പുതിയ കാറും വീടും സ്വന്തമാക്കാം, കൈനിറയെ സ്വര്‍ണം; ഈ രാശിക്കാരുടെ രാജയോഗം തുടങ്ങി
എല്ലാ ഗ്രഹങ്ങള്‍ക്കും രാശികള്‍ക്കും നക്ഷത്രങ്ങള്‍ക്കും ഗ്രഹങ്ങളുടെ സഞ്ചാരത്തിനും ദിശാ മാറ്റത്തിനും എല്ലാം വലിയ പ്രാധാന്യമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.
ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

എല്ലാ ഗ്രഹങ്ങളും കൃത്യമായ ഇടവേളകളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറാറുണ്ട്. ഇതിനെയാണ് ഗ്രഹങ്ങളുടെ സംക്രമണം എന്ന് പറയുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ അനുകൂലമായ ഫലങ്ങളായിരിക്കും സമ്മാനിക്കുന്നത്. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് സൂര്യനും ശനിയും. ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യന്‍ അറിയപ്പെടുന്നത്. ശനിയാകട്ടെ കര്‍മ്മത്തിന്റേയും നീതിയുടേയും കാരകനാണ്. സെപ്തംബര്‍ 17 ന് സൂര്യന്‍ കന്നി രാശിയിലേക്ക് പ്രവേശിച്ചിരുന്നു. ഇനി ഒക്ടോബര്‍ 17 വരെ അവിടെ തുടരും. ഈ സമയത്ത് മീന രാശിയില്‍ സഞ്ചരിക്കുന്ന ശനിയുമായി സൂര്യന്‍ മുഖാമുഖം വരും.
സാധാരണഗതിയില്‍ ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ വരുമ്പോഴാണ് രാജയോഗങ്ങള്‍ രൂപപ്പെടുക. എന്നാല്‍ ഇവിടെ സൂര്യനും ശനിയും പരസ്പരം ഏഴാം ഭാവത്തില്‍ നിന്നുകൊണ്ട് സമസപ്ത യോഗം സൃഷ്ടിക്കുന്നു. ഇത് വ്യക്തികളുടെ ജീവിതത്തില്‍ പലതരത്തില്‍ ആയിരിക്കും സ്വാധീനം ചെലുത്തുക. ഏതൊക്കെ രാശിക്കാര്‍ക്ക് ഇത് ഗുണപരമാകുക എന്ന് നമുക്ക് നോക്കാം.
വൃശ്ചികം
സൂര്യനും ശനിയും പരസ്പരം ഏഴാം ഭാവത്തില്‍ നിന്നുകൊണ്ട് സൃഷ്ടിക്കുന്ന സമസപ്ത യോഗം വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശ യാത്ര നടത്തേണ്ടി വന്നേക്കാം. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമാണ് എന്ന് കാണുന്നു. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് ലാഭം ലഭിക്കും.
ധനു
ധനു രാശിക്കാര്‍ക്ക് സൂര്യനും ശനിയും പരസ്പരം ഏഴാം ഭാവത്തില്‍ നിന്നുകൊണ്ട് സൃഷ്ടിക്കുന്ന സമസപ്ത യോഗം ഗുണം ചെയ്യും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത മത്സരപരീക്ഷകളില്‍ വിജയം കൊയ്യാന്‍ സാധിക്കും. കുടുംബത്തില്‍ വിവാഹം പോലെ മംഗളകരമായ കര്‍മ്മങ്ങള്‍ നടക്കും. ദാമ്പത്യ ജീവിതം സുഖകരമായിരിക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ നിന്ന് നേട്ടം കൊയ്യാനാകും.
കന്നി
സൂര്യനും ശനിയും പരസ്പരം ഏഴാം ഭാവത്തില്‍ നിന്നുകൊണ്ട് സൃഷ്ടിക്കുന്ന സമസപ്ത യോഗം കന്നി രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി സ്വപ്‌നം കാണുന്ന സ്വന്തമായി വീട് എന്ന ആഗ്രഹം സാക്ഷാത്കരിക്കപ്പെടും. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കും. ഏറെ നാളത്തെ പ്രണയബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. സന്താനങ്ങള്‍ വഴി ശുഭവാര്‍ത്ത കേള്‍ക്കാം. വീട്ടിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സുസ്ഥിരമായിരിക്കും.












Click it and Unblock the Notifications