Get Updates
Get notified of breaking news, exclusive insights, and must-see stories!

കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി നിധികുംഭം തന്നെ കൈയിലെത്തും; ഈ രാശിക്കാരാണോ?

എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങളെല്ലാം രാശിയിലേക്ക് മാറുന്നത് പോലെ നക്ഷത്രങ്ങളിലേക്കും മാറാറുണ്ട്. ഇത് വ്യക്തികളുടെ ജീവിതത്തില്‍ വ്യത്യസ്ത തരത്തിലായിരിക്കും സ്വാധീനിക്കുക. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു.

ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

Sarvartha Siddhi Yoga

ഗ്രഹങ്ങളുടെ നക്ഷത്രങ്ങളിലേക്കുള്ള സഞ്ചാരം പലപ്പോഴും രാജയോഗങ്ങള്‍ രൂപീകരിക്കപ്പെടാനും കാരണമാകുന്നു. പ്രത്യേക നക്ഷത്രങ്ങളും ആഴ്ചകളിലെ പ്രത്യേക ദിവസങ്ങളും ചേര്‍ന്ന് രൂപപ്പെടുന്ന സര്‍വ്വാര്‍ത്ഥ സിദ്ധി യോഗം ഇത്തരത്തില്‍ പ്രധാനപ്പെട്ട ഒരു രാജയോഗമാണ്. 'സര്‍വ്വാര്‍ത്ഥ' എന്ന വാക്കിന്റെ അര്‍ത്ഥം 'എല്ലാ ആഗ്രഹങ്ങളും' എന്നും, 'സിദ്ധി' എന്നത് 'പൂര്‍ത്തീകരണം' അല്ലെങ്കില്‍ 'വിജയം' എന്നുമാണ്.

ഒക്ടോബര്‍ 5 അതായത് ഞായറാഴ്ചയായ ഇന്ന് സര്‍വാര്‍ത്ഥ സിദ്ധി യോഗം രൂപപ്പെട്ടിരിക്കുകയാണ്. തിരുവോണം നക്ഷത്രത്തില്‍ ഇന്ന് പുലര്‍ച്ചെ 2.15 നാണ് ഈ യോഗം രൂപപ്പെട്ടത്. രാത്രി 8.20 വരെ ഈ യോഗം നിലനില്‍ക്കും. ഈ യോഗത്തില്‍ ആരംഭിക്കുന്ന ഏതു പ്രവര്‍ത്തനങ്ങളും എല്ലാ ലക്ഷ്യങ്ങളും സാഫല്യമായി പൂര്‍ത്തീകരിക്കപ്പെടുമെന്നാണ് വിശ്വാസം. ഏതൊക്കെ രാശിക്കാര്‍ക്കാണ് സര്‍വ്വാര്‍ത്ഥ സിദ്ധിയോഗം ഭാഗ്യം കൊണ്ട് വരുന്നത് എന്ന് നോക്കാം.

ഇടവം

തിരുവോണം നക്ഷത്രത്തില്‍ രൂപപ്പെടുന്ന സര്‍വാര്‍ത്ഥ സിദ്ധി യോഗം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവര്‍ക്കും അനുകൂലമായിരിക്കും. കരിയറില്‍ പുരോഗതി കൈവരിക്കും. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഐക്യവും സ്‌നേഹവും കൂടുതല്‍ ദൃഢമാകും.

മിഥുനം

മിഥുനം രാശിക്കാര്‍ക്ക് തിരുവോണം നക്ഷത്രത്തില്‍ രൂപപ്പെടുന്ന സര്‍വാര്‍ത്ഥ സിദ്ധി യോഗം ഗുണം ചെയ്യും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം കൊയ്യാം. വസ്തു സംബന്ധമായ ഇടപാടുകള്‍ ധനനേട്ടം കൊണ്ടുവരും. ജോലിയില്‍ സഹപ്രവര്‍ത്തകരുടെ പിന്തുണ ലഭിക്കും. നിയമപരമായ കാര്യങ്ങളില്‍ വിജയം കണ്ടെത്തുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.

തുലാം

തിരുവോണം നക്ഷത്രത്തില്‍ രൂപപ്പെടുന്ന സര്‍വാര്‍ത്ഥ സിദ്ധി യോഗം തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പലവഴിക്ക് പണം കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ നിന്ന് നേട്ടം കൊയ്യാം. സുഹൃത്തുക്കളുടേയും സഹോദരങ്ങളുടേയും പിന്തുണ എപ്പോഴും ലഭിക്കും. മുടങ്ങിക്കിടക്കുന്ന ജോലികള്‍ എല്ലാം പൂര്‍ത്തീകരിക്കുന്നതിന് നിങ്ങള്‍ക്ക് യോഗം കാണുന്നു.

ധനു

തിരുവോണം നക്ഷത്രത്തില്‍ രൂപപ്പെടുന്ന സര്‍വാര്‍ത്ഥ സിദ്ധി യോഗം ധനു രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഈ രാശിക്കാര്‍ക്ക് ഇത് പല വിധത്തിലുള്ള സാമ്പത്തിക നേട്ടങ്ങള്‍ നല്‍കുന്നു. പലപ്പോഴും സന്തോഷം നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തും. ജോലിയുമായി ബന്ധപ്പെട്ട് നടത്തുന്ന യാത്രകള്‍ നിങ്ങള്‍ക്ക് ഗുണം ചെയ്യും. കോടതി വ്യവഹാരങ്ങളില്‍ വിജയം നിങ്ങള്‍ക്കൊപ്പമായിരിക്കും.

മീനം

തിരുവോണം നക്ഷത്രത്തില്‍ രൂപപ്പെടുന്ന സര്‍വാര്‍ത്ഥ സിദ്ധി യോഗം മീനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പുതിയ വീട്, വാഹനം, സ്ഥലം എന്നിവ വാങ്ങിക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. കൂടുതല്‍ സമയം കുടുംബത്തോടൊപ്പം ചിലവഴിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+