Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജയോഗം വരികയാണെങ്കില്‍ ഇങ്ങനെ വേണം.. വെറുതെയിരുന്നാലും ഇവരുടെ പോക്കറ്റ് നിറയും

ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ പരസ്പര ദൃഷ്ടിയും അവയുടെ രാശി മാറ്റവും മനുഷ്യജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നു. ഗ്രഹങ്ങളുടെ രാശി മാറ്റം പലപ്പോഴും രാജയോഗങ്ങള്‍ക്ക് വഴി വെക്കാറുണ്ട്. ജ്യോതിഷ പ്രകാരം അപൂര്‍വ്വവും ശക്തിയേറിയതുമായ ഒരു മഹാ ഗ്രഹയോഗമാണ് സമസപ്തക യോഗം. ജ്യേഷ്ഠ മാസത്തിലെ വെളുത്ത വാവ് അഥവാ സുപ്രധാനമായ വത് പൂര്‍ണ്ണിമ ദിനത്തിലാണ് ഈ വലിയൊരു ജ്യോതിഷ പ്രതിഭാസം ആകാശത്ത് ദൃശ്യമാകാറുള്ളത്.

കൊലപാതകത്തിന് മുന്‍പ് സിയ, കേതനില്‍ നിന്ന് 1 കോടി രൂപ കൈക്കലാക്കി; പണം കാമുകനൊപ്പം ജീവിക്കാന്‍
കൊലപാതകത്തിന് മുന്‍പ് സിയ, കേതനില്‍ നിന്ന് 1 കോടി രൂപ കൈക്കലാക്കി; പണം കാമുകനൊപ്പം ജീവിക്കാന്‍

ഇന്നലെയായിരുന്നു ഈ പ്രതിഭാസം ദൃശ്യമായത്. ഈ സവിശേഷമായ സാഹചര്യത്തില്‍, നവഗ്രഹങ്ങളിലെ രാജാവായ സൂര്യന്‍ മിഥുന രാശിയിലാണ് സഞ്ചരിക്കുന്നത്. ഇതിന് നേരെ എതിര്‍വശത്തായി, അതായത് ധനു രാശിയിലാണ് മനസിന്റെ കാരകനായ ചന്ദ്രന്റെ സ്ഥാനം. ജ്യോതിഷ നിയമപ്രകാരം സൂര്യനും ചന്ദ്രനും പരസ്പരം ഏഴാം ഭാവങ്ങളില്‍ നേര്‍ക്കുനേര്‍ വന്ന് നില്‍ക്കുമ്പോഴാണ് ഈ സമസപ്തക യോഗം രൂപം കൊള്ളുന്നത്.

Samsaptaka Rajayoga

ഇത് പ്രപഞ്ചത്തില്‍ പ്രകടമായ ഊര്‍ജ്ജ മാറ്റങ്ങള്‍ക്കും പോസിറ്റീവ് തരംഗങ്ങള്‍ക്കും കാരണമാകുന്നു. സൂര്യന്‍ ആത്മാവ്, ബഹുമാനം, സാമൂഹിക അന്തസ്, ശാരീരിക ഊര്‍ജ്ജം എന്നിവയെയാണ് പ്രതിനിധീകരിക്കുന്നത്. അതേസമയം ചന്ദ്രന്‍ മനസ്, ഭാവനകള്‍, ചിന്തകള്‍, വികാരങ്ങള്‍, മാനസിക സമാധാനം എന്നിവയെ സൂചിപ്പിക്കുന്നു. ഈ രണ്ട് ഗ്രഹങ്ങള്‍ നേര്‍ക്കുനേര്‍ നില്‍ക്കുമ്പോള്‍ അത് മനുഷ്യരിലെ മനസും ആത്മാവും തമ്മിലുള്ള തികഞ്ഞ സന്തുലിതാവസ്ഥയെയാണ് കാണിക്കുന്നത്.

ഇത് വ്യക്തികളില്‍ വലിയ ആത്മവിശ്വാസവും മാനസിക വീര്യവും ഉണര്‍ത്താന്‍ സഹായിക്കുന്നു. ഇന്നലെ രൂപം കൊണ്ട ഈ രാജയോഗം പ്രപഞ്ചത്തിലെ എല്ലാ രാശിക്കാരെയും വൈവിധ്യമാര്‍ന്ന രീതിയില്‍ സ്വാധീനിക്കുമെങ്കിലും പ്രധാനമായും മൂന്ന് ഭാഗ്യ രാശിക്കാര്‍ക്ക് ഇത് സമാനതകളില്ലാത്ത വിജയവും കുതിച്ചുചാട്ടവും സമ്മാനിക്കും. സാമ്പത്തിക ഭദ്രത, ഔദ്യോഗിക പദവികളിലെ പുരോഗതി, മാനസികമായ കരുത്ത് എന്നിവയാണ് ഇവര്‍ക്ക് ലഭിക്കാന്‍ പോകുന്നത്.

ജൂലൈയിലും ആഗസ്റ്റിലും സ്വര്‍ണവില ഇടിയും? സംഭവിക്കാന്‍ പോകുന്നത് ഇത്, നിക്ഷേപകര്‍ എന്ത് ചെയ്യണം?
ജൂലൈയിലും ആഗസ്റ്റിലും സ്വര്‍ണവില ഇടിയും? സംഭവിക്കാന്‍ പോകുന്നത് ഇത്, നിക്ഷേപകര്‍ എന്ത് ചെയ്യണം?

മിഥുനം

സമസപ്തക രാജയോഗത്തിന്റെ വലിയ സ്വാധീനത്തില്‍ മിഥുന രാശിക്കാര്‍ക്ക് വളരെ മികച്ചതും അനുകൂലവുമായ സമയമാണ് കൈവരാന്‍ പോകുന്നത്. നിലവില്‍ സൂര്യന്‍ സഞ്ചരിക്കുന്നത് മിഥുനം രാശിയിലൂടെയാണ് എന്നതും ചന്ദ്രന്‍ ഈ രാശിയുടെ ഏഴാം ഭാവത്തില്‍ നിലകൊള്ളുന്നു എന്നതും ഇതിന്റെ ഗുണഫലങ്ങള്‍ ഇരട്ടിയാക്കുന്നു. ഇത് നിങ്ങളുടെ ആത്മവിശ്വാസം വലിയ രീതിയില്‍ ഉയര്‍ത്താന്‍ സഹായിക്കും.

ജോലിസ്ഥലത്ത് വലിയ ഉത്തരവാദിത്തങ്ങളും നേതൃ സ്ഥാനങ്ങളും ഏറ്റെടുക്കാന്‍ നിങ്ങള്‍ തയ്യാറാകും. പങ്കാളിത്തത്തോടെ പുതിയ ബിസിനസുകളോ സംരംഭങ്ങളോ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ദിവസം വലിയ വിജയത്തിലേക്കുള്ള മികച്ചൊരു അടിത്തറ പാകാന്‍ കഴിയും. സമൂഹത്തില്‍ നിങ്ങളുടെ വിലയും നിലയും ഉയരും എന്ന് മാത്രമല്ല, സാമ്പത്തിക സ്രോതസുകള്‍ കൂടുതല്‍ ശക്തമാകുകയും ചെയ്യും.

പ്രതിയാക്കപ്പെട്ട ആളുടെ പേര് പറഞ്ഞാല്‍ എന്താണ് തെറ്റ്? ദിലീപിനോട് ഹൈക്കോടതി
പ്രതിയാക്കപ്പെട്ട ആളുടെ പേര് പറഞ്ഞാല്‍ എന്താണ് തെറ്റ്? ദിലീപിനോട് ഹൈക്കോടതി

ചിങ്ങം

ചിങ്ങം രാശിയുടെ അധിപനാണ് സൂര്യന്‍ എന്നത് കൊണ്ട് തന്നെ ഈ സമസപ്തക രാജയോഗം നിങ്ങളില്‍ ഉണ്ടാക്കുന്ന സ്വാധീനം വളരെ വലുതും ശക്തവുമാണ്. സാമ്പത്തികമായ കാര്യങ്ങള്‍ക്ക് ഏറ്റവും അനുകൂലമായ ഒരു ദിവസങ്ങളാണ് വരാന്‍ പോകുന്നത്. വളരെക്കാലമായി പല തടസങ്ങള്‍ കൊണ്ട് മുടങ്ങിക്കിടന്ന നിങ്ങളുടെ സുപ്രധാന ജോലികള്‍ വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഈ സമയത്തെ ഗ്രഹാനുകൂല്യം സഹായകരമാകും.

ഇതിനോടൊപ്പം തന്നെ ഒന്നിലധികം പുതിയ വരുമാന മാര്‍ഗ്ഗങ്ങള്‍ നിങ്ങളുടെ മുന്നില്‍ തുറക്കപ്പെടാനുള്ള ശക്തമായ സാഹചര്യങ്ങള്‍ ഒരുങ്ങും. കരിയറിലോ ബിസിനസ്സിലോ നിര്‍ണ്ണായകമായ തീരുമാനങ്ങള്‍ എടുക്കുന്നതിന് നിങ്ങളുടെ ചിന്താശേഷിയും ബുദ്ധിശക്തിയും ഏറെ കാര്യക്ഷമമായി പ്രവര്‍ത്തിക്കും. ഈ തീരുമാനങ്ങള്‍ ഭാവിയിലേക്ക് വലിയ സാമ്പത്തിക ലാഭം നല്‍കുന്നതിന് കാരണമാകുകയും കുടുംബത്തില്‍ സമാധാനവും ഐശ്വര്യവും കൊണ്ടുവരുകയും ചെയ്യും.

തുലാം

സമസപ്തക രാജയോഗം തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. നിങ്ങളുടെ പ്രയത്‌നങ്ങള്‍ ആളുകള്‍ തിരിച്ചറിയുന്ന സമയമാണിത്. കുടുംബത്തിലെ പ്രിയപ്പെട്ടവരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് വലിയ രീതിയിലുള്ള ഭൗതിക പിന്തുണ ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങള്‍ എടുക്കുന്ന കഠിനാധ്വാനത്തിന് അര്‍ഹമായ പ്രശംസയും സ്ഥാക്കയറ്റവും ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+