Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംപര്‍ ലോട്ടറിയടിച്ചേക്കാം.. ഒന്നല്ല രണ്ട് രാജയോഗം, ഈ വര്‍ഷം ഇനി തിരിഞ്ഞ് നോക്കേണ്ട; ഇതാണോ നിങ്ങളുടെ രാശി?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ ചലനങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് ഉള്ളത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറും. ഇതിന്റെ സ്വാധീനം പന്ത്രണ്ട് രാശിക്കാരിലും കാണാം. ചില രാശിക്കാര്‍ക്ക് ഇത് വലിയ ദോഷമായിരിക്കും സമ്മാനിക്കുക. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഗ്രഹ സംക്രമണം വഴി രാജയോഗം വരെ ലഭിച്ചേക്കാം എനന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്.

ജ്യോതിഷ പ്രകാരം ശനി ഗ്രഹത്തിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. നീതി ദേവന്‍ എന്നാണ് ശനിയെ വിശേഷിപ്പിക്കുന്നത്. ശനിയുടെ രാശിമാറ്റം മുതല്‍ ഉദയ-അസ്തമയം, വക്രി നേര്‍രേഖയിലൂടെയുള്ള ചലനം എന്നിവ എല്ലാ രാശിക്കാരിലും പ്രകടമായ മാറ്റത്തിന് കാരണമാകും. നിലവില്‍ കുംഭം രാശിയില്‍ പിന്നോട്ടാണ് ശനി സഞ്ചരിക്കുന്നത്. ഇത് വഴി ത്രികോണ രാജയോഗം രൂപപ്പെട്ടിട്ടുണ്ട്.

ASTROLOGY

നവംബറില്‍ ശനിയുടെ സഞ്ചാരം നേര്‍രേഖയില്‍ ആയിരിക്കും. ഇത് ശശ് രാജയോഗം രൂപപ്പെടുന്നതിനും കാരണമാകും. ജ്യോതിഷ പ്രകാരം ഈ രണ്ട് രാജയോഗവും അതീവ പ്രാധാന്യമുള്ളതാണ്. ഈ വര്‍ഷം അവസാനം വരെ നിലനില്‍ക്കുന്നതാണ് ഈ രണ്ട് രാജയോഗങ്ങളും. ഇത് ചില രാശിക്കാര്‍ക്ക് വലിയ ഭാഗ്യമാണ് സമ്മാനിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ രാശിക്കാര്‍ എന്ന് നോക്കാം.

തുലാം

ശനിയുടെ ചലനം വഴി രൂപപ്പെടുന്ന രണ്ട് രാജയോഗവും തുലാം രാശിക്കാര്‍ക്ക് ശുഭകരമാണ്. സാമ്പത്തികമായി വലിയ പുരോഗതിയാണ് ഇവരെ കാത്തിരിക്കുന്നത്. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. സാമ്പത്തിക ബാധ്യതകളില്‍ നിന്ന് മോചനം. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലി വേഗത്തില്‍ പൂര്‍ത്തിയാക്കും. കുടുംബാംഗങ്ങളില്‍ നിന്ന് വലിയ പിന്തുണ ലഭിക്കും.

കുംഭം

ശനിയുടെ ചലനം വഴി രൂപപ്പെടുന്ന രണ്ട് രാജയോഗവും കുംഭം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ലോട്ടറിയിലെ ബംപര്‍ ഭാഗ്യം ഇവരെ കാത്തിരിക്കുന്നു. അതിനാല്‍ തന്നെ രാജയോഗം ഏറ്റവും കൂടുതല്‍ അനുഗ്രഹിക്കാന്‍ പോകുന്നത് ഈ രാശിക്കാരെയായിരിക്കും. പിതൃസ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും. ഏറെ നാളായി കടം കൊടുത്ത പണം പലിശയടക്കം തിരികെ ലഭിക്കും. ദീര്‍ഘയാത്രയ്ക്ക് സാധ്യത കാണുന്നു.

ഇടവം

ശനിയുടെ ചലനം വഴി രൂപപ്പെടുന്ന രണ്ട് രാജയോഗവും ഇടവം രാശിക്കാര്‍ക്ക് നിരവധി ഭാഗ്യനേട്ടങ്ങള്‍ സമ്മാനിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം. ഏറെ നാളായി ഒരു ജോലിക്കായി കാത്തിരിക്കുന്നവര്‍ക്ക് ആകര്‍ഷകമായ ശമ്പളത്തോടെ മികച്ച ജോലി ലഭിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. സന്താനങ്ങളില്‍ നിന്ന് ശുഭവാര്‍ത്ത കേള്‍ക്കാനാകും.

ചിങ്ങം

ശനിയുടെ ചലനം വഴി രൂപപ്പെടുന്ന രണ്ട് രാജയോഗവും ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പുതിയ വീട്, വാഹനം എന്നിവ വാങ്ങാന്‍ സാധ്യത കാണുന്നു. വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. വസ്തു സംബന്ധമായ തര്‍ക്കങ്ങളില്‍ വിജയം നേടാന്‍ സാധിക്കും. മത്സര പരീക്ഷകളില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുകൂല സമയം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+