ആഗ്രഹിച്ച കാര്യങ്ങള്‍ സഫലമാകും; ദുരിതങ്ങള്‍ അകറ്റി സുഖജീവിതം; ഈ വൃതം അനുഷ്ഠിക്കുമ്പോള്‍
മലയാള മാസത്തിലെ പൗര്‍ണമി കഴിഞ്ഞുള്ള നാലാമത്തെ തിഥി ചതുര്‍ത്തിയാണ് സങ്കടഹര ചതുര്‍ഥി. ഈ വര്‍ഷത്തെ ആദ്യത്തെ സങ്കടഹര ചതുര്‍ഥി ജനുവരി പത്ത് ചൊവ്വാഴ്ചയാണ്. ഗണേശന് വിനായക ചതുര്‍ഥി പോലെ ഏറ്റവും പ്രധാനപ്പെട്ടതാണ് ഈ ചതുര്‍ഥി.
ഈ ദിവസം നിങ്ങള്‍ വൃതം അനുഷ്ടിക്കുകയാണെങ്കില്‍ എല്ലാ ദുരിതങ്ങളും സങ്കടങ്ങളും മാറുമെന്നാണ് വിശ്വാസം. കൂടാതെ ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും നിങ്ങള്‍ക്ക് ലഭിക്കുമെന്ന വിശ്വാസവും ഉണ്ട്.

എന്നാല്‍ സാഹചര്യം മൂലം ഈ വൃതം അനുഷ്ടിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഗണേശ പ്രതിഷ്ഠയുള്ള ക്ഷേത്ര ദര്‍ശനം നടത്തുന്നത് ഏറ്റവും ഉത്തമമാണ്. കൂടാതെ ഗണേശപ്രീതകരമായ മന്ത്രങ്ങള്‍ ജപിക്കുന്നതും ഫലപ്രദമാണ്. ഭഗവാന്റെ മുന്നില്‍ തേങ്ങാ ഉടയ്ക്കുന്നതും ഏത്തമിടുന്നതും എല്ലാ വിഘ്‌നഘ്ഘളും നീക്കാന്‍ സഹായിക്കും.

കൂടാതെ ഈ ദിവസത്തില്‍ ചെംഗണപതി ഹോമം നടത്തുന്നതും സവിശേഷ ഫലദായകമാണ്. അശുദ്ധി കാലങ്ങളില്‍ ഒഴികെ സ്ത്രീകള്‍ ചെയ്യുന്ന ഹോമം എന്ന പ്രത്യേകതയും ഇതിനുണ്ട്. ഈ ഹോമം ചെയ്യുന്നതിന് മുമ്പ് രാവിലെ കുളിച്ച് ശുദ്ധിയാകണം. പിന്നീട് അടുപ്പ് കത്തിച്ച് അതില്‍ തേങ്ങാപ്പൂളും ശര്‍ക്കരയും അല്‍പം നെയ്യും ഗണപതിയെ ധ്യാനിച്ച് ഹോമിക്കുന്നതാണ് പ്രധാന ചടങ്ങ്.

ഇന്നത്തെ കാലത്ത് മിക്ക വീടുകളിലും അടുപ്പ് കത്തിക്കാത്തതിനാല്‍ ചകിരിക്കൊണ്ടില്‍ തീ കത്തിച്ച് ചെംഗണപതിയെ ഹോമം ചെയ്യാന്നതും ഫലപ്രദമാണ്. ഈ സമയത്ത് ഗണേശ ഭഗവാന്റെ മൂലമന്ത്രമായ ഒം ഗം ഗണപതയേ നമ ജപിക്കണം. ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ കുടുംബത്തിലെ സര്‍വ്വ പ്രശ്‌നങ്ങളും നീക്കി ഐശ്വര്യം നിറയ്ക്കും.

ഈ വ്രതം അനുഷ്ടിക്കുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. സൂര്യോദയത്തിന് മുമ്പേ കുളിച്ച് ശുദ്ധി വരുത്തണം. നിലവിളക്ക് തെളിയിച്ച് ഗണപതി ഗായത്രി മന്ത്രങ്ങള്‍ ഭക്തിയോടെ ജപിക്കണം. കിഴക്കോട്ടുള്ള ദിശയില്‍ തിരിഞ്ഞാവണം ഈ ജപം നടത്തേണ്ടത്.

108 തവണ ജപിക്കുന്നതാണ് ഏറ്റവും ഉത്തമം. അല്ലെങ്കില്‍ 36 തവണയെങ്കിലും ജപിക്കാന്‍ ശ്രദ്ധിക്കണം. ഇതിന് ശേഷം ഗണേശ ക്ഷേത്ര ദര്‍ശനം നടത്തി നമ്മളാള്‍ കഴിയുന്ന എല്ലാ വഴിപാടുകളും ചെയ്യണം. ധാന്യം ഭക്ഷണം ഒരു നേരമായി കഴിക്കണം. ബാക്കിയുള്ള സമയങ്ങളില്‍ പാലും പഴയും കഴിക്കുന്നത് നല്ലതാണ്.

ഇനി ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഒരിക്കലോടെ വൃതം അനുഷ്ഠിക്കുക. ദിവസം മുഴുവന്‍ ഗണേശ സമരണയോടെ കഴിച്ചുകൂട്ടുന്നതാണ് ഏറ്റവും അത്യുത്തമം. കഴിയുന്നത്ര ഒം ഗണപതയേ നമ ജപിക്കണം. പറ്റുമെങ്കില്‍ വൈകീട്ടും ക്ഷേത്ര ദര്‍ശനം നടത്തണം. പിറ്റേ ദിവസം തുളസീ തീര്‍ത്ഥമോ ക്ഷേത്രത്തിലെ തീര്‍ത്ഥമോ സേവിച്ച് വൃതം അവസാനിപ്പിക്കാം.












Click it and Unblock the Notifications