അളവറ്റ പൊന്നും പണവും കൈയിലേക്ക്, രണ്ടാഴ്ചത്തേക്ക് തിരിഞ്ഞുനോക്കേണ്ട, ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിനെയാണ് ഗ്രഹങ്ങളുടെ സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം വ്യക്തികളുടെ ജീവിതത്തെ പലതരത്തിലായിരിക്കും ബാധിക്കുക.
ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം മൂലം അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും ലഭിക്കുക. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലങ്ങള്‍ സമ്മാനിക്കുകയും ചെയ്യും. ചുരുക്കി പറഞ്ഞാല്‍ ഗ്രഹങ്ങളുടെ രാശി മാറ്റം 12 രാശികളിലും ശുഭകരവും അശുഭകരവുമായ ഫലങ്ങള്‍ നല്‍കുന്നു എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്.

സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. ഇത് കൂടാതെ 27 നക്ഷത്രങ്ങളും ജ്യോതിഷത്തില്‍ നിര്‍ണായക സ്ഥാനം വഹിക്കുന്നു.
അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള രണ്ട് ഗ്രഹങ്ങളാണ് ശനിയും ചൊവ്വയും. നീതിയുടേയും കര്‍മ്മത്തിന്റേയും ദേവനാണ് ശനി.
ജ്യോതിഷത്തിലെ ദോഷഗ്രഹങ്ങള്‍ എന്നും ഇവ അറിയപ്പെടുന്നു. ശനിയും ചൊവ്വയും നേര്‍ക്കുനേര്‍ വരുമ്പോള്‍ ചില രാശികള്‍ക്ക് വലിയ ദോഷങ്ങള്‍ വന്നെത്തും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് അനുകൂലമായെന്നും വരാം. സെപ്റ്റംബര്‍ 13 വരെ ചില രാശിക്കാര്‍ക്ക് ഇത്തരത്തില്‍ ശനിയും ചൊവ്വയും നേര്‍ക്കുനേര്‍ വരുന്നത് ഗുണപരമായി തീരും. ഏതൊക്കെയാണ് ആ രാശികള്‍ എന്ന് നോക്കാം.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ശനിയും ചൊവ്വയും നേര്‍ക്കുനേര്‍ വരുന്നത് അനുകൂലമായ ഫലങ്ങള്‍ സമ്മാനിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന സ്വന്തമായൊരു വീട് എന്ന സ്വപ്‌നത്തിലേക്ക് കാലെടുത്ത് വെക്കും. പുത്തന്‍ വീട്ടിലേക്ക് താമസം മാറാനും യോഗം. പുതിയ വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിക്കപ്പെടും.
ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം. ബിസിനസ് പുഷ്ടിപ്പെടും. കൃഷി, വ്യവസായം, വ്യാപാരം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും കലാ കായിക മേഖലയിലെ താരങ്ങള്‍ക്കും അനുകൂലമായ സമയമാണ് എന്ന് കാണുന്നു. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സുസ്ഥിരമായിരിക്കും.
ധനു
ശനിയും ചൊവ്വയും നേര്‍ക്കുനേര്‍ വരുന്നത് ധനു രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കും. ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. ഏറെ നാളത്തെ പ്രണയ ബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. സന്താനങ്ങള്‍ വഴി ശുഭവാര്‍ത്ത കേള്‍ക്കാനാകും.
കുംഭം
ശനിയും ചൊവ്വയും നേര്‍ക്കുനേര്‍ വരുന്നത് കുംഭം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി അവിവാഹിതരായി തുടരുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും. ജീവിതത്തിലെ വെല്ലുവിളികളെ സധൈര്യം നേരിടാനാകും. ബിസിനസ് വിപുലപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ സമയം. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും.












Click it and Unblock the Notifications