്തക രാജയോഗം ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം നല്‍കുന്നതെന്ന് നോക്കാം...

കര്‍ക്കിടകം

സൂര്യ-ചന്ദ്ര സമസപ്തക രാജയോഗം കര്‍ക്കിടകം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിക്കാരുടെ ആഗ്രഹങ്ങളെല്ലാം സഫലീകരിക്കപ്പെടും. വിദേശയാത്രയ്ക്ക് സാധ്യത കാണുന്നു. കോടതി വ്യവഹാരങ്ങളില്‍ വിജയിക്കാനാകും. വസ്തു സംബന്ധമായ തര്‍ക്കങ്ങളില്‍ നിങ്ങള്‍ക്ക് അനുകൂലമായി വിധി വരും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും.

കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും. വിവാഹം കഴിഞ്ഞ് ഏറെ നാളായി കുട്ടികളില്ലാതിരിക്കുന്നവര്‍ക്ക് സന്താനഭാഗ്യത്തിന് സാധ്യത കാണുന്നു. ജോലി സംബന്ധമായ കാര്യങ്ങള്‍ക്കായി കുറച്ച് ദിവസം വീട്ടില്‍ നിന്ന് മാറി നില്‍ക്കോണ്ടി വന്നേക്കാം.

കന്നി

സൂര്യ-ചന്ദ്ര സമസപ്തക രാജയോഗം കന്നി രാശിക്കാര്‍ക്ക് ഗുണകരമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കപ്പെടും. പുതിയ വീട്ടിലേക്ക് താമസം മാറും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. കരിയറില്‍ പുരോഗതി കൈവരിക്കും. കലാ കായിത മേഖലകളില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഗുണം.

ധനു

ധനു രാശിക്കാര്‍ക്കും സൂര്യ-ചന്ദ്ര സമസപ്തക രാജയോഗം ഭാഗ്യകരമായിക്കും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ അനുഗ്രഹമുണ്ടായിരിക്കും. അതിനാല്‍ ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടാം. ദാമ്പത്യ ജീവിതത്തില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ അവസാനിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ് എന്ന് കാണുന്നു. പുതിയ ജോലിക്കായുള്ള അന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിയും.

ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യതയുണ്ട്. പുതിയ വാഹനം സ്വന്തമാക്കിയേക്കും. പ്രണയബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. പുതിയ വരുമാന സ്രോതസുകള്‍ തുറക്കപ്പെടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+