പങ്കാളി ഒരേ രാശിയാണോ? ഇത്തിരി കുഴഞ്ഞത് തന്നെ.. അറിയാം ഒരേ രാശിയും ദാമ്പത്യ ജീവിതവും
വിവാഹം ജീവിതം എന്നത് മിക്കവര്‍ക്കും ഒരു ഞാണിന്‍മേല്‍ കളിയായിരിക്കും. വിജയിക്കുമോ അതോ പരാജയപ്പെടുമോ എന്നറിയാതെ കളിക്കുന്ന ഒന്ന്. നമ്മുടെ സ്വഭാവവുമായി യോജിച്ചു പോകുന്ന ഒരാളെ പങ്കാളിയായി ലഭിച്ചാല്‍ വിവാഹജീവിതം വിജയിക്കും എന്ന കാര്യത്തില്‍ സംശയമില്ല. ഇത്തരത്തില്‍ തമ്മില്‍ യോജിക്കുന്ന ആളുകളെ കണ്ടെത്താനാണ് വിശ്വാസനമുസരിച്ച് രാശിയും ജാതകവും ഒക്കെ നോക്കുന്നത്. ചിലപ്പോള്‍ ഒരേ രാശിയില്‍ പെട്ടവര്‍ തമ്മില്‍ വിവാഹം ചെയ്യേണ്ടി വരാം. അപ്പോള്‍ എന്തു സംഭവിക്കുന്നു എന്നു നോക്കാം.

ചിങ്ങം രാശി
ഒരിക്കലും തമ്മില്‍ വിവാഹം കഴിക്കാന്‍ പാടില്ലാത്ത രാശിയാണ് ചിങ്ങം രാശി. രണ്ടു ചിങ്ങം രാശിക്കാര്‍ ജീവിതത്തില്‍ ഒരുമിച്ചാല്‍ ആ ബന്ധം ഒരു തരത്തിലും നല്ല രീതിയില്‍ മുന്നോട്ടു പോകുവാന്‍ സാധ്യതയില്ലത്രെ. മുന്‍കൂട്ടി കാണുവാന്‍ സാധിക്കാത്ത തരത്തിലുള്ള പ്രശ്‌നങ്ങള്‍ വിവാഹ ജീവിതത്തില്‍ ഉടനീളം ഇവര്‍ കാണേണ്ടി വരും. ഒരു തരത്തിലും പരിഹരിക്കപ്പെടാന്‍ സാധ്യതില്ലാത്ത കാര്യങ്ങള്‍ക്കുവേണ്ടി തമ്മില്‍ കലഹമുണ്ടാക്കുവാനും ഇവര്‍ ശ്രമിച്ചുകൊണ്ടിരിക്കും. മാത്രമല്ല, പരസ്പരം ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നതും കൂടുതല്‍ പ്രശ്‌നങ്ങള്‍ക്കിടയാക്കും. ജീവിതം നഷ്ടപ്പെടുന്നു എന്ന തോന്നല്‍ ഇവരെ പിന്തുടരുകയും ചെയ്യും.

ധനു
ഒരുമിച്ചു നിന്നാല്‍ എത്ര വലിയ പ്രശ്‌നങ്ങളെയും തരണം ചെയ്യാന്‍ കഴിയുന്ന ദമ്പതിമാരായിരിക്കും ധനു രാശിയില്‍ പെട്ടവര്‍. വിജയത്തിലേക്കുള്ള യാത്രയില്‍ പരസ്പരം താങ്ങായി വര്‍ത്തിക്കുന്ന ഇവര്‍ക്ക് പങ്കാളിയുടെ വിജയം സ്വന്തം വിജയമായി കാണുവാനും എല്ലായ്‌പ്പോഴും സന്തോഷത്തോടെ പെരുമാറാനും സാധിക്കും. എന്നാല്‍ ഇടയ്ക്കിടെ ഇവര്‍ തമ്മില്‍ ചെറിയ മത്സരങ്ങള്‍ ഉണ്ടാകുമെങ്കിലും ആരോഗ്യകരമായി മുന്നേറുന്നതിനാല്‍ പറയത്തക്ക പ്രശ്‌നങ്ങള്‍ ഉണ്ടാവില്ല. ഒരുമിച്ചിരിക്കുമ്പോള്‍ ഏറ്റവുമധികം സന്തോഷത്തോടു കൂടിയേ ഇവരെ കാണുവാന്‍ സാധിക്കുകയുള്ളൂ.

മീനം രാശി
ഒരുമിച്ച് സ്വപ്നം കാണുകയും അതിന്റെ പൂര്‍ത്തീകരണത്തിനായി ഒരുമിച്ച കഷ്ടപ്പെടുകയും ചെയ്യുന്ന മാതൃകാ ദമ്പതികളായിരിക്കും മീനം രാശിയിലുള്ളവര്‍. തന്റെ പങ്കാളിയുടെ ആഗ്രഹങ്ങളെ സ്വന്തം ആഗ്രഹം പോലെ ഏറ്റെടുത്ത് ഫലവത്താക്കാന്‍ ശ്രമിക്കുന്ന മീനം രാശിക്കാര്‍ ഏറ്റവും ചേര്‍ച്ചയുള്ള രാശികളില്‍ ഒന്നുകൂടിയാണ്. ജീവിതത്തില്‍ വലിയ കഷ്ടപ്പാടുകള്‍ ഒന്നും ഇല്ലാതെ നല്ല രീതിയില്‍ മുന്നേറാന്‍ സാധിക്കുന്നവര്‍ ആയിരിക്കും ഇക്കൂട്ടര്‍. സ്വന്തമായി ആഗ്രഹങ്ങള്‍ ഒരുപാട് ഉണ്ടെങ്കിലും പങ്കാളിയുടെ താല്പര്യങ്ങള്‍ക്കും കൂടി അനുസരിച്ച് മാത്രമേ ഇവര്‍ പ്രവത്തിക്കുകയുള്ളൂ. അതുതന്നെയാണ് ഇവരുടെ ജീവിതത്തിന്റെ വിജയവും.

വൃശ്ചികം
ജീവതം തന്നെ പരാജയമായി എന്നു ചിന്തിക്കേണ്ടി വരും വൃശ്ചികം രാശിയില്‍ പെട്ടവര്‍ തമ്മില്‍ വിവാഹം ചെയ്താല്‍. ഒരിക്കലും ചേരാത്ത ഈ ബന്ധത്തില്‍ എല്ലായ്‌പ്പോഴും കുറ്റങ്ങളും കുറവുകളും മാത്രമായിരിക്കും നിറഞ്ഞു നില്‍ക്കുക. പരാജയമായി എന്ന തോന്നല്‍ പിന്നീട് അവിശ്വസ്തതയിലേത്തും അസൂയയിലേക്കും നയിക്കുവാന്‍ കാരണമാവുകയും ചെയ്യും. അതുകൊണ്ടുതന്നെ വൃശ്ചികം രാശിക്കാര്‍ തമ്മിലുള്ള വിവാഹം കഴിവതും വേണ്ടന്നു വയ്ക്കുന്നതായിരിക്കും നല്ലത്.

കന്നി രാശി
മറ്റുള്ളവരുടെ പ്രതീക്ഷകള്‍ക്കപ്പുറം ജീവിച്ചു കാണിക്കാന്‍ കെല്‍പ്പുള്ളവരാണ് കന്നി രാശിക്കാര്‍. ഇത്രയും ചേര്‍ച്ചയുള്ള മറ്റു രാശിക്കാരെ കാണാന്‍ പോലും സാധിക്കില്ല. അത്രയ്ക്ക് പൊരുത്തമായിരിക്കും കന്നി രാശിയില്‍ പെട്ട ദമ്പതികള്‍ക്ക്. പരസ്പരം ഒന്നും പ്രതീക്ഷിക്കാതെ, എന്നാല്‍ ആഗ്രഹിക്കുന്ന പോലൊരു ജീവിതമാണ് കന്നി രാശിക്കാര്‍ക്ക് ലഭിക്കുക. പരസ്പരം നല്ലതു പോലെ മനസ്സിലാക്കുന്ന ഇവര്‍ തമ്മില്‍ എല്ലായ്‌പ്പോളും നല്ല സ്‌നേഹത്തില്‍ ആയിരിക്കും. മറ്റുള്ളവര്‍ക്ക് മാതൃകയാക്കുവാന്‍ പറ്റി.യ ജീവിതമാണ് ഇവരുടേത്.












Click it and Unblock the Notifications