Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊന്നും പണവും കൈയിലേക്ക്.. പ്രണയം വിജയിക്കും; ഇതാണോ നിങ്ങളുടെ രാശി?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേശഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഒമ്പത് ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശിയും നക്ഷത്രവും മാറാറുണ്ട്. ഇത് എല്ലാ രാശിക്കാരുടേയും ജീവിതത്തില്‍ വ്യത്യസ്ത തരത്തിലായിരിക്കും സ്വാധീനിക്കുന്നത്. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഗുണപരമായ ഫലങ്ങളായിരിക്കും സമ്മാനിക്കുക.

മറ്റ് ചില രാശിക്കാര്‍ക്ക് ഇത് പ്രതികൂലമായെന്നും വരാം. ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ സംയോജിക്കുമ്പോഴാണ് രാജയോഗങ്ങള്‍ രൂപപ്പെടുന്നത്. പുഷ്യ നക്ഷത്രവും ശുക്ല പക്ഷ അഷ്ടമിയും ചേര്‍ന്ന് രൂപീകരിക്കപ്പെടുന്ന സര്‍വ്വാര്‍ത്ഥ സിദ്ധിയോഗം ഇത്തരത്തില്‍ സൃഷ്ടിക്കപ്പെടുന്ന ഒരു പ്രധാന രാജയോഗമാണ്. എല്ലാ ഉദ്ദേശ്യങ്ങളും വിജയകരമായി നിറവേറ്റുന്ന ഒരു ശുഭകരമായ യോഗത്തെ ആണ് ഇത് സൂചിപ്പിക്കുന്നത്.

astrology

വേദ ജ്യോതിഷ പ്രകാരമുള്ള യോഗമാണ് സര്‍വ്വാര്‍ത്ഥ സിദ്ധിയോഗം. പുതിയ സംരംഭങ്ങള്‍ ആരംഭിക്കുക, ആചാരങ്ങള്‍ നടത്തുക, അല്ലെങ്കില്‍ ജീവിതത്തിലെ പ്രധാന തീരുമാനങ്ങള്‍ എടുക്കുക എന്നിവയ്ക്ക് ഈ സമയം വളരെ അനുകൂലമായി കണക്കാക്കപ്പെടുന്നു. കാരണം ഇത് ജോലികളുടെ വിജയകരമായ പൂര്‍ത്തീകരണവും ആഗ്രഹങ്ങളുടെ നിറവേറ്റലും ഉറപ്പാക്കുന്നു എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്.

ഇത് 12 രാശിക്കരുടേയും 27 നക്ഷത്രക്കാരുടേയും ജീവിതത്തില്‍ കാര്യമായ സ്വാധീനം ചെലുത്തും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് അനിതര സാധാരണമായ നേട്ടങ്ങളാണ് സമ്മാനിക്കാന്‍ പോകുന്നത്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് ഗുണപരമായ നേട്ടങ്ങള്‍ സമ്മാനിക്കുക എന്ന് നോക്കാം.

മേടം

സര്‍വ്വാര്‍ത്ഥ സിദ്ധിയോഗം മേടം രാശിക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും. ഈ രാശിക്കാര്‍ മനസില്‍ ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും വേഗത്തില്‍ പൂര്‍ത്തിയാകും. ഏറെ നാളായി മുടങ്ങി കിടക്കുന്ന ഗൃഹ നിര്‍മാണം പൂര്‍ത്തിയാക്കി ഗൃഹ പ്രവേശ ചടങ്ങ് നടത്തും. പുതിയ വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശത്തേക്ക് പോകേണ്ടി വന്നേക്കാം.

ഇടവം

സര്‍വ്വാര്‍ത്ഥ സിദ്ധി യോഗം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള പല സമ്മാനങ്ങളും നിങ്ങളെ തേടിയെത്തും. കുടുംബ ജീവിതത്തിലെ പ്രശ്‌നങ്ങളെല്ലാം സൗമ്യമായി പരിഹരിക്കപ്പെടും. പിണങ്ങി നിന്നിരുന്ന ബന്ധുക്കള്‍ അടുപ്പം കാണിക്കും. കുടുംബത്തില്‍ വിവാഹം, വിവാഹ നിശ്ചയം പോലുള്ള മംഗളകരമായ ചടങ്ങുകള്‍ നടക്കാനുള്ള സാധ്യതയുണ്ട്.

ചിങ്ങം

സര്‍വ്വാര്‍ത്ഥ സിദ്ധി യോഗം ചിങ്ങം രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങളായിരിക്കും സമ്മാനിക്കുന്നത്. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫറിന് അപേക്ഷിക്കാന്‍ അനുകൂലമായ സമയമാണ്. ബിസിനസ് സംബന്ധമായ ആവശ്യങ്ങള്‍ക്കായി കുറെ യാത്ര നടത്തേണ്ടി വന്നേക്കാം. ആരോഗ്യ പ്രതിസന്ധികള്‍ ഇല്ലാതാകുകയും ചെയ്യും

ധനു

സര്‍വ്വാര്‍ത്ഥ സിദ്ധിയോഗം ധനു രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. സാമ്പത്തികമായി അഭിമുഖീകരിച്ചിരുന്ന പ്രതിസന്ധികളില്‍ നിന്ന് മോചനം ലഭിക്കും. പലവഴിക്ക് പണം കൈയിലെത്തും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിപ്പിക്കാനിടയാകും. ഏത് കാര്യം ചെയ്യുമ്പോഴും സഹോദരങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പിന്തുണ ലഭിക്കും. ഒപ്പം സാമ്പത്തിക നേട്ടവും ഈ യോഗത്തിലൂടെ ലഭിക്കും. സന്താനങ്ങള്‍ വഴി ശുഭ വാര്‍ത്ത കേള്‍ക്കും.

കുംഭം

സര്‍വ്വാര്‍ത്ഥ സിദ്ധിയോഗം കുംഭം രാശിക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ അനുഗ്രഹമുണ്ടായിരിക്കും. അതിനാല്‍ ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടാവുന്നതാണ്. മുടങ്ങി കിടക്കുന്ന ജോലികള്‍ ഭംഗിയായി പൂര്‍ത്തീകരിക്കാനാകും. വിദേശ യാത്രയ്ക്ക് സാധ്യത കാണുന്നു. പ്രണയ ബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. ദാമ്പത്യ ജീവിതം സുഖകരമായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+