പ്രൊമോഷന്‍ ഉറപ്പ്, വരുമാനം രണ്ടിരട്ടി വരെ കൂടും.. കൈ നിറയെ സ്വര്‍ണം; ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ പ്രതിഫലനം എല്ലാ പന്ത്രണ്ട് രാശിക്കാരിലും അനുഭവപ്പെടും. ചില രാശിക്കാര്‍ക്ക് ഇത് വഴി മികച്ച ഭാഗ്യവും സമയവും ആയിരിക്കും വന്ന് ചേരുക.
എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് ദോഷകരമായേക്കാം. ജ്യോതിഷത്തില്‍ ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശനി. നിലവില്‍ ചതയം നക്ഷത്രത്തിലാണ് ശനി സഞ്ചരിക്കുന്നത്. ഇതിന് ശേഷം പൂരുരുട്ടാതി നക്ഷത്രത്തിലേക്ക് മാറും. ഈ സമയം തന്നെ വ്യാഴം രോഹിണി നക്ഷത്രത്തിലേക്കും മാറും. ശനിയുടെയും വ്യാഴത്തിന്റെയും സ്ഥാനമാറ്റം ചില രാശിക്കാരുടെ ജീവിതത്തില്‍ നല്ല ഫലങ്ങള്‍ നല്‍കും.

വ്യാഴത്തിന്റേയും ശനിയുടേയും നക്ഷത്രത്തിലുണ്ടാകുന്ന ഈ മാറ്റം എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ ചില രാശിക്കാരുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങളും പുരോഗതിയും ഉണ്ടാകാന്‍ ഈ സംക്രമണം കാരണമാകും. ഏതൊക്കെയാണ് ഈ രാശിക്കാര്‍ എന്ന് നോക്കാം.
മിഥുനം
വ്യാഴത്തിന്റേയും ശനിയുടേയും സംക്രമം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവും ഇക്കാലയളവില്‍ ഈ രാശിക്കാരെ തേടിയെത്തും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. കടം കൊടുത്ത, വളരെക്കാലമായി തിരികെ ലഭിക്കാത്ത പണം ലഭിക്കും. ശാരീരിക ആരോഗ്യം മെച്ചപ്പെടും. കുടുംബ ബന്ധം കൂടുതല്‍ ശക്തമാകും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം.
ചിങ്ങം
വ്യാഴത്തിന്റേയും ശനിയുടേയും സംക്രമം ചിങ്ങം രാശിക്കാര്‍ക്ക് വളരെ അനുകൂലമായിരിക്കും. സാമ്പത്തിക സ്ഥിതി മുമ്പത്തേക്കാള്‍ മെച്ചപ്പെടും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശയാത്ര നടത്തേണ്ടി വന്നേക്കാം. വരുമാനത്തില്‍ രണ്ടിരട്ടി വരെ വര്‍ധനവിന് സാധ്യത കാണുന്നു. ഏറെ നാളായി മനസില്‍ കൊണ്ടുനടന്ന കാര്യങ്ങളെല്ലാം സഫലമാകും. പുതിയ വാഹനം വാങ്ങിയേക്കാം. സമൂഹത്തില്‍ പേരും പ്രശസ്തിയും ലഭിക്കും.
ധനു
വ്യാഴത്തിന്റേയും ശനിയുടേയും സംക്രമം ധനു രാശിക്കാര്‍ക്ക് അനുഗ്രഹമായിരിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും കൈവരും. സാമ്പത്തികമായി വലിയ അഭിവൃദ്ധി കൈവരും. സുഹൃത്തുക്കളില്‍ നിന്ന് പിന്തുണ ലഭിക്കും. കൃഷി, വ്യാപാരം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം. സ്വര്‍ണം പോലെ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. ഏറെ നാളത്തെ പ്രണയം വിവാഹത്തിലേക്ക് വഴി മാറും.












Click it and Unblock the Notifications