ഈ രാശിക്കാരാണോ? ഡിസംബര്‍ 5 മുതല്‍ കാത്തിരിക്കുന്നത് അപൂര്‍വ രാജയോഗം..!
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ജ്യോതിഷ പ്രകാരം ഒമ്പത് ഗ്രഹങ്ങളും 12 രാശികളും 27 നക്ഷത്രങ്ങളുമാണ് ഉള്ളത്. ഒമ്പത് ഗ്രഹങ്ങളും 12 രാശികളിലേക്കും 27 നക്ഷത്രങ്ങളിലേക്കും കൃത്യമായ ഇടവേളകളില്‍ പരിവര്‍ത്തനം ചെയ്യാറുണ്ട്. ഇതിനെയാണ് സംക്രമണം എന്ന് പറയുന്നത്.
വ്യക്തികളുടെ ജീവിതത്തെ ഇത് വ്യത്യസ്ത തരത്തിലായിരിക്കും സ്വാധീനിക്കുന്നത്. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്.

രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷകതകളുള്ള ഗ്രഹങ്ങളാണ് ചൊവ്വയും വ്യാഴവും. ഗ്രഹങ്ങളുടെ അധിപനെന്ന് വിശേഷിപ്പിക്കപ്പെടുന്ന വ്യാഴം ദേവഗുരു ബൃഹസ്പതിയുടെ പ്രതീകം കൂടിയാണ്. നീതി ദേവനാണ് ചൊവ്വ. ചൊവ്വയുടേയും വ്യാഴത്തിന്റേയും രാശി മാറ്റം വഴി ജ്യോതിഷത്തിലെ പ്രധാനപ്പെട്ട രാജയോഗമായ സമസപ്തകയോഗം രൂപപ്പെടുകയാണ്. ഡിസംബര്‍ അഞ്ചിന് വ്യാഴം മിഥുനം രാശിയിലേക്ക് പോകും.
ഡിസംബര്‍ ഏഴിന് ചൊവ്വ ധനു രാശിയിലേക്കും മാറുന്നു. ഇത് വഴിയാണ് സമസപ്തക യോഗം രൂപപ്പെടുന്നത്. ഇത് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം അനിതര സാധാരണമായ നേട്ടങ്ങള്‍ സമ്മാനിക്കും. ഏതൊക്കെയാണ് ആ ഭാഗ്യ രാശികള്‍ എന്ന് നോക്കാം.
കുംഭം
കുംഭം രാശിക്കാര്‍ക്ക് സമസപ്തക രാജയോഗം ഗുണകരമായിരിക്കും. ഏത് കാര്യം ചെയ്യുമ്പോഴും വിജയം നിങ്ങള്‍ക്കൊപ്പമായിരിക്കും. പലവഴിക്ക് പണം കൈയിലെത്തും. ഇതിലൂടെ സാമ്പത്തികമായി ഉന്നത നിലയിലെത്താന്‍ നിങ്ങള്‍ക്ക് സാധിക്കും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകും. കുടുംബാംഗങ്ങള്‍ക്കൊപ്പം ഏറെ സമയം ചെലവഴിക്കാനാകും.
കര്‍ക്കടകം
കര്‍ക്കടകം രാശിക്കാര്‍ക്ക് സമസപ്തക രാജയോഗം ഏറെ അനുകൂലമായിരിക്കും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ആസ്തിയില്‍ വലിയ വര്‍ധനവിന് സാധ്യത കാണുന്നു. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം കൊയ്യാം. ജോലിയില്‍ പുതിയ അവസരങ്ങള്‍ ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കലാ കായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും അംഗീകാരങ്ങളും തേടിയെത്തും.
മിഥുനം
സമസപ്തക രാജയോഗം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പുതിയ ബിസിനസ് ആരംഭിക്കാന്‍ അനുകൂല സമയം. വസ്തു സംബന്ധമായ ഇടപാടുകളില്‍ നേട്ടം കൊയ്യാം. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന സ്വപ്‌നങ്ങളെല്ലാം സഫലീകരിക്കപ്പെടും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും.
മീനം
മീനം രാശിക്കാര്‍ക്ക് സമസപ്തക രാജയോഗം ഗുണം ചെയ്യും. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു. ഏറെ നാളത്തെ പ്രണയ ബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. ജീവിതത്തില്‍ ഗുണാനുഭവങ്ങള്‍ ഉണ്ടാകും. വരുമാനം വര്‍ധിക്കും. പുതിയ വീട്, വാഹനം എന്നിവ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ സമയം.












Click it and Unblock the Notifications