ഈ രാശിക്കാര്‍ക്കിനി തിരിഞ്ഞ് നോക്കേണ്ട, സമ്പത്ത് ഇരട്ടിക്കാന്‍ പോകുന്നു; ഇതാണ് രാജയോഗം..!
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് ഉള്ളത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയും നക്ഷത്രവും മാറാറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. ഇതിനെ സംക്രമണം എന്നാണ് വിശേഷിപ്പിക്കുന്നത്. ഗ്രഹങ്ങളുടെ ഈ സംക്രമണം എല്ലാ രാശിക്കാരേയും സ്വാധീനിക്കാറുണ്ട്. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും.
എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള രണ്ട് ഗ്രഹങ്ങളാണ് ബുധനും വ്യാഴവും ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്നാണ് ബുധനെ വിശേഷിപ്പിക്കുന്നത്. എല്ലാ ഗ്രഹങ്ങളുടേയും അധിപന്‍ എന്ന വിശേഷണമാണ് വ്യാഴത്തിന് ഉള്ളത്. ദേവഗുരു ബൃഹസ്പതിയാണ് വ്യാഴത്തിന്റെ പ്രതീകം എന്നും പറയപ്പെടുന്നു.

നിലവില്‍ വ്യാഴം ഇടവ രാശിയിലും ബുധന്‍ വൃശ്ചിക രാശിയിലുമാണ് സഞ്ചരിക്കുന്നത്. ബുധന്‍ നേര്‍രേഖയിലും വ്യാഴം വക്രഗതിയിലും നീങ്ങുന്നിടത്ത് രണ്ട് ഗ്രഹങ്ങളും പരസ്പരം മുഖാമുഖം നിലകൊള്ളും. ഈ സാഹചര്യത്തില്‍ രണ്ട് ഗ്രഹങ്ങള്‍ക്കിടയില്‍ സമസപ്തക രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്. ഇത് എല്ലാ രാശിക്കാരിലും മാറ്റങ്ങള്‍ കൊണ്ടുവരുമെങ്കിലും ചില രാശിക്കാര്‍ക്ക് അതുല്യമായ നേട്ടങ്ങള്‍ നല്‍കും. അതിനെ കുറിച്ച് നോക്കാം...
ഇടവം
ബുധന്റേയും വ്യാഴത്തിന്റേയും സഞ്ചാരദിശയിലെ മാറ്റങ്ങള്‍ കാരണം രൂപം കൊള്ളുന്ന സമസപ്തക രാജയോഗം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തിയാക്കും. സാമ്പത്തികമായി നേരിട്ടിരുന്ന ബുദ്ധിമുട്ടുകളെ അതിജീവിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. പുതിയ തൊഴിലവസരങ്ങള്‍ തേടിയെത്തും.
വൃശ്ചികം
ബുധന്റേയും വ്യാഴത്തിന്റേയും സഞ്ചാരദിശയിലെ മാറ്റങ്ങള്‍ കാരണം രൂപം കൊള്ളുന്ന സമസപ്തക രാജയോഗം വൃശ്ചികം രാശിക്കാര്‍ക്ക് നിരവധി നേട്ടങ്ങള്‍ സമ്മാനിക്കും. സ്വര്‍ണം പോലെ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. പുതിയ ബിസിനസ് ആരംഭിക്കാനിരിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. മുന്‍കാല നിക്ഷേപങ്ങള്‍ വഴി വലിയ ലാഭം ഉണ്ടാകും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും.
കുംഭം
ബുധന്റേയും വ്യാഴത്തിന്റേയും സഞ്ചാരദിശയിലെ മാറ്റങ്ങള്‍ കാരണം രൂപം കൊള്ളുന്ന സമസപ്തക രാജയോഗം കുംഭം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പൂര്‍വിക സ്വത്ത് തടസങ്ങളേതുമില്ലാതെ കൈയിലെത്തും. പുതിയ വീട്ടിലേക്ക് താമസം മാറും. പുത്തന്‍ വീട്ടില്‍ ആഡംബര ജീവിതമാണ് കാത്തിരിക്കുന്നത്. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ ഉണ്ടാകും.












Click it and Unblock the Notifications